News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

ഹോര്‍ട്ടികോര്‍പ്പിലും അവശ്യ സാധനങ്ങള്‍ക്ക് ക്ഷാമം

ഹോര്‍ട്ടികോര്‍പ്പിലും അവശ്യ സാധനങ്ങള്‍ക്ക് ക്ഷാമം
July 26, 2023

കൊച്ചി: സപ്ലൈക്കോയ്ക്ക് പിന്നാലെ സംസ്ഥാനത്തെ ഹോര്‍ട്ടികോര്‍പ്പ് വില്‍പനകേന്ദ്രങ്ങളിലും അവശ്യ സാധനങ്ങള്‍ കിട്ടാനില്ല. പൊതു വിപണിയില്‍ പച്ചക്കറി വില കുതിക്കുമ്പോള്‍ താങ്ങാവേണ്ട സര്‍ക്കാര്‍ സ്ഥാപനം ജനങ്ങള്‍ക്ക് മുന്നില്‍ കൈമലര്‍ത്തുകയാണ്. കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ ശേഖരിച്ച് കുറഞ്ഞ നിരക്കില്‍ സാധാരണക്കാര്‍ക്ക് എത്തിക്കാനാണ് ഹോര്‍ട്ടികോര്‍പ്പ്. ഹോര്‍ട്ടികോര്‍പ്പിലെ പച്ചക്കറികള്‍ക്ക് വിലയും കുറവാണ്. എന്നാല്‍ ആവശ്യമുള്ള പച്ചക്കറികള്‍ ഔട് ലെറ്റുകളില്‍ കിട്ടാനില്ല.

തക്കാളിക്ക് വിപണിയില്‍ വില കുതിച്ചുയരുകയാണ്. ഹോര്‍ട്ടികോര്‍പ്പിന്റെ കേന്ദ്രങ്ങളില്‍ തക്കാളിക്കാണ് ഡിമാന്‍ഡ് കൂടുതല്‍. പക്ഷേ ആവശ്യത്തിന് അനുസരിച്ച് കൊടുക്കാനില്ല. മുളക്, കാബേജ്, ഇഞ്ചി, പടവലം, ബീട്ട് റൂട്ട് ഇങ്ങനെ കറി വയക്കാന്‍ വേണ്ട പച്ചക്കറികള്‍ക്കെല്ലാം ഹോര്‍ട്ടികോര്‍പ്പില്‍ ക്ഷാമമാണ്. ന്യായ വില കണക്കാക്കി കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ കാലി സഞ്ചിയുമായി മടങ്ങുകയാണ്.

മഴ കനത്തതോടെ സംസ്ഥാനത്തെ കര്‍ഷകര്‍ക്കും വിളവ് കുറഞ്ഞു. വില വര്‍ധനവ് കാരണം സംസ്ഥാനത്തിന് പുറത്ത് നിന്ന് പച്ചക്കറികള്‍ കൊണ്ടുവരാനാവുന്നുമില്ല. ഇതാണ് പച്ചക്കറി ക്ഷാമത്തിന് കാരണമെന്നാണ് ഹോര്‍ട്ടികോര്‍പ്പിന്റെ വിശദീകരണം. ഹോര്‍ട്ടികോര്‍പ്പ് വില്‍പന കേന്ദ്രങ്ങളില്‍ പച്ചക്കറികള്‍ ഇല്ലാതായാല്‍ അത് ബാധിക്കുക പൊതുവിപണിയിലാണ്. പച്ചക്കറികളുടെ വില കുതിക്കാന്‍ ഇത് കാരണമാവും. ഓണക്കാലം കൂടി കണക്കിലെടുത്ത് സര്‍ക്കാരിന്റെ അടിയന്തരമായ ഇടപെടലുണ്ടാവണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.

നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം കാരണം ജീവിക്കാനാവാത്ത സാഹചര്യമാണെന്നാണ് ജനം പറയുന്നത്. അതേസമയം ഓഗസ്റ്റ് മാസത്തെ ശമ്പളം- പെന്‍ഷന്‍ ചെലവുകള്‍ക്കായി ആയിരം കോടിയുടെ കടപ്പത്രമിറക്കി സര്‍ക്കാര്‍. കേന്ദ്രത്തിന്റെ വെട്ടിക്കുറവ് കഴിഞ്ഞ് അനുവദിച്ച വായ്പയില്‍ ഇനി ശേഷിക്കുന്നത് 2890 കോടി രൂപമാത്രമാണ്. ഓണക്കാലത്തെ അധിക ചെലവുകള്‍ക്ക് ഇനിയും ധനവകുപ്പ് കണ്ടെത്തേണ്ടത് 8000 കോടി രൂപയോളമാണ്.

 

Related Articles
News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

News4media
  • Kerala
  • Top News

പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]