web analytics

എം മുകേഷ് എംഎൽഎ, ജയസൂര്യ, ബാലചന്ദ്ര മേനോൻ, മണിയൻപിള്ള രാജു, ഇടവേള ബാബു…പ്രമുഖ നടന്മാർക്കെതിരെ പരാതി നൽകിയ നടി കേസിൽ നിന്ന് പിന്മാറുന്നു

തിരുവനന്തപുരം: മുകേഷ് ഉൾപ്പടെയുള്ള പ്രമുഖ നടന്മാർക്കെതിരെ പരാതി നൽകിയ നടി കേസിൽ നിന്ന് പിന്മാറുന്നു. അന്വേഷണ സംഘത്തിന് ഇക്കാര്യം കാണിച്ച് ഇമെയിൽ ​അയക്കുമെന്നും നടി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടൻമാരായ എം മുകേഷ് എംഎൽഎ, ജയസൂര്യ, ബാലചന്ദ്ര മേനോൻ, മണിയൻപിള്ള രാജു, ഇടവേള ബാബു, എന്നിവ‍ർക്കെതിരെയാണ് നടി ലൈം​ഗീക പീഡന ആരോപണവുമായി രംഗത്ത് വന്നത്. നടിയുടെ വെളിപ്പെടുത്തൽ മലയാള സിനിമ മേഖലയിലാകെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സംസ്ഥാനത്ത് തന്നെ വൻ വിവാദമായി മാറിയ സംഭവത്തിലാണ് ഇപ്പോൾ നടിയുടെ പിൻമാറ്റം.

തനിക്ക് സർക്കാറിന്റെ ഭാഗത്ത് നിന്നും വേണ്ട പിന്തുണ ലഭിച്ചില്ലെന്നാണ് പരാതിക്കാരിയായ നടി ഇപ്പോൾ പറയുന്നത്. തനിക്കെതിരെ ചുമത്തപ്പെട്ട പോക്സോ കേസിൽ സത്യം തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും നടി പറഞ്ഞു.

താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടിവ് അംഗമായിരിക്കെ അംഗത്വം വാഗ്ദാനം ചെയ്ത ശേഷം മുകേഷ് മരടിലെ വില്ലയിൽ എത്തിച്ച് പീഡിപ്പിച്ചു എന്നായിരുന്നു ആലുവ സ്വദേശിനിയായ നടിയുടെ പരാതി.

14 വർഷത്തിന് ശേഷം ആരോപണവുമായി വന്നത് തൻറെ രാഷ്ട്രീയ ഭാവിയും സിനിമാജീവിതവും തകർക്കുക എന്ന ദുരുദ്ദേശ്യത്തോടെയാണെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും നടൻ മുകേഷ് കോടതിയിൽ ബോധിപ്പിച്ചു. തന്നോട് 11 ലക്ഷം രൂപ ചോദിച്ച് ചാറ്റ് ചെയ്തതിൻറെ ഉൾപ്പെടെ രേഖകളും മുകേഷ് കോടതിയിൽ ഹാജരാക്കിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img