മൂന്നാം ദിവസവും ശ്വാസംമുട്ടുന്ന അന്തരീക്ഷത്തിൽ ഉണർന്ന ഡൽഹി. ശരാശരി വായു ഗുണനിലവാര സൂചിക (എക്യുഐ) 488 ആയി രേഖപ്പെടുത്തിയിട്ടുണ്ട്. അലിപ്പുർ, ആനന്ദ് വിഹാർ, നരേല, ബവാന, പുസ, സോണിയ വിഹാർ എന്നിവിടങ്ങളിൽ എക്യുഐ 500-നെ കടന്നു. Situation in Delhi ‘more dangerous than smoking 50 cigarettes a day’ ഒരു നിമിഷം ശ്വസിക്കുന്ന വായു 50 സിഗരറ്റ് വലിക്കുന്നതിനെക്കാൾ അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ, ശ്വാസതടസ്സം ഉൾപ്പെടെയുള്ള ലക്ഷണങ്ങളുമായി വരുന്ന രോഗികളുടെ […]
വിവാഹമോചനത്തിന് ശേഷം പ്രതികരണവുമായി സംഗീതസംവിധായകൻ എ.ആർ റഹ്‌മാൻ. കഴിഞ്ഞ ദിവസമാണ് 29 വർഷത്തെ വിവാഹജീവിതം റഹ്‌മാൻ – സൈറ ദമ്പതികൾ അവസാനിപ്പിച്ച വിവരം പുറത്തുവന്നത്. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇരുവരും വേർപിരിയാനുള്ള തീരുമാനത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. AR Rahman responds to divorce news പോസ്റ്റിന്റെ പൂർണരൂപം – ‘മുപ്പതിൽ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ എല്ലാത്തിനും അദൃശ്യമായ അന്ത്യം സംഭവിക്കുന്നതായി തോന്നുന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. എന്നിട്ടും, […]
ബംഗളൂരു: ഐ.എസ്.ആർ.ഒയുടെ ഏറ്റവും പുതിയ ആശയവിനിമ കൃത്രിമോപഗ്രഹം ‘ജി സാറ്റ്-എൻടു’ ഇലോൺ മസ്കിന്റെ ‘സ്പേസ് എക്സ്’ യു.എസിലെ കേപ് കനാവറലിൽനിന്ന് വിജയകരമായി വിക്ഷേപിച്ചു. ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ എൻ.എസ്.ഐ.എൽ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇന്ത്യയിലെ ബ്രോഡ്ബാൻഡ് സേവനങ്ങൾ മെച്ചപ്പെടുത്താനും വിമാനത്തിനുള്ളിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനും മറ്റും പുതിയ ഉപഗ്രഹം ഉപകരിക്കും. ഐ.എസ്.ആർ.ഒയുടെ വിക്ഷേപണ ഭാരപരിധി മറികടന്നതിനാലാണ് വിദേശകമ്പനിയായ സ്പേസ് എക്സിനെ വിക്ഷേപണത്തിന് ആശ്രയിച്ചത്. ഇക്കാര്യം ഐ.എസ്.ആർ.ഒ അധ്യക്ഷൻ കെ. ശിവനും സ്ഥിരീകരിച്ചിട്ടുണ്ട്. 4,700 കിലോയാണ് ജി സാറ്റ് […]
എ.ആർ. റഹ്മാനും ഭാര്യ സൈറയും വിവാഹമോചിതരാകുന്നു. 29 വർഷത്തെ ദാമ്പത്യമാണ് ഇപ്പോൾ അവസാനിപ്പിക്കുന്നത്. ഇരുവരുതമ്മിലുള്ള വൈകാരിക സംഘർഷങ്ങൾ പരിഹരിക്കാൻ സാധിക്കുന്നില്ലെന്നും പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നു പോയി എന്നാണ് സൈറ പറയുന്നത്. ഇരുവരും തമ്മിൽ വേർപിരിയുന്നതിനെക്കുറിച്ച് സൈറയുടെ അഭിഭാഷക വന്ദന ഷാ ആണ് പ്രസ്താവനയിലൂടെ അറിയിച്ചത്. 29 വർഷങ്ങളായുള്ള വിവാഹ ജീവിതത്തിനൊടുവിൽ എ.ആർ. റഹ്മാനുമൊത്തുള്ള വിവാഹമോചനം എന്ന ഏറെ പ്രയാസകരമായ തീരുമാനത്തിൽ സൈറ എത്തിയിരിക്കുകയാണ്. ഇരുവർക്കുമിടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾക്കൊടുവിലാണ് കടുത്ത തീരുമാനം ഉണ്ടായിരിക്കുന്നതെന്ന് […]
ബെംഗളൂരു: ഇ വി ഷോറൂമിലുണ്ടായ തീപിടുത്തത്തിൽ ജീവനക്കാരി മരിച്ചു. ബെംഗളൂരു രാജ്കുമാര്‍ റോഡിലെ ‘മൈ ഇ വി സ്റ്റോര്‍’ ഷോറൂമിലാണ് തീപിടിത്തം ഉണ്ടായത്. ജീവനക്കാരി പ്രിയ ആണ് മരിച്ചത്.(Fire At E V Showroom In Bengaluru; Employee died) ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. ഇലട്രിക് സ്‌കൂട്ടറുകള്‍ സൂക്ഷിച്ച ഷോറൂമില്‍ തീയും പുകയും ഉയരുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട മറ്റു ജീവനക്കാർ ഓടി രക്ഷപ്പെട്ടെങ്കിലും പ്രിയ പുക ശ്വസിച്ചു അകത്ത് കുഴഞ്ഞു വീഴുകയായിരുന്നു. എന്നാൽ ഇക്കാര്യം ആരുടേയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. […]
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ്റെ ഇന്ത്യ സന്ദർശന തീയതി സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും അധികൃതർ ആലോചന തുടങ്ങി. ഇന്ത്യാ സന്ദർശന വേളയിൽ പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. ഒക്ടോബർ അവസാനത്തിൽ ബ്രിക്സ് ഉച്ചകോടിക്കായി റഷ്യയിലെ കസാൻ സന്ദർശനത്തിനിടെയാണ് പുടിനും മോദിയും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. അന്നത്തെ കൂടിക്കാഴ്ചയിൽ യുക്രെയ്നുമായുള്ള സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് മോദി, പുടിനെ അറിയിച്ചിരുന്നു. സംഘർഷങ്ങൾക്ക് […]
ചെന്നൈ: മലേഷ്യയിൽ നിന്ന് ചെന്നൈയിലെത്തിയ വിമാനത്തിൽ യുവതി മരിച്ച നിലയിൽ. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 37കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്വലാലമ്പൂരിൽ നിന്ന് ചെന്നൈയിലെത്തിയ വിമാനത്തിൽ ഹൃദയാഘമാവാം യുവതി മരിച്ചതെന്നാണ് നിഗമനം. വിമാനം ചെന്നൈയിൽ ലാന്റ് ചെയ്ത ശേഷമാണ് ജീവനക്കാർ യുവതിയെ ശ്രദ്ധിച്ചത്. അനക്കമില്ലെന്ന് കണ്ടതോടെ ഡോക്ടർമാരെത്തി പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതം മരണ കാരണമായെന്നാണ് ഡോക്ടർമാരുടെയും അനുമാനം. മൃതദേഹം പിന്നീട് അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലക്കാരിയാണ് മരിച്ച യുവതിയെന്ന് അധികൃതർ അറിയിച്ചു.
തിരുമല: തിരുപ്പതി ക്ഷേത്രത്തിലെ ജീവനക്കാരിൽ അഹിന്ദുക്കളെ ഒഴിവാക്കാൻ നടപടിയുമായി തിരുമല തിരുപ്പതി ദേവസ്ഥാനം (TTD). അഹിന്ദുക്കളായ ജീവനക്കാർ സർക്കാരിന്റെ മറ്റ് സെക്ടറുകളിൽ ജോലി നോക്കുകയോ സ്വമേധയാ വിരമിക്കുന്ന വൊളന്ററി റിട്ടയർമെന്റ് സ്കീം (VRS) തിരഞ്ഞെടുക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് TTD പ്രമേയം പാസാക്കി. തിരുപ്പതിയിലെ ലഡ്ഡുവിവാദം ചർച്ചയായതിന് പിന്നാലെ ജീവനക്കാരെല്ലാം ഹിന്ദുക്കളാകേണ്ടതിന്റെ ആവശ്യകത പുതിയ TTD ചെയർമാൻ ബി.ആർ നായിഡു ചൂണ്ടിക്കാട്ടിയിരുന്നു. ടിടിഡിയിലെ ജീവനക്കാരെല്ലാം ഹിന്ദുവായിരിക്കണമെന്നും അതിനായി പ്രയത്നിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ച് മൂന്നാഴ്ച പിന്നിടുമ്പോഴാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയിരിക്കുന്നത്. […]
ക്ഷേത്രത്തിന് മുന്നിലെ വിഗ്രഹം തകര്‍ത്ത 17-കാരനെ പൊലീസ് അറസ്റ്റു ചെയ്തു. മൂന്നാം തവണയും എസ്എസ്എല്‍സി പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ പ്രകോപനത്തിലാണ് ഇയാള്‍ വിഗ്രഹം തകര്‍ക്കാന്‍ പോയതെന്ന് പൊലീസ് അറിയിച്ചു. ഈ സംഭവം ഈസ്റ്റ് ബെംഗളൂരുവിലെ തിപ്പസന്ദയില്‍ ആണ് നടന്നത്. Failed in exam; youth smashes idol in temple ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ അറസ്റ്റ് ചെയ്തത്. തന്റെ തുടര്‍ച്ചയായ പരാജയത്തിന് ദൈവങ്ങളെ കുറ്റപ്പെടുത്തുന്ന യുവാവ്, ക്ഷേത്രത്തിലെത്തി വിഗ്രഹം തകര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നവംബര്‍ 15ന് […]
പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ കപ്പൽ പിന്തുടർന്ന് പിടികൂടി മോചിപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ഇന്ത്യ- പാക് സമുദ്ര അതിർത്തിയിലാണ് നാടകീയ സംഭവങ്ങൾ. പാക് മാരി ടൈം സെക്യൂരിറ്റി കപ്പലിനെ പിന്തുടർന്ന് വളഞ്ഞ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുകയായിരുന്നു. Indian Coast Guard released Indian fishermen who were detained by Pakistan ഇന്ത്യ – പാക്ക് സമുദ്രാതിർത്തിയിലെ നോ ഫിഷിങ് സോണിൽ നിന്നാണ് പാക്ക് മാരിടൈം ഏജൻസി 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിൽ […]
© Copyright News4media 2024. Designed and Developed by Horizon Digital