News4media TOP NEWS
പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ

സുപ്രീം കോടതിയോട് ​ഗവർണർ അനാദ​രവ് കാണിച്ചു : ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണി : സിപിഐഎം

സുപ്രീം കോടതിയോട് ​ഗവർണർ അനാദ​രവ് കാണിച്ചു :  ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണി :  സിപിഐഎം
December 1, 2023

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐഎം രം​ഗത്ത്. ​ഗവർണർ രാജിവച്ചൊഴിഞ്ഞ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതാണ് നല്ലതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞു. ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണിയാണ്. സുപ്രീം കോടതിയോട് ​ഗവർണർ അനാദ​രവ് കാണിച്ചു. മന്ത്രി ആർ ബിന്ദു രാജിവെക്കുന്ന പ്രശ്നം ഇല്ലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ ദൈനംദിന പ്രവർത്തനത്തെ തടസപ്പെടുത്തുന്ന നടപടിയാണ് ഗവർണർ സ്വീകരിക്കുന്നത്. കേന്ദ്രത്തിന്റെ കാവി വൽക്കരണത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ രംഗത്തെ അലങ്കോലമാക്കാൻ ഗവർണർ ശ്രമിക്കുന്നു. ‌ഗവർണർ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ രംഗത്തെ കരിവാരിതേക്കുന്നു. ഗവർണർ പദവി ഒഴിയണം. ഗവർണർ രാജി വെക്കണം എന്നത് കേരളത്തിന്റെ പൊതുവികാരമാണ്. കണ്ണൂർ വി സി പുനർനിയമനം സുപ്രീം കോടതി തടഞ്ഞത് ഗവർണർ തെറ്റിദ്ധാരണ പരത്തിയത് കാരണമാണ്. കോടതിയിൽ നിന്നുണ്ടായത് സർക്കാരിനെതിരായ വിമർശനം അല്ല. ഗവർണറുടെ നിലപാടിൽ നിന്നുകൊണ്ടാണ് കോടതിയുടെ വിമർശനം ഉണ്ടായത്. കോടതിക്ക് അങ്ങനെയൊരു വിധി പറയേണ്ടി വന്നത് ഗവർണർ തെറ്റിദ്ധരിപ്പിച്ചത് മൂലമാണ്. നിലവിൽ ഉള്ള വിസിയെ വീണ്ടും വെക്കണമെന്ന് പറഞ്ഞതിൽ എന്താണ് തെറ്റ്.ഗവർണർക്കെതിരെ സുപ്രീംകോടതിയുടെ നിലപാട് പുറത്ത് വന്നിരിക്കുന്നു. സുപ്രീം കോടതിയുടെ ഭരണഘടന അവകാശം തനിക്ക് ബാധകമല്ലന്ന നിലയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. ഗവർണർക്ക് നല്ലത് പഴയ കാലത്തെ രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്. ഗവർണർ രാജി വെച്ച് സംഘപരിവാർ സംഘടനാ പ്രവർത്തനം നടത്തട്ടെ.നിയമസഭ പാസാക്കിയ ബില്ലിൽ ഒപ്പിടാത്തത് ഗവർണർമാരുടെ തൊരപ്പൻ പണിയാണ്. പഞ്ചാബിന്റെയും കേരളത്തിന്റെയും ഹർജികളിൽ സുപ്രീം കോടതി ഈ കാര്യങ്ങൾ വ്യക്തമാക്കുന്നു. സിപിഐഎം എടുത്ത നിലപാട് ശരിവെക്കുന്നതാണ് സുപ്രീം കോടതി പരാമർശങ്ങൾ. ബില്ലുകൾ രാഷ്ട്രപതിക്കയച്ച നടപടി കോടതിയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. ഇത് സുപ്രീം കോടതിയോട് ഗവർണർ കാണിച്ച അനാദരവാണ്. ബില്ല് തടഞ്ഞു വച്ചതിനെതിരെ കോടതിയിൽ പോകുന്നത് തടയാനും ഗവർണർ ശ്രമിച്ചു. കേരളത്തിന്റെ ഹർജി തള്ളണം എന്ന് കേന്ദ്രവും ആവശ്യപ്പെട്ടു. എന്നാൽ ആ നാടകങ്ങൾ സുപ്രീം കോടതിയിൽ വിലപ്പോയില്ല. ഗവർണർ സ്വീകരിച്ചത് അനങ്ങാപ്പാറ നയമാണ്. ബില്ലുകൾ അനന്തമായി പിടിച്ചു വെയ്ക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും എം വി ​ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Read Also : യാത്ര സുരക്ഷിതമല്ല, പുനഃപരിശോധിക്കണം; നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാനാകില്ലെന്ന് വിദേശകാര്യമന്ത്രാലയം

Related Articles
News4media
  • Kerala
  • News

എഴ് ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ; അതിഥി തൊഴിലാളികളെ ജോലിക്ക് കയറ്റാൻ കൈക്കൂലി വാങ്ങുന്നത് 1000 രൂ...

News4media
  • India
  • News

മത്സ്യബന്ധന ബോട്ടും നാവികസേനയുടെ അന്തർവാഹിനിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപോരെ കാണാതായി; 11 പേരെ രക...

News4media
  • Kerala
  • News

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് തന്നെ ഹാജരാക്കണമെന്ന് പൊലീസിനോട് ആവശ്യപ...

News4media
  • Kerala
  • News

എഴുത്തുകാരൻ ഓംചേരി എൻഎൻ പിള്ള വിടവാങ്ങി; അരങ്ങൊഴിഞ്ഞത് പകരം വയ്ക്കാനില്ലാത്ത പ്രതിഭ

News4media
  • India
  • International
  • Kerala
  • News4 Special
  • Top News

26.10.2024. 11 A.M ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News

മുനമ്പം – വഖഫ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണം: കെസിബിസി

News4media

പാലാ കടനാട് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

News4media
  • Kerala
  • News
  • Top News

പിഎസ്‌സി കോഴ വിവാദം: പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

News4media
  • Kerala
  • News
  • Top News

ആദ്യം മുഖം കൊടുക്കാതെ പിന്നീട് ചായസല്‍ക്കാരത്തില്‍ കൈകൊടുത്ത്; പിണക്കം മറന്ന് ഗവര്‍ണറും മുഖ്യമന്ത്രി...

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ആക്രമണത്തിൽ പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണം

News4media
  • India
  • News
  • Top News

തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായത് ഇടതിന്; സിപിഐഎമ്മിന്റെ ദേശീയ പാർട്ടി പദവി തുലാസിലോ?

News4media
  • Featured News
  • Kerala

നിയമനത്തിൽ യു.ജി.സി നിയമവും ചട്ടവും പാലിച്ചില്ല;കാലിക്കറ്റ്, സംസ്കൃത സർവകലാശാല വൈസ് ചാൻസലർമാരെ പുറത്...

News4media
  • Editors Choice
  • Kerala
  • News
  • Top News

‘ഗവർണർ സമൂഹത്തിന് മുന്നിൽ സർവകലാശാലയെ അപമാനിക്കുന്നു’ ;ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേര...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]