തിരുവനന്തപുരം : കർഷക ആത്മഹത്യകളുടെ പേരിൽ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ കുപ്രസിദ്ധരാണ്. പക്ഷെ അവിടെ നടക്കുന്നതിന് സമാനമായ രീതിയിൽ കേരളത്തിലും കർഷകർ ജീവനൊടുക്കുന്നുണ്ട് എന്നതാണ് വസ്തുത. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കണക്കുകൾ പരിശോധിക്കാം. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലമായ 2018- 2020ൽ 104 കർഷകരാണ് കേരളത്തിൽ ആത്മഹത്യ ചെയ്തത്. മഹാപ്രളയം ഉണ്ടായ 2018ൽ 25 പേർ വിവിധ ജില്ലകളിലാണ് ആത്മഹത്യ ചെയ്തു. തൊട്ടടുത്ത വർഷമായ 2019ൽ 22 പേർ ജീവനോട് വിട പറഞ്ഞു. 2020ൽ അത് ഇരട്ടിയായി. 57 പേർ മരിച്ചു. 2020 ൽ 57 പേരും 2021ൽ 34 പേരും കടക്കെണിയിലായി ആത്മഹത്യ ചെയ്തത്. കൃഷി നാശം, കാര്‍ഷിക ഉത്പ്പനങ്ങളുടെ വിലക്കുറവ്, നെല്ലിന്റെ കുടിശിക ലഭിക്കാതിരിക്കല്‍ തുടങ്ങി നിരവധി കാരണങ്ങളാണ് കര്‍ഷകരെ ഈ അവസ്ഥയിലെത്തിച്ചത്. കേന്ദ്ര സർക്കാരിന്റെ കണക്കുകളിൽ നിന്നും വിഭിന്നമാണ് സംസ്ഥാന സർക്കാരിന്റെ കണക്ക്. ആദ്യ പിണറായി സര്‍ക്കാറിന്റെ ഭരണകാലമായ 2016 മുതല്‍ 2021 വരെ 25 കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നാണ് സംസ്ഥാന കൃഷി വകുപ്പിന്റെ പക്കലുള്ള രേഖകൾ വ്യക്തമാക്കുന്നത്. ഇടുക്കിയിൽ പതിനൊന്ന്, വയനാട് പത്ത്, കണ്ണൂരിൽ രണ്ട് എന്നിങ്ങനെയാണ് ആത്മഹത്യാ നിരക്ക്. കാസര്‍കോട്, എറണാകുളം ജില്ലകളിൽ ഓരോ കർഷകർ വീതവും ആത്മഹത്യ ചെയ്തിട്ടുണ്ട്. പ്രളയത്തിനു പിന്നാലെ കൃഷി നശിച്ചതും വായ്പ തിരിച്ചടക്കാനാകാത്തതുമാണ് ആത്മഹത്യക്ക് കാരണമായി കൃഷി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യകള്‍ വര്‍ഷം തോറും ഇരട്ടിക്കുന്നു. സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചകളാണ് ഇപ്പോൾ കർഷകരെ ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്നത്. അതേ സമയം 2018 മുതൽ 2019 വരെയുള്ള മൂന്ന് വർഷത്തിനിടെ രാജ്യത്ത് 17,299 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.