News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

ആയിരം കണ്ണുമായി യമഹ ആരാധകർ കാത്തിരുന്ന നിമിഷം; നിരത്ത് കീഴടക്കാൻ അവൻ വീണ്ടും വരുന്നു; ഇരുചക്ര വാഹന വിപണിയിൽ “ആർഡിഎക്സ്” ആവാൻ RX100; പോക്കറ്റ് റോക്കറ്റ് എത്തുന്നത് സ്റ്റൈലിഷ് ലുക്കിൽ

ആയിരം കണ്ണുമായി യമഹ ആരാധകർ കാത്തിരുന്ന നിമിഷം; നിരത്ത് കീഴടക്കാൻ അവൻ വീണ്ടും വരുന്നു; ഇരുചക്ര വാഹന വിപണിയിൽ “ആർഡിഎക്സ്” ആവാൻ RX100; പോക്കറ്റ് റോക്കറ്റ് എത്തുന്നത് സ്റ്റൈലിഷ് ലുക്കിൽ
November 18, 2024

ന്യൂഡല്‍ഹി: 25 വർഷത്തിലേറെയായി ഉൽപ്പാദനം നടന്നിട്ടില്ലെങ്കിലും യമഹ ആർഎക്‌സ് 100 ഇന്ത്യൻ ഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നു. സെക്കൻഡ് ഹാൻഡ് ഇരുചക്രവാഹന വിപണിയിൽ, അത് വാങ്ങാൻ വളരെയധികം ആളുകൾ തിരയുന്നു,

ചില ഉടമകൾ അവരുടെ RX100-കൾക്ക് ഒരു ലക്ഷം രൂപയിലധികം ആവശ്യപ്പെടുന്നു. 1985 മുതൽ 1996 വരെ ഇന്ത്യൻ വിപണികളിൽ ഈ ബൈക്ക് ലഭ്യമായിരുന്നു.

പ്രകടനത്തിന്റെ കാര്യത്തിൽ ഇത് വളരെ മികച്ചതായിരുന്നു. മാത്രമല്ല ഇത് മികച്ച വിൽപ്പന നമ്പറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്‍തിരുന്നു.

ഭാരം കുറഞ്ഞ നിർമ്മിതിയും മികച്ച പ്രകടനവും താങ്ങാനാവുന്ന വിലയും കാരണം ഒരുകാലത്തെ ജനപ്രിയ നായകനായിരുന്നു യമഹ ആര്‍എക്സ്100. ഒരുകാലത്ത് ക്യാപസുകളുടെയും യുവാക്കളുടെയും ഹരമായിരുന്നു ‘പോക്കറ്റ് റോക്കറ്റ്’ എന്നും അറിയപ്പെട്ടിരുന്ന പൊട്ടുന്ന ശബ്‍ദമുള്ള ജാപ്പനീസുകാരനായ ഈ ടൂ സ്‍ട്രോക്ക് ബൈക്ക്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വിപണിയൊഴിഞ്ഞ മോഡല്‍ ഇപ്പോഴും വാഹനപ്രേമികളുടെ നെഞ്ചില്‍ ഗൃഹാതുരതയായി അവശേഷിക്കുന്നുണ്ട്

ഒരു കാലത്ത് നിരത്ത് വാണിരുന്ന, പ്രമുഖ വാഹന നിര്‍മ്മാതാക്കളായ യമഹയുടെ ആര്‍എക്‌സ് 100 വിപണിയില്‍ തിരിച്ചുവരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

വര്‍ഷങ്ങളായുള്ള നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന പുതിയ ആര്‍എക്‌സ് 100ല്‍ നിരവധി അത്യാധുനിക ഫീച്ചറുകള്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോട്ടോര്‍സൈക്കിള്‍ പരമ്പരാഗത 98.62 സിസി എന്‍ജിനോട് കൂടി വരാനാണ് സാധ്യത. കൂടുതല്‍ സിസിയുള്ള എന്‍ജിന്‍ അവതരിപ്പിക്കാനും സാധ്യതയുണ്ട്.

ബൈക്കില്‍ ഡ്യുവല്‍ ചാനല്‍ എബിഎസ് സിസ്റ്റവും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഉണ്ടായേക്കും. പരമാവധി 12.94 bhp കരുത്ത് ആയിരിക്കും മറ്റൊരു പ്രത്യേകത.

ഏകദേശം 72 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് കരുതുന്ന പുതിയ ആര്‍എക്‌സ് 100 കമ്പനി ഉടന്‍ തന്നെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഒന്നും കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

പ്രീമിയം സവിശേഷതകളുമായി വരുന്ന പുതിയ ആര്‍എക്‌സ് 100ല്‍ സ്പീഡോമീറ്റര്‍ ഓഡോമീറ്റര്‍ ട്രിപ്പ് മീറ്റര്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ മറ്റൊരു പുതുമയായിരിക്കും.

മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ട്, ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ അടക്കം പുതിയ കാലത്തെ മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാവും പുത്തന്‍ ആര്‍എക്‌സ് 100 അവതരിപ്പിക്കുക.

ഡിസ്‌ക് ബ്രേക്ക്, ട്യൂബ് ലെസ് ടയര്‍ തുടങ്ങിയ ഫീച്ചറുകളും ഉറപ്പായും ഉണ്ടായേക്കും. ഏകദേശം 88000 രൂപ വിലയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് കമ്പനി ഔദ്യോഗിക അറിയിപ്പ് ഒന്നും നല്‍കിയിട്ടില്ല.

Related Articles
News4media
  • Automobile

ഒറ്റച്ചാർജിൽ 682 കിലോമീറ്റര്‍; താങ്ങാവുന്ന വില; ബെൻസും ബിഎംഡബ്ള്യൂയും തോറ്റു പോകുന്ന ലുക്ക്; ഇലക്ട്ര...

News4media
  • Automobile

ഇടിപരീക്ഷയിൽ പഠിപ്പിസ്റ്റായി മഹീന്ദ്രയുടെ XUV400; ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇവി

News4media
  • Automobile
  • Editors Choice

‘ഇനി എല്ലാം ഡിജിറ്റൽ മതി’; അസൽപകർപ്പിന്റെ ആവശ്യമില്ല, വാഹനപരിശോധന സമയത്ത് പുതിയ ഉത്തരവിറ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]