News4media TOP NEWS
സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന ‘അമരനി’ൽ ഉപയോഗിച്ചത് തന്റെ നമ്പർ, സായിപല്ലവിയെ ചോദിച്ച് കോളുകൾ വരുന്നു; നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥി, ഒരു കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം ഭരണഘടനാവിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാനു തിരിച്ചടി; പോലീസ്, മജിസ്‌ട്രേറ്റ് റിപ്പോർട്ടുകൾ ഹൈക്കോടതി തള്ളി; പുനരന്വേഷണം നടത്താൻ ഉത്തരവ്

News

News4media

‘ഈ വിഷനാവിനെ സ്വീകരിക്കുകയോ, കഷ്ടം’; എൽഡിഎഫ് സ്ഥാനാർഥി പി.സരിനായി പത്രപ്പരസ്യം നൽകിയത് അനുമതി വാങ്ങാതെയെന്ന് റിപ്പോർട്ട്

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി പി.സരിനായി പത്രപ്പരസ്യം നൽകിയത് അനുമതി വാങ്ങാതെയെന്ന് റിപ്പോർട്ട്. സന്ദീപ് വാര്യരുടെ പഴയ പരാമർശങ്ങൾ അടങ്ങിയ പരസ്യത്തിന് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ സ്ഥാനാർഥി സരിനും ചീഫ് ഇലക്ഷൻ ഏജന്റിനും കലക്ടർ നോട്ടീസ് അയയ്ക്കും. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നൽകുന്ന പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി വാങ്ങേണ്ടതുണ്ട്. സരിന്റെ കോൺഗ്രസ് പ്രവേശനം ആസ്പദമാക്കി മുസ്‌ലിം മാനേജ്‌മെന്റ്നേതൃത്വം നൽകുന്ന പത്രങ്ങളിലാണ് […]

November 19, 2024
News4media

കടൽ ഉൾവലിഞ്ഞ തീരത്ത് കല്ലുകൾ ഒഴുകിനടക്കുന്നു; ആർ കെ ബീച്ചിൽ 200 മീറ്ററോളം കടൽ ഉൾവലിഞ്ഞു; ജാഗ്രത പാലിക്കണമെന്ന് നിർദേശം

വിശാഖപട്ടണം ആർ കെ ബീച്ചിൽ 200 മീറ്ററോളം കടൽ ഉൾവലിഞ്ഞു. കഴിഞ്ഞ ദിവസം കടലിൽ വലിയ തിരമാലകൾ ശക്തിയായി ഉയർന്നതിനു പിന്നാലെയാണ് ഇപ്പോൾ കടൽ ഉൾവലിഞ്ഞത്. അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റമാകാം ഈ പ്രതിഭാസത്തിന് കാരണമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി ചീഫ് സയൻ്റിസ്റ്റ് വിവിഎസ്എസ് ശർമ പറയുന്നത്. സന്ദർശകർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറയുന്നു . കടൽ ഉൾവലിഞ്ഞ തീരത്ത് കല്ലുകൾ ഒഴുകിനടക്കുന്നത് കാണാം. പൗർണ്ണമി കഴിഞ്ഞപ്പോഴും കടൽ ഇത്തരത്തിൽ ഉൾവലിഞ്ഞിരുന്നുവെന്നാണ് മത്സ്യത്തൊഴിലാളികൾ പറഞ്ഞത്. ബീച്ചിൽ എത്തിയ വിനോദസഞ്ചാരികൾ […]

News4media

ഇത്രവലിപ്പമുള്ള കപ്പയോ? കാടുമുടിക്കിടന്ന പറമ്പ് വൃത്തിയാക്കുന്നതിനിടെ തൊഴിലുറപ്പുകാർ പറിച്ചെടുത്തത് ചക്കയെക്കാൾ വലുപ്പമുള്ള കപ്പ

വൈപ്പിൻ: ചക്കയോളം വലുപ്പമുള്ള കപ്പയാണ് താരം. എടവനക്കാട് പഞ്ചായത്തിലെ തൊഴിലുറപ്പുകാർ കാടുമുടിക്കിടന്ന പറമ്പ് വൃത്തിയാക്കവെയാണ് വമ്പൻ വലുപ്പമുള്ള കപ്പക്കിഴങ്ങുകൾ കണ്ടെത്തിയത്. വിളവെടുക്കാതെ കിടന്ന കപ്പക്കിഴങ്ങ് സാധാരണയിലും കവിഞ്ഞ് വളരുകയായിരുന്നു. ഏറെനാളായി ഉയരത്തിൽ കാടുവളർന്നു നിന്നിരുന്ന ഒരു പുരയിടം വെട്ടിത്തെളിക്കുന്നതിനിടെയാണ് എടവനക്കാട് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ കപ്പ കണ്ടെത്തിയത്. പണ്ടെങ്ങോ നട്ട ചില കപ്പക്കമ്പുകൾ ഇവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പാടുപെട്ട് വലിച്ച് പുറത്തിട്ടപ്പോൾ എല്ലാം മൂട്ടിലും ഞെട്ടിക്കുന്ന വലുപ്പത്തിൽ ഭീമൻ കപ്പകൾ. 5 കിലോഗ്രാം വരെ ഭാരമുള്ളവ. തീരദേശത്ത് കപ്പ […]

News4media

എട്ടുമാസമായി വെള്ളമില്ലാതെ കൊച്ചിയിലെ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി

കൊച്ചി: എട്ടുമാസമായി വെള്ളമില്ലാതെ മഞ്ഞപ്പെട്ടി സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി. വാട്ടര്‍ കണക്ഷനായി എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെങ്കിലും ഇതുവരെയും കണക്ഷന്‍ ലഭിച്ചിട്ടില്ല. കുടിവെള്ളവും മറ്റു ഹോസ്പിറ്റല്‍ ആവശ്യങ്ങള്‍ക്കുമുള്ള വെള്ളവുമില്ലാതെ ദുരിതത്തിലാണ് രോഗികളും ജീവനക്കാരും. വാഴക്കുളം പഞ്ചായത്തിലെ മാറംപള്ളിക്ക് അടുത്തുള്ള മഞ്ഞപ്പെട്ടി സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയിലാണ് ഒരു വര്‍ഷത്തിന് മുകളിലായി കടുത്ത ദുരിതമനുഭവിക്കുന്നത്. നാട്ടുകാര്‍ നിരവധി തവണ വെള്ളമില്ലാത്തതിനെ കുറിച്ച് പരാതി പറഞ്ഞിട്ടും പഞ്ചായത്ത് അധികൃതരോ മറ്റു ബന്ധപ്പെട്ടവരോ ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല. ഡോക്ടര്‍ ഉള്‍പ്പെടെ നാലു സ്ത്രീ […]

November 18, 2024
News4media

ഇപ്പോൾ അത് ദൈവത്തിൻ്റെ സ്വന്തം നാടല്ല; ദുരന്തങ്ങൾ ആവർത്തിക്കുന്നു; സുരക്ഷിതമല്ലാത്ത ടൂറിസം ഇടങ്ങളുടെ ‘നോ ലിസ്റ്റില്‍’ കേരളവും

തിരുവനന്തപുരം; കണ്ടിരിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്ന ഫോഡോറിന്റെ ഗോ ലിസ്റ്റും നോ ലിസ്റ്റും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. 85 വര്‍ഷമായി ഇത്തരത്തിലുള്ള പട്ടിക ഫോഡോര്‍ പുറത്തിറക്കാറുണ്ട്. എന്നാല്‍ ബഹിഷ്‌ക്കരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയല്ല ഇതെന്നാണ് ഫോഡോറിന്റെ വിശദീകരണം. പ്രശ്‌നപരിഹാരത്തിന്റെ ആദ്യ ഘട്ടം ഇത്തരത്തിലൊരു പ്രശ്‌നമുണ്ടെന്ന് തിരിച്ചറിയലാണെന്നാണ് ഇവരുടെ പക്ഷം. വിനോദസഞ്ചാരം പ്രകൃതിക്കും ഭൂമിക്കും ഏല്‍പ്പിച്ച മുറിവുകള്‍ ഉണക്കുന്നതിനും മികച്ച രീതിയിലുള്ള ടൂറിസം അനുഭവം സാധ്യമാക്കുന്നതിനുമാണ് ശ്രമമെന്നും ഇവര്‍ പറയുന്നു. അതേസമയം, കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്ന ഇവരുടെ ഗോ ലിസ്റ്റില്‍ ഇന്ത്യയില്‍ […]

News4media

കഴിഞ്ഞ വർഷം അപകടത്തിൽപ്പെട്ടത് 150 ആംബുലൻസുകൾ; ജീവന്‍ രക്ഷാ വാഹനങ്ങള്‍ കാരണം ജീവന്‍ നഷ്ടപ്പെട്ടത് 29 പേർക്ക്

കഴിഞ്ഞ വർഷം സംസ്ഥാനത്ത് ആംബുലന്‍സ് അപകടങ്ങളില്‍ മരിച്ചത് 29 പേരെന്ന് റിപ്പോര്‍ട്ട്. 150 ആംബുലന്‍സ് അപകടങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജീവന്‍ രക്ഷാ വാഹനങ്ങള്‍ കാരണം ജീവന്‍ നഷ്ടപ്പെടുന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. ഒരു ജീവന്‍ രക്ഷിക്കാനുള്ള മരണപ്പാച്ചിലില്‍ അനേകമാളുകളുടെ ജീവന് ഭീഷണിയാകാതിരിക്കാനുള്ള ഉത്തരവാദിത്തം എമര്‍ജന്‍സി വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘വളരെ വലിയ അപകടത്തില്‍ ഗുരുതരമായ പരിക്കുപറ്റിയവരെ ആശുപത്രിയിലെത്തിക്കാനും അത്യാസന്ന നിലയിലുള്ള […]

News4media

വലം കൈയ്യില്ലാതെ ജനിച്ച മനു ആദ്യമായി മല കയറി സന്നിധാനത്ത് എത്തിയത് അയ്യപ്പ സ്വാമി ഏൽപിച്ച നിയോഗം പൂർത്തിയാക്കാൻ! ഇടംകൈയിൽ വിരിഞ്ഞത് അയ്യപ്പ ചരിത്രം പറയുന്ന മനോഹരമായ ചിത്രങ്ങൾ

ശബരിമല: മനു ആദ്യമായി മല കയറി സന്നിധാനത്ത് എത്തിയത് അയ്യപ്പ സ്വാമി ഏൽപിച്ച നിയോഗം പൂർത്തിയാക്കാൻ. പന്തളം കൊട്ടാരത്തിൽ മണികണ്ഠൻ എത്തിയത് മുതലുള്ള ഭാഗങ്ങൾ വരച്ചു തീർത്തു. അയ്യപ്പൻ പുലിപ്പുറത്ത് എത്തുന്ന ചിത്രമാണ് ഇന്ന് വരയ്ക്കുക. പത്തനാപുരം സ്വദേശിയാണ്. പന്തളം കൊട്ടാരത്തിൽ ഉൾപ്പെടെ ചിത്രം വരച്ച മനു ബ്രഷും നിറക്കൂട്ടുകളുമായി മല കയറിയതോടെ അയ്യപ്പ ഭക്തരുടെ മനസ്സിലും ഇടം പിടിച്ചു. അഭയമായി അയ്യനുള്ളപ്പോൾ പരിമിതി മനുവിന് പ്രശ്നമായില്ല. ഇടംകൈയിൽ വിരിഞ്ഞത് അയ്യപ്പ ചരിത്രം പറയുന്ന മനോഹരമായ ചിത്രങ്ങൾ. […]

News4media

ഓര്‍ക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല; പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ തിരികെ കിട്ടിയത് നാലു ജീവനുകൾ; മൂന്നും അഞ്ചും 12 ഉം വയസ്സുള്ള കുട്ടികളുടെ പേടിച്ച മുഖങ്ങള്‍ ചിരിച്ചു കണ്ട സന്തോഷത്തിലാണ് കൊച്ചിയിലെ ഈ പൊലീസ് ഉദ്യോഗസ്ഥര്‍

കൊച്ചി: പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ എത്തിയ അമ്മയെയും മൂന്ന് മക്കളെയും രക്ഷിച്ചത് കേരള പൊലീസിൻ്റെ സമയോചിത ഇടപെടൽ. കഴിഞ്ഞ ദിവസം വെളുപ്പിന് 4 മണിക്കാണ് സംഭവം. കൊച്ചി സിറ്റി പോലീസിന്റെ കണ്‍ട്രോള്‍ റൂം വാഹനമായ CRV 5 ലെ ഉദ്യോഗസ്ഥരായ സബ് ഇന്‍സ്പെക്ടര്‍ ആന്റണി ടെറന്‍സും സിവില്‍ പോലീസ് ഓഫീസര്‍ ജേക്കബ് ജോസ് സ്മിജോഷും പതിവ് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നു. ‘സ്ത്രീയും മൂന്നു കുട്ടികളും കൊച്ചി തോപ്പുംപടി ബിഒടി പാലത്തിന് സമീപത്തേക്ക് നടന്നുപോകുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. […]

News4media

പോത്തിനോട് ഈ ചതി വേണ്ടായിരുന്നു; ഒരു തുള്ളി മദ്യം കിട്ടാത്ത ഈ നാട്ടിൽ എങ്ങനെ നിൽക്കും; ദിവസവും കുടിച്ചിരുന്നത് അഞ്ചു കുപ്പി ബിയർ; മദ്യമില്ലാത്ത സോനെപൂരിൽ എത്തിയ 2.50 കോടി രൂപ വിലയുള്ള പോത്തിൻ്റെ അവസ്ഥ

പട്‌ന: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കന്നുകാലി മേളയായ സോനെപൂരിൽ എത്തിയ 2.50 കോടി രൂപ വിലയുള്ള പോത്ത് മദ്യം കിട്ടാതെ വിഷാദത്തിൽ. വാരണാസിയിൽ നിന്നാണ് 3 വയസുകാരൻ രാജ എന്ന പോത്ത് മേളയിലെത്തിയത്. എന്നാൽ സോനെപൂരിൽ എത്തി രണ്ടു ദിവസം കഴിഞ്ഞപ്പോഴേയ്‌ക്കും രാജ ആകെ വിഷമത്തിലാണ് . കൂറ്റൻ ശരീരവും നീളമുള്ള തലയും കഴുത്തും മൂർച്ചയേറിയ കൊമ്പും ഉള്ള മുറ ഇനത്തിൽപ്പെട്ട രാജ, പ്രതിദിനം അഞ്ച് കുപ്പി ബിയറാണ് കുടിച്ചിരുന്നത്. പ്രതിദിനം 10 ലിറ്റർ പാലും […]

News4media

കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളി​ൽ മ​രു​ന്നു​ക​ളെ അ​തി​ജീ​വി​ക്കു​ന്ന ബാ​ക്​​ടീ​രി​യ; സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച്​ ഐ.​സി.​എം.​ആ​ർ

തി​രു​വ​ന​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളി​ൽ മ​രു​ന്നു​ക​ളെ അ​തി​ജീ​വി​ക്കു​ന്ന ബാ​ക്​​ടീ​രി​യ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച്​ ഐ.​സി.​എം.​ആ​ർ പഠന റിപ്പോർട്ട്. ​കേ​ര​ള​ത്തി​നു​ പു​റ​മേ, തെ​ല​ങ്കാ​ന​യി​ൽ​നി​ന്നു​ള്ള സാ​മ്പി​ളു​ക​ളി​ലും ജീ​ൻ ​പ്രൊ​ഫൈ​ൽ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ന്‍റി​ബ​യോ​ട്ടി​ക്​ പ്ര​തി​രോ​ധം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​ഗു​രു​ത​ര സാ​ഹ​ച​ര്യ​ത്തെ ത​ട​യു​ന്ന​തി​ന്​ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തീ​​വ്ര​യ​ജ്ഞം ന​ട​ക്കു​മ്പോ​ഴാ​ണ്​ നി​ർ​ണാ​യ​ക​മാ​യ പുതിയ ക​ണ്ടെ​ത്ത​ൽ. ത​ല​യി​ൽ ഹെ​ൽ​മ​റ്റ്​ വെ​ച്ച​തി​ന്​ സ​മാ​ന​മാ​യി മ​രു​ന്നു​ക​ളേ​ശാ​ത്ത വി​ധ​ത്തി​ലു​ള്ള അ​ധി​ക സു​ര​ക്ഷ പാ​ളി സ്വ​ത​വേ ഇ​വ​യ്​​ക്കു​ണ്ട്. ഇ​ത്ത​രം ബാ​ക്ടീ​രി​യ​ക​ൾ ആ​ന്‍റി​ബ​യോ​ട്ടി​ക്​ പ്ര​തി​രോ​ധം കൂ​ടി ആ​ർ​ജി​ച്ചാ​ൽ ഇ​വ മ​രു​ന്നു​ക​ളി​ൽ​നി​ന്ന്​ ഇ​ര​ട്ടി​ സു​ര​ക്ഷി​ത​മാ​കും. വ്യ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ ​പ്രൗ​ൾ​​ട്രി […]

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]