web analytics

കുബേരനിലെ ദിലീപ് കഥാപാത്രത്തെ പോലെ ഒറ്റ ദിവസത്തെ കോടീശ്വരൻമാരായി ജീവിച്ചത് 16 പേർ; സഞ്ചരിക്കാൻ ഫെരാരി, ലംബോർഗിനി, ബെൻലി, ഫോർഡ് മസ്താംഗ്, കാർഡിലാക്ക്… താമസിക്കാൻ ഫൈവ് സ്റ്റാർ ഹോട്ടൽ; മെയ്ദിനത്തിൽ കെട്ടിട നിർമാണ തൊഴിലാളികൾക്ക് ലഭിച്ച ഭാഗ്യം ഇങ്ങനെ

ദുബായ്: കുബേരനിലെ ദിലീപ് അവതരിപ്പിച്ച കഥാപാത്രത്തെ ഓർമയില്ലെ. മാസത്തിൽ ഒരു ദിവസം കോടീശ്വരനായി ജീവിക്കുന്ന സതീർഥ്യനെ. ഏതാണ്ട് അതുപോലായിരുന്നു ലോക തൊഴിലാളി ദിനത്തിൽ ദുബായിലെ 16 കെട്ടിട നിർമ്മാണ തൊഴിലാളികൾ ജീവിച്ചത്തൊ ഴിലിടങ്ങളിലെ വസ്ത്രങ്ങൾ ഉപേക്ഷിച്ച് കോട്ടും സ്യൂട്ടും ധരിച്ച് ലക്ഷ്വറി കാറുകളിൽ യാത്ര ചെയ്ത് ഒരു കോടീശ്വരൻ എങ്ങനെയാണോ ജീവിക്കുന്നത് അതുപോലെയാണ് അവർ ഒരു ദിവസം കഴിഞ്ഞത്. ദുബായിലെ ജലാശങ്ങളിലെ ആഡംബര നൗകകളിലും അവർ യാത്ര ചെയ്തു. നഗരത്തിലെ തന്നെ ഏറ്റവും വലിയ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ താമസവും ഭക്ഷണവും. വേൾഡ് സ്റ്റാർ ഹോൾഡിംഗ് എന്ന കമ്പനിയിൽ മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർക്കാണ് കമ്പനി ഒരു ദിവസത്തേക്ക് ആഡംബര ജീവിതം നയിക്കാൻ അവസരം നൽകിയത്.

അവാർഡ് വിതരണത്തിന് ശേഷം നീല നിറത്തിലുള്ള കസ്റ്റമൈസ്ഡ് സ്യൂട്ട് ധരിച്ച തൊഴിലാളികൾ പുറത്ത് കാത്തിരുന്ന ആഡംബര വാഹനങ്ങളിൽ യാത്ര ആരംഭിച്ചു. ഫെരാരി, ലംബോർഗിനി, ബെൻലി, ഫോർഡ് മസ്താംഗ്, കാർഡിലാക്ക് എന്നീ ആഡംബര വാഹനങ്ങളാണ് തൊഴിലാളികൾക്ക് യാത്ര ചെയ്യാൻ കമ്പനി ഒരുക്കിയത്. ഈ വാഹനത്തിൽ കയറിയ തൊഴിലാളികളെ ദുബായ് നഗരത്തെ ചുറ്റിച്ചു. പിന്നീട് ആദ്യം വാഹനം നിർത്തിയത് ദുബായ് മറീനയിലായിരുന്നു. അവിടെ പാർക്ക് ചെയ്ത ആഡംബര നൗകയിൽ ജലാശയത്തെ ചുറ്റി ഒരു യാത്ര. പിന്നീട് താമസത്തിനായി നഗരത്തിലെ പ്രധാനപ്പെട്ട ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക്.
കഴിഞ്ഞ വർഷം, ജോർജിയയിലേക്കുള്ള എല്ലാ ചെലവുകളും അടയ്ക്കുന്ന ഒരു യാത്ര മികച്ച പ്രകടനം കാഴ്ചവച്ച തൊഴിലാളികൾക്ക് നൽകിയിരുന്നു. ഈ വർഷം മുതൽ ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി അറിയിച്ചു.
spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img