കുവൈറ്റില്‍ മലയാളികള്‍ അടക്കം നിരവധി പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. അപകടത്തില്‍പ്പെട്ട എല്ലാവര്‍ക്കും ഇന്ത്യന്‍ എംബസി പൂര്‍ണസഹായം നല്‍കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. സാമൂഹ്യ മാധ്യമമായ എക്സിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. (Kuwait fire: ‘Deeply shocked’ S Jaishankar expresses condolences, assures assistance) കുവൈറ്റ് നഗരത്തിലുണ്ടായ തീപിടിത്തത്തിന്റെ വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. 40 ല്‍ അധികം മരണങ്ങളും 50 ല്‍ അധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. തങ്ങളുടെ അംബാസഡര്‍ […]
കുവൈത്ത് സിറ്റി: കുവൈത്തില്‍ മാഗെഫിലെ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയതായി റിപ്പോര്‍ട്ട്. The death toll in a fire at a workers’ camp in Magef, Kuwait has reached 49. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് കുവൈത്ത് ടൈംസാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. 43 മരണം എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. മരിച്ചവരിൽ കൂടുതൽ ആളുകളും മലയാളികളാണെന്നും പലരുടെയും മൃതദേഹം തിരിച്ചറിയാകാനാത്ത നിലയിലാണുള്ളതെന്നും ദൃക്സാക്ഷി പറയുന്നു. കുവൈത്തില്‍ മാഗെഫിലെ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ […]
കുവൈത്തില്‍ ലേബര്‍ ക്യാമ്പിലുണ്ടായ വൻ തീപിടുത്തത്തില്‍ മരിച്ചവരില്‍ 11 മലയാളികളാണെന്ന് വിവരം. മംഗെഫിലെ ലേബര്‍ ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. 49 പേര് മരിച്ചതായാണ് വാര്‍ത്താ ഏജന്‍സികൾ റിപ്പോർട്ട് ചെയ്യുന്നത്.(11 Malayalees died in building fire in Kuwait) 195 പേര് താമസിച്ചിരുന്ന ആറ് നില കെട്ടിടത്തിനാണ് തീപിടിച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. നിലവിൽ 49 പേരില്‍ 21 പേരുടെ വിവരങ്ങളാണ് ലഭ്യമായിരിക്കുന്നത്. ഇതില്‍ 11 പേര് മലയാളികളാണ്. കൊല്ലം ഒയൂര്‍ സ്വദേശി ഷമീര്‍, ഷിബു വര്‍ഗീസ്, […]
തെക്കൻ കുവൈറ്റിലെ മംഗഫ് നഗരത്തിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. മരണസംഖ്യ 35 ആയതായാണ് അനൗദ്യോഗിക റിപ്പോർട്ട്. മരിച്ചവരിൽ രണ്ട് മലയാളികൾ ഉണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. തമിഴ്‌നാട്ടുകാരും വടക്കേ ഇന്ത്യക്കാരായ ചിലരും മരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. (Kuwait fire: 4 Indians among 35 killed in massive building fire) നിരവധി മലയാളികള്‍ താമസിച്ചിരുന്ന ഫ്‌ലാറ്റിലാണ് തീപിടിത്തമുണ്ടായത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 30 മുതൽ 35 പേർ വരെ തീപിടിത്തത്തിൽ മരണപ്പെട്ടതായി […]
ഡബ്ലിൻ: അയർലൻഡിൽ വെള്ളിയാഴ്ച നടന്ന കൗണ്ടി കൗൺസിൽ തിരഞ്ഞെടുപ്പിൽ മലയാളികളായ അച്ഛനും മകനും മിന്നും വിജയം. താല സൗത്ത് മണ്ഡലത്തിൽ നിന്നും മത്സരിച്ച ബേബി പെരേപാടനെയും, താല സെൻട്രലിൽ നിന്ന് മത്സരിച്ച മകൻ ഡോ. ബ്രിട്ടോ പെരേപാടനെയും വൻ ഭൂരിപക്ഷത്തോടെയാണ് ജനങ്ങൾ തിരഞ്ഞെടുത്തത്. ബേബി പെരേപാടൻ നിലവിലെ താല സൗത്ത് കൗൺസിലർ ആണ്. ഇത് രണ്ടാം തവണയാണ് തുടർച്ചയായി അതേ മണ്ഡലത്തിൽ നിന്ന് വിജയിക്കുന്നത്. രാഷ്ട്രീയത്തിൽ പുതുമുഖവും താല സർക്കാർ ആശുപത്രി ഡോക്ടറും, ഗായകനുമായയ മകൻ ബ്രിട്ടോയുടെ […]
ദുബായ്: ബലിപെരുന്നാള്‍ ദിവസങ്ങളില്‍ ദുബായിലെ ചില ബീച്ചുകളില്‍ പ്രവേശനം കുടുംബങ്ങള്‍ക്ക് മാത്രം. എമിറേറ്റിലെ എട്ട് ബീച്ചുകളിലാണ് പ്രവേശനം കുടുംബങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നത്. സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുന്നതിനും അവധി ദിനങ്ങളിൽ ദുബായ് ബീച്ച് ആസ്വദിക്കാനാകുമെന്നും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഈ ദിവസങ്ങളിൽ ബീച്ച് സുരക്ഷ വർധിപ്പിക്കുന്നതിന് മുനിസിപ്പാലിറ്റി 140 അംഗ സുരക്ഷ ആൻഡ് റെസ്ക്യൂ ടീമിനെ അനുവദിക്കും. 65 ഫീൽഡ് കൺട്രോൾ ടീം ബീച്ച് പ്രവർത്തനങ്ങളും സംഘടിപ്പിക്കും. ഖോർ അൽ-മംസാർ ബീച്ച്, കോർണിഷ് അൽ-മംസാർ, ജുമൈറ 1, ജുമൈറ […]
ഷെയ്ൻ നിഗമും മഹിമയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ലിറ്റിൽ ഹാർട്സിന് ജിസിസി രാജ്യങ്ങളിൽ വിലക്കെന്ന് നിർമ്മാതാവ് സാന്ദ്ര തോമസ്. ചിത്രത്തിൻറെ ഗൾഫിലെ റിലീസ് തടഞ്ഞ വിവരം പത്രകുറിപ്പിലൂടെയാണ് സാന്ദ്ര അറിയിച്ചത്. (Little Hearts movie banned in gulf countries) ആത്മാവും ഹൃദയവും നൽകി ഞങ്ങൾ ചെയ്ത ചിത്രമാണ് ലിറ്റിൽ ഹാർട്ട്സ്. എന്നാൽ വളരെ ഖേദത്തോടെ ഞാൻ അറിയിക്കട്ടെ ലിറ്റിൽ ഹാർട്ട്സ് ജിസിസി രാജ്യങ്ങളിൽ പ്രദർശനം ഉണ്ടായിരിക്കില്ല. ഗവൺമെൻറ് പ്രദർശനം വിലക്കിയിരിക്കുന്നു. ഈ സിനിമ ലോകമൊട്ടുക്കും പ്രദർശനത്തിന് എത്തിക്കണമെന്ന […]
എം.എ. യൂസഫലിയുടെ ആതിഥേയത്വം സ്വീകരിച്ച് സ്റ്റൈൽ മന്നൻ രജനീകാന്ത്. രജനിയെ അരികിലിരുത്തി, അബൂദബിയിലെ തന്റെ വസതിയിലേക്ക് റോൾസ് റോയ്സ് കാർ ഓടിച്ചുപോകുന്ന യൂസുഫലിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പുതിയ ചിത്രമായ ‘വെട്ടിയ’ന്റെ ഷൂട്ടിങ്ങിനുശേഷം ദുബൈയിൽ സുഹൃത്തുക്കളെ സന്ദർശിക്കാനെത്തിയ രജനിയോടുള്ള ആദരവിന്റെ ഭാഗമായാണ് ലുലു ഗ്രൂപ് മേധാവി അദ്ദേഹത്തെ തിങ്കളാഴ്ച തന്റെ വസതിയിലേക്ക് ക്ഷണിച്ചത്. ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്‍റെ ഗ്ലോബല്‍ ഹെഡ് ക്വാർട്ടേഴ്സിലാണ് രജനികാന്ത് ആദ്യം എത്തിയത്. അവിടെ നിന്നും റോൾസ് റോയ്സിലാണ് ഇരുവരും യൂസഫലിയുടെ വീട്ടിലേക്ക് പോയത്. […]
മസ്കത്ത്: മകൾക്ക് ഒരു ചക്ക വേണം. ഒത്തുകിട്ടിയപ്പോൾ ഒരെണ്ണം ലേലം ചെയ്ത് വാങ്ങാമെന്ന് കരുതിയാണ് ഷഹീർ ഇത്തികാട് വിളി തുടങ്ങിയത്. പത്ത് റിയാൽ അടിസ്ഥാന വില നിശ്ചയിച്ചാണ് ലേലം ആരംഭിച്ചത്. ലേലം മൂത്തപ്പോൾ വാശിയായി. എന്തു വിലകൊടുത്തും ചക്ക വാങ്ങണമെന്ന വാശി. ഒടുവിൽ ലേലം ഉറപ്പിച്ചു. ഏകദേശം എഴുപത്തിരണ്ടായിരം രൂപക്ക്, അതായത് 335 ഒമാനി റിയാലിനാണ് നമ്മുടെ നാടൻ വരിക്ക ചക്ക ലേലത്തിൽ പോയത്.മകളുടെ സന്തോഷത്തിന് വേണ്ടിയാണ് ഇത്രയും വലിയ തുകക്ക് ചക്ക ലേലത്തിൽ പിടിച്ചതെന്ന് ഷഹീർ […]
ദുബായ്: കുബേരനിലെ ദിലീപ് അവതരിപ്പിച്ച കഥാപാത്രത്തെ ഓർമയില്ലെ. മാസത്തിൽ ഒരു ദിവസം കോടീശ്വരനായി ജീവിക്കുന്ന സതീർഥ്യനെ. ഏതാണ്ട് അതുപോലായിരുന്നു ലോക തൊഴിലാളി ദിനത്തിൽ ദുബായിലെ 16 കെട്ടിട നിർമ്മാണ തൊഴിലാളികൾ ജീവിച്ചത്തൊ ഴിലിടങ്ങളിലെ വസ്ത്രങ്ങൾ ഉപേക്ഷിച്ച് കോട്ടും സ്യൂട്ടും ധരിച്ച് ലക്ഷ്വറി കാറുകളിൽ യാത്ര ചെയ്ത് ഒരു കോടീശ്വരൻ എങ്ങനെയാണോ ജീവിക്കുന്നത് അതുപോലെയാണ് അവർ ഒരു ദിവസം കഴിഞ്ഞത്. ദുബായിലെ ജലാശങ്ങളിലെ ആഡംബര നൗകകളിലും അവർ യാത്ര ചെയ്തു. നഗരത്തിലെ തന്നെ ഏറ്റവും വലിയ ഫൈവ് സ്റ്റാർ […]
© Copyright News4media 2024. Designed and Developed by Horizon Digital