ന്യൂഡൽഹി : വടക്കൻ ചൈനയിൽ പടരുന്ന ശ്വാസകോശ രോഗത്തിന്റെ അടിസ്ഥാനത്തിൽ അപൂർവ്വ നീക്കവുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് മുഴുവനായി മുന്നറിയിപ്പ് നൽകി നാല് ദിവസം പിന്നിടുമ്പോൾ ആറ് സംസ്ഥാനങ്ങൾക്ക് പ്രത്യേക മുന്നറിയിപ്പ് നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക തുടങ്ങിയവയെ കൂടാതെ വടക്കേന്ത്യൻ സംസ്ഥാനങ്ങളായ ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹരിയാന,രാജസ്ഥാൻ സംസ്ഥാനങ്ങൾക്കായി കേന്ദ്ര പുതിയ മുന്നറിയിപ്പ് പുറത്തിറക്കി.
ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി വരുന്നവർക്ക് പ്രത്യേക പരിചരണവും നിരീക്ഷണവും നൽകണമെന്നും ആശുപത്രികളിൽ മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കേന്ദ്ര നിർേദശത്തിന്റെ അടിസ്ഥാനത്തിൽ കർണാടക സർക്കാർ പൊതുജനങ്ങൾക്കായി മുന്നറിയിപ്പ് സന്ദേശം പുറത്തിറക്കി. പനി ബാധിച്ചെത്തുന്നവർ സ്വീകരിക്കേണ്ട മുന്നറിയിപ്പുകളാണ് പുറത്തിറക്കിയത്. കേവിഡ് സമയത്തിന് സമാനമായ രീതിയിൽ ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ശക്തിപ്പെടുത്തിയതായി ഗുജറാത്ത് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. പേടിക്കേണ്ട സാഹചര്യമില്ലെന്ന് രാജസ്ഥാൻ സർക്കാർ വാർത്താകുറിപ്പ് പുറത്തിറക്കി. ഉത്തരാഖണ്ഡിലെ ചില ജില്ലകളിൾ പ്രത്യേക നിർദേശം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.. തമിഴ്നാട് സംസ്ഥാന ആരോഗ്യവകുപ്പും മുൻകരുതലുകൾ സ്വീകരിച്ചു.
കേവിഡ് പടരുന്ന രീതിയിലാണ് ചൈനയിൽ ഈ മാസം ആദ്യം മുതൽ ശ്വാസകോശ രോഗങ്ങൾ വർദ്ധിച്ചത്. ആശുപത്രികളിൽ നിറഞ്ഞ് കവിഞ്ഞ് രോഗികളെ കിടത്തിയിരിക്കുന്ന ചിത്രങ്ങൾ പ്രചരിക്കുകയും ചെയ്തു. ലോക ആരോഗ്യ സംഘടന ചൈനയിൽ നിന്നും വിവരങ്ങൾ തേടി. ഇതിന്റെ അടിസ്ഥാനത്തിൽ രോഗവ്യാപനത്തെക്കുറിച്ചുള്ള ചില നിർദേശങ്ങൾ സംഘടന എല്ലാ രാജ്യങ്ങൾക്കും കൈമാറിയിട്ടുണ്ട്. ന്യൂമോണിയ രോഗികളിൽ കാണുന്ന തരത്തിലുള്ള ലക്ഷണങ്ങളാണ് ചൈനയിലെ പുതിയ ശ്വാസകോശ രോഗികളിൽ കാണപ്പെടുന്നത്. എന്നാൽ ന്യൂമോണിയ അല്ല പടരുന്നതെന്നാണ് വിവിധ ആരോദ്യവിദഗ്ദ്ധരുടെ അഭിപ്രായം.
Read Also : മയങ്ങി വീണ വിദ്യാർത്ഥിനിയോട് ലൈഗികാതിക്രമം : അസിസ്റ്റന്റ് പ്രഫസർക്ക് സസ്പെൻഷൻ