News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

എടുത്തുമാറ്റാവുന്ന ബാറ്ററിയുമായി ഹോണ്ട, ഇനി സവാരി അടിപൊളി

എടുത്തുമാറ്റാവുന്ന ബാറ്ററിയുമായി ഹോണ്ട, ഇനി സവാരി അടിപൊളി
October 30, 2023

 

വിപണിയില്‍ മത്സരം കടുകട്ടിയാക്കാന്‍ ജനപ്രിയവാഹന നിര്‍മ്മാതാക്കളായ ഹോണ്ട. ഇത്തവണ ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ തങ്ങളുടെ പുതിയ മോഡല്‍ ഇലക്ട്രിക് സ്‌കൂട്ടറായ എസ്‌സി ഇ കണ്‍സെപ്റ്റാണ് ഹോണ്ട അവതരിപ്പിച്ചത്.
EM:1 ഇ സ്‌കൂട്ടറിനൊപ്പമാണ് SC e കണ്‍സെപ്റ്റും അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വലിപ്പത്തിലുള്ള വാഹനമായിരിക്കും SC e. എടുത്തു മാറ്റാവുന്ന ബാറ്ററിയാണ് ഹോണ്ട മോഡലിന്റെ പ്രധാന സവിശേഷത. EM:1ല്‍ ഒരു ബാറ്ററിയാണെങ്കില്‍ SCeയില്‍ 1.3kWh ന്റെ രണ്ടു ബാറ്ററികളുണ്ടെന്നതും പ്രത്യേകതയാണ്.

ആരാലും ആകര്‍ഷിക്കപ്പെടുന്ന രൂപകല്‍പനയാണ് ഇവി സ്‌കൂട്ടറിലുള്ളത്. 12 ഇഞ്ച് ഡിസ്‌ക് ഡിസൈനാണ് ചക്രങ്ങള്‍. മുന്നിലേയും പിന്നിലേയും ഇന്‍ഡിക്കേറ്ററുകളിലും മോട്ടോര്‍ കവറിലും ബ്‌ളൂലൈനുകള്‍ നല്‍കിയിട്ടുണ്ട്. സിംഗിള്‍ സീറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വാഹനത്തോടു ചേര്‍ന്നിരിക്കുന്ന ഫൂട്ട് പെഗ് എന്നിവയുമുണ്ട്.

സീറ്റിനുള്ളിലാണ് ഹോണ്ട മൊബൈല്‍ പവര്‍ പാക്ക് ഇ ബാറ്ററികള്‍ വെച്ചിരിക്കുന്നത്. ഓരോന്നിനും 10 കിലോഗ്രാം വീതമാണ് ഭാരം. സീറ്റിന് അടിയിലെ സ്റ്റോറേജ് സ്പേസ് ബാറ്ററികള്‍ ഇല്ലാതാക്കുന്നുണ്ട്. ഏതാണ്ട് 100 കിലോമീറ്ററോട് അടുപ്പിച്ചായിരിക്കും റേഞ്ച്. EM:1നെ അപേക്ഷിച്ച് കൂടുതല്‍ കരുത്തുള്ള മോട്ടോറായിരിക്കും SC eക്കുണ്ടാവുക. അതുകൊണ്ടുതന്നെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 60-70 കിലോമീറ്ററാണെന്ന് കമ്പനി പറയുന്നു.

 

 

Read Also: കുതിച്ചു പായാൻ നിരത്തിലിറങ്ങി ടിവിഎസ് റോണിൻ സ്‌പെഷ്യൽ എഡിഷൻ

Related Articles
News4media
  • Automobile

ആയിരം കണ്ണുമായി യമഹ ആരാധകർ കാത്തിരുന്ന നിമിഷം; നിരത്ത് കീഴടക്കാൻ അവൻ വീണ്ടും വരുന്നു; ഇരുചക്ര വാഹന വ...

News4media
  • Automobile

ഇടിപരീക്ഷയിൽ പഠിപ്പിസ്റ്റായി മഹീന്ദ്രയുടെ XUV400; ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇവി

News4media
  • Automobile
  • Editors Choice

‘ഇനി എല്ലാം ഡിജിറ്റൽ മതി’; അസൽപകർപ്പിന്റെ ആവശ്യമില്ല, വാഹനപരിശോധന സമയത്ത് പുതിയ ഉത്തരവിറ...

News4media
  • Automobile

മഞ്ഞിലും മഴയിലും മരുഭൂമിയിലും ഒരേ കുതിപ്പ് ; ഇലക്ട്രിക് റേഞ്ച് റോവറിനായി കാത്തിരിപ്പ്

News4media
  • Automobile

വാഹനവിപണിയിൽ അടിമുടി മാറ്റങ്ങളുമായി ഇ-ലൂണ എത്തുന്നു

News4media
  • Automobile

വിപണി വാഴാൻ പുത്തൻ ചേതക് ഇലക്ട്രിക് സ്‌കൂട്ടർ; സവിശേഷതകളറിയാം

News4media
  • Automobile

ഈ കിടിലൻ ഓഫറിൽ ഹോണ്ട ബൈക്ക് എങ്ങനെ വേണ്ടെന്നു വെക്കും

News4media
  • Automobile

വളര്‍ച്ചയില്‍ രക്ഷകനായി എലിവേറ്റ്

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]