ബെംഗളൂരുവിൽ തുടർച്ചയായ മൂന്നാം ദിനവും ജനവാസ മേഖലകളിലേക്കു വെള്ളം ഇരച്ചെത്തി. മഴ തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരു നഗരജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഡിഗ്രി,എൻജിനീയറിങ്, ഐടിഐ എന്നിവയ്ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടർ ജി.ജഗദീഷ് പറഞ്ഞു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നാളെ വരെ നഗരത്തിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകി. ബെംഗളൂരു നഗര ജില്ലയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. കെങ്കേരി തടാകത്തിൽ ഒഴുക്കിൽപെട്ട് കാണാതായ സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി. ജോൺസൺ ശ്രീനിവാസ് (13), സഹോദരി ലക്ഷ്മി […]
പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച യുവാവിനെതിരെ മധ്യപ്രദേശ് ഹൈക്കോടതി ശിക്ഷ വിധിച്ചു. ഫൈസാൻ എന്ന യുവാവിനെയാണ് കോടതി ശിക്ഷിച്ചത്. രാജ്യത്തിനെതിരെ പ്രവർത്തിച്ചതിൽ മിസ്രോദ് പോലീസ് സ്‌റ്റേഷനിൽ എല്ലാ മാസവും ആദ്യത്തെയും നാലാമത്തെയും ചൊവ്വാഴ്ചകളിൽ ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിച്ച് 21 തവണ ത്രിവർണ പതാകയെ സല്യൂട്ട് ചെയ്യാനാണ് കോടതി നിർദേശം. ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ഫൈസാൻ ഇന്ന് പോലീസ് സ്‌റ്റേഷനിലെത്തി. ശേഷം ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിച്ച് 21 തവണ ദേശീയ […]
ഫിറ്റ്നസ്സ് നിലനിർത്താനും ആരോഗ്യത്തിനും വേണ്ടി ഉള്ള വ്യായാമങ്ങളെപ്പോലെ തന്നെ തലച്ചോറിനും വ്യായാമം ആവശ്യമാണ്.തലച്ചോറിന് വേണ്ടി ചെയ്യുന്ന വ്യായാമങ്ങളാണ് ന്യൂറോബിക്. തലച്ചോറിൻറെ ആരോഗ്യത്തിനും ചെറുപ്പം സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള വ്യായാമങ്ങളാണ് ന്യൂറോബിക്സ്. തലച്ചോറിനെ കുഴക്കുന്ന ചോദ്യങ്ങൾക്കും കണക്കുകൾക്കും ഉത്തരം കണ്ടെത്തുന്നതല്ല ഈ വ്യായാമം. കാഴ്ച, സ്പർശം, മണം, സ്വാദ്, കേൾവി എന്നിവയെ അടിസ്ഥാനമാക്കിയാണ് ന്യൂറോബിക് വ്യായാമങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. പല്ലു തേക്കാംനാമെല്ലാം ദിവസവും പല്ല് തേക്കുന്നവരാണ്. ഈ വ്യായാമത്തിന് ചെയ്യേണ്ടത് ഒന്നു മാത്രം. പല്ല് തേക്കുന്ന കൈ മാറ്റുക. നിങ്ങൾ വലം […]
ഭീമനടി കമ്മാടത്ത് കടുവ ഇറങ്ങി ആടിനെ പിടിച്ചെന്ന് വ്യാജ പ്രചാരണം പുറത്ത് വന്നു. പരിസരവാസികൾ ഭീതിയിലായി. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവമുണ്ടായത്. റബർ തോട്ടത്തിലും, വീട് പരിസരത്തായുള്ള വഴിയിലും നിൽക്കുന്ന രണ്ട് കടുവകളുടെ ഫോട്ടോയും, ശബ്ദ സന്ദേശങ്ങളുമാണ് പ്രചരിച്ചത്. പാലക്കുന്ന് കമ്മാടംഭാഗത്ത് കടുവ ഇറങ്ങി ആടിനെ പിടിച്ചു, സൂക്ഷിക്കുക എന്നതായിരുന്നു പ്രചാരണം. തുടർന്ന്, ജനപ്രതിനിധികളിൽനിന്ന് ഉൾപ്പെടെ ഫോറസ്റ്റ് ഓഫിസുകളിലേക്ക് രാത്രി നിരന്തരം ഫോൺകാൾ വന്നതോടെ വനപാലകർക്ക് രാത്രിയിൽ തന്നെ സമൂഹ മാധ്യമത്തിൽ വിശദീകരണം നടത്തേണ്ടിവന്നു. വ്യാജ പ്രചാരണം […]
ബൈക്ക് റൈഡർമാരിൽ ചിലർ ശ്രദ്ധിക്കാതെപോകുന്ന ചിലതുണ്ട്. അശ്രദ്ധയുടെ വിലയായി ഒന്നിലേറെ വിരലുകളാണ് പലർക്കും നഷ്ടപ്പെട്ടിട്ടുള്ളത്. ഹെൽമെറ്റും മറ്റ് അപകടപ്രതിരോധ കവചങ്ങളും ഉപയോഗിച്ച് അതിസാഹസികയാത്രകൾ ഏറെ സുരക്ഷിതമായി നടത്തുന്ന ബൈക്ക് റൈഡർമാരിൽ പലർക്കും അപകടങ്ങൾ സംഭവിക്കുന്നുണ്ട്. ഒന്നരവർഷത്തിനിടെ ഒരു ആശുപത്രിയിൽമാത്രം ചികിത്സതേടിയത് 51 പേരാണ്. ഇവർക്കൊന്നും വിരൽ നഷ്ടപ്പെട്ടത് വാഹനം ഓടിക്കുമ്പോഴുണ്ടായ അപകടംമൂലമല്ല. മറിച്ച്, നിർത്തിയിട്ട വാഹനത്തിന്റെ ചെയിൻ അശാസ്ത്രീയമായി ശുചീകരിക്കുമ്പോഴാണ്. നാലു വിരലുകൾവരെ ഒന്നിച്ച് അറ്റുപോയവർവരെയുണ്ട് പ്ളാസ്റ്റിക് സർജറി ശസ്ത്രക്രിയക്ക് വിധേയമായവരിൽ. വണ്ടി സ്റ്റാർട്ടിലിട്ടുള്ള ശുചീകരണം അപകടം […]
നമോ ഭാരത് റാപ്പിഡ് റെയിൽ ട്രെയിനുകൾ (വന്ദേ മെട്രോ) ഓടിത്തുടങ്ങുമ്പോൾ കൊല്ലം ടൂറിസം മേഖലയിൽ വൻനേട്ടമുണ്ടാകുമെന്നു വിലയിരുത്തൽ. കാടും കടലും കായലും ഏലാകളും എല്ലാമുള്ള കൊല്ലം ജില്ലയ്ക്ക് ടൂറിസം മേഖലയിൽ ഊർജം പകരാൻ പുതിയ ട്രെയിനുകളുടെ വരവ് സഹായിക്കുമെന്ന് റെയിൽവേ അധികൃതർ പറയുന്നു. റെയിൽവേ മന്ത്രാലയത്തിന്റെ പട്ടികയിൽ കേരളത്തിൽ 10 നമോ ഭാരത് ട്രെയിനുകൾ ഓടിക്കാനാണ് പദ്ധതി. അതിൽ 2 ട്രെയിനുകൾ കൊല്ലത്തു നിന്നാണു തുടങ്ങുന്നത്. മറ്റു രണ്ട് ട്രെയിനുകൾ കൊല്ലം വഴി പോകുന്നവയാണ്. കൊല്ലം–തൃശൂർ, കൊല്ലം–തിരുനെൽവേലി […]
കോട്ടയം പാമ്പാടിയിൽ വാൽനക്ഷത്രം കാണാൻ കഴിഞ്ഞു. 80,000 വർഷത്തിൽ ഒരിക്കൽമാത്രം സൂര്യനും ഭൂമിക്കും അടുത്തെത്തുന്ന സുചിൻഷാൻ-അറ്റ്‌ലസ് വാൽനക്ഷത്രം ആകാശത്ത് ദൃശ്യമായി. കഴിഞ്ഞദിവസം കോട്ടയം കൂരോപ്പട മാതൃമല ക്ഷേത്രവളപ്പിൽനിന്ന് നക്ഷത്രത്തെ വ്യക്തമായി കാണാൻ കഴിഞ്ഞു. 2023-ലാണ് ശാസ്ത്രജ്ഞർ ഈ നക്ഷത്രത്തെ ആദ്യമായി കണ്ടെത്തിയതെന്നാണ് വിവരം. ഒക്ടോബർ 12 മുതൽ സൂര്യാസ്തമയത്തിനുശേഷം പടിഞ്ഞാറൻ ആകാശത്ത് ഈ വാൽനക്ഷത്രം പലയിടങ്ങളിലും ദൃശ്യമായിരുന്നു. എന്നാൽ, കേരളത്തിലെ പ്രതികൂലകാലാവസ്ഥമൂലം വ്യാഴാഴ്ചമാത്രമാണ് ഇത് കാണാനായത്. അനുകൂലകാലാവസ്ഥയാണെങ്കിൽ മങ്ങിയനിലയിൽ കാണാൻ കഴിയും. എന്നാൽ, ടെലസ്കോപ്പോ ബൈനോക്കുലറോ ഫോൺക്യാമറയോ […]
ഭോപ്പാലിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജൂനിയർ ഓഡിറ്ററുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 80 കോടിയിലേറെ രൂപയുടെ ആസ്തി കണ്ടെത്തി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസുകൾ നമ്മുടെ രാജ്യത്ത് ഇപ്പോൾ വളരെ കൂടുതലാണ്. അങ്ങനെ ഒരു കേസാണ് ഇപ്പോൾ ഭോപ്പാലിൽ നടന്നിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനമെന്ന പരാതിയെ തുടർന്നായിരുന്നു മിന്നൽ പരിശോധന നടത്തിയത്. ലോകായുക്തയുടെ സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്മെൻറാണ് (എസ്‍പിഇ) പരിശോധന നടത്തിയത്. ഭോപ്പാലിലെ ടെക്നിക്കൽ എജ്യുക്കേഷൻ വകുപ്പിലെ ജൂനിയർ ഓഡിറ്ററായ രമേഷ് ഹിംഗോറാനിയുടെ വീട്ടിലായിരുന്നു റെയ്ഡ് […]
കാഞ്ഞിരപ്പള്ളി: പി.വി. അൻവർ എം.എൽ.എക്കെതിരെ താൻ പൊലീസിൽ നൽകിയ പരാതികളിൽ തുടർനടപടികളുണ്ടായില്ലെന്ന് ആരോപിച്ച് ‘മറുനാടൻ മലയാളി’ പോർട്ടൽ ഉടമ ഷാജൻ സ്കറിയ കോടതിയെ സമീപിച്ചു.Shajan Scaria in court against Anwar ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കാഞ്ഞിരപ്പള്ളി കോടതിയിലാണ് സ്വകാര്യ അന്യായം ഫയൽ ചെയ്തത്. അൻവറിന്റെ പേര് പരാമർശിച്ച് മറുനാടൻ മലയാളിയിലൂടെ വാർത്തകൾ സംപ്രേഷണം ചെയ്തതിന്റെ പേരിൽ തന്റെ ഭാര്യയെയും മക്കളെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി, സംപ്രേഷണം ചെയ്ത വാർത്തകളുടെ വിഡിയോയിൽ മതസ്പർധയുണ്ടാക്കുന്ന തരത്തിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു എന്നതടക്കമുള്ള […]
മിക്ക വീടുകളിലും ഏറെക്കാലമായി ഉപയോഗിക്കാതെ ഇരിക്കുന്ന പാത്രങ്ങൾക്കൊപ്പം ഒരു കുക്കർ എങ്കിലും ഉണ്ടാകും. ചിലർ പുതിയത് വാങ്ങുന്ന സമയത്ത് പഴയ കുക്കർ വിൽക്കാറുണ്ട്. എന്നാൽ ചിലരാണെങ്കിൽ അത് വീട്ടിൽ തന്നെ സൂക്ഷിക്കും. എന്നാൽ ഉപയോഗ്യ ശൂന്യമായി തട്ടിൻപുറത്ത് കിടക്കുന്ന പഴയ കുക്കറിനെ ഒന്ന് പൊടി തട്ടി എടുത്തോളൂ. അതുകൊണ്ട് വേറെയും ചില ഉപയോഗങ്ങളുണ്ട്.(How to use old pressure cooker)
© Copyright News4media 2024. Designed and Developed by Horizon Digital