web analytics

ഒരു കോടി കൊടുത്തതടക്കം തെളിയിക്കണമല്ലോ? പി.​വി. അൻവറിനെതിരെ ഷാജൻ സ്കറിയ കോടതിയിൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ​ക്കെ​തി​രെ താ​ൻ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​ക​ളി​ൽ തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ലെ​ന്ന്​ ആ​രോ​പി​ച്ച്​ ‘മ​റു​നാ​ട​ൻ മ​ല​യാ​ളി’ പോ​ർ​ട്ട​ൽ ഉ​ട​മ ഷാ​ജ​ൻ സ്ക​റി​യ കോ​ട​തി​യെ സ​മീ​പി​ച്ചു.Shajan Scaria in court against Anwar

ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി കാ​ഞ്ഞി​ര​പ്പ​ള്ളി കോ​ട​തി​യി​ലാ​ണ് സ്വ​കാ​ര്യ അ​ന്യാ​യം ഫ​യ​ൽ ചെ​യ്ത​ത്. അ​ൻ​വ​റി​ന്‍റെ പേ​ര്​ പ​രാ​മ​ർ​ശി​ച്ച്​ മ​റു​നാ​ട​ൻ മ​ല​യാ​ളി​യി​ലൂ​ടെ വാ​ർ​ത്ത​ക​ൾ സം​പ്രേ​ഷ​ണം ചെ​യ്ത​തി​ന്‍റെ പേ​രി​ൽ ത​ന്‍റെ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി, സം​പ്രേ​ഷ​ണം ചെ​യ്ത വാ​ർ​ത്ത​ക​ളു​ടെ വി​ഡി​യോ​യി​ൽ മ​ത​സ്പ​ർ​ധ​യു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ എ​ഡി​റ്റ് ചെ​യ്ത്​ പ്ര​ച​രി​പ്പി​ച്ചു എ​ന്ന​ത​ട​ക്ക​മു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര​ജി.

താ​ൻ എ.​ഡി.​ജി.​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​ന്​ കൈ​ക്കൂ​ലി കൊ​ടു​ത്തെ​ന്ന്​ ആ​രോ​പി​ച്ച്​ അ​ൻ​വ​ർ പു​റ​ത്തു​വി​ട്ട ഓ​ഡി​യോ സ​ന്ദേ​ശം വ്യാ​ജ​മാ​യി നി​ർ​മി​ച്ച​താ​ണെ​ന്നും ഹ​ര​ജി​യി​ലു​ണ്ട്. പ​രാ​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച കോ​ട​തി പൊ​ലീ​സി​നോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ആ​രോ​പി​ച്ചാ​ണ് ഷാ​ജ​ൻ സ്ക​റി​യ​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.ഒരു കോടി കൊടുത്തതടക്കം തെളിയിക്കണമല്ലോ? എന്ന് ഷാജൻ സ്കറിയ ഫെയ്സ് ബുക്കിലൂടെ പ്രതികരിച്ചു.

അതേ സമയം എ.​ഡി.​ജി.​പി എം.​ആ​ർ. അ​ജി​ത്​ കു​മാ​റും ആ​ർ.​എ​സ്.​എ​സ്​ നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ലും പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ ന​ൽ​കി​യ പ​രാ​തി​യി​ലും ഡി.​ജി.​പി ന​ട​ത്തി​യ അ​​ന്വേ​ഷ​ണ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​യി. റി​പ്പോ​ർ​ട്ട്​ വ്യാ​ഴാ​ഴ്ച മു​ഖ്യ​മ​ന്ത്രി​ക്ക്​​ നേ​രി​ട്ട്​ ന​ൽ​കു​മെ​ന്നാ​ണ്​​ പൊ​ലീ​സ്​ ആ​സ്ഥാ​ന​ത്തു​നി​ന്നു​ള്ള വി​വ​രം.

എം.​എ​ൽ.​എ​യു​ടെ പ​രാ​തി അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക സം​ഘ​ത്തി​ന്​ ന​ൽ​കി​യ ഒ​രു​മാ​സ കാ​ലാ​വ​ധി വ്യാ​ഴാ​ഴ്ച അ​വ​സാ​നി​ക്കും. അ​തേ​സ​മ​യം, ബു​ധ​നാ​ഴ്ച മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ സി.​പി.​ഐ ഉ​ൾ​പ്പെ​ടെ ഘ​ട​ക​ക​ക്ഷി​ക​​ൾ ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ചേ​ക്കും. ആ​രോ​പ​ണ​വി​ധേ​യ​നാ​യ അ​ജി​ത്​ കു​മാ​റി​നെ മാ​റ്റി​നി​ർ​ത്തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ്​​ സി.​പി.​ഐ​യു​ടെ​യും പ്ര​തി​പ​ക്ഷ​ത്തി​​ന്‍റെ​യും ആ​വ​ശ്യം. ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ്​ എ.​ഡി.​ജി.​പി-​ആ​ർ.​എ​സ്.​എ​സ്​ ​കൂ​ടി​ക്കാ​ഴ്​​ച സം​ബ​ന്ധി​ച്ച്​ അ​​നേ​ഷി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ച​ത്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ​ ശ​ക്ത​മാ​യ ന​ട​പ​ടി എ​ന്നാ​ണ്​ ചൊ​വ്വാ​ഴ്ച​യും മു​ഖ്യ​മ​ന്ത്രി ആ​വ​ർ​ത്തി​ച്ച​ത്.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ​നി​ന്നു​ള്ള വി​വ​ര​ങ്ങ​ളു​ടെ​യും എ.​ഡി.​ജി.​പി​യു​ടെ മൊ​ഴി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഡി.​ജി.​പി​യു​ടെ റി​പ്പോ​ർ​ട്ട്​. തൃ​ശൂ​ർ​പൂ​രം അ​ല​ങ്കോ​ല​മാ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ജി​ത്​ കു​മാ​ർ ന​ൽ​കി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ബി​ശ്വ​നാ​ഥ സി​ൻ​ഹ​യു​ടെ ശി​പാ​ർ​ശ​യും മു​ഖ്യ​മ​ന്ത്രി​ക്ക്​ മു​ന്നി​ലെ​ത്തും. ഇ​തി​ന്‍റെ​യെ​ല്ലാം അ​ടി​സ്ഥാ​ന​ത്തി​ലാ​കും അ​ജി​ത്​​കു​മാ​റി​നെ​തി​രാ​യ ന​ട​പ​ടി.

ഫോ​ൺ ചോ​ർ​ത്ത​ൽ, പൊ​തു​ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന പ​രാ​തി അ​ട്ടി​മ​റി​ക്ക​ൽ, സ്വാ​മി സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യു​ടെ ആ​ശ്ര​മം ക​ത്തി​ക്ക​ൽ കേ​സി​ലെ ഇ​ട​പെ​ട​ൽ തു​ട​ങ്ങി പ​ത്തോ​ളം പ​രാ​തി​ക​ളാ​ണ് അ​ജി​ത്​ കു​മാ​റി​നെ​തി​രെ പി.​വി. അ​ന്‍വ​ര്‍ സ​മ​ര്‍പ്പി​ച്ച​ത്. ത​നി​ക്കും കു​ടും​ബ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും അ​ൻ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ജി​ത്​ കു​മാ​റി​ന്‍റെ കാ​ല​ത്ത് ന​ട​ന്ന പൊ​ലീ​സി​ലെ തെ​റ്റാ​യ ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും അ​ൻ​വ​ർ മു​ഖ്യ​മ​ന്ത്രി​ക്കും സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​ക്കും രേ​ഖാ​മൂ​ലം ന​ൽ​കി​യി​ട്ടു​ണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

ഓസ്കാർ ശില്പം ആയുധമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ, കാർഗോയിലേക്ക് മാറ്റി; വിമാനയാത്രയ്ക്കിടെ പുരസ്കാരം കാണാതായി

വിമാനയാത്രയ്ക്കിടെ ഓസ്കാർ പുരസ്കാരം കാണാതായി റഷ്യൻ ചലച്ചിത്ര നിർമാതാവ് പാവൽ താലൻകിന്റെ...

ആരോഗ്യവും സാമ്പത്തിക നേട്ടവും; ഇന്നത്തെ നക്ഷത്രഫലം ഇങ്ങനെ

ആരോഗ്യവും സാമ്പത്തിക നേട്ടവും; ഇന്നത്തെ നക്ഷത്രഫലം ഇങ്ങനെഇന്നത്തെ നക്ഷത്രഫലത്തിൽ ചില രാശികൾക്ക്...

സംസ്ഥാനത്ത് ആശ്വാസമായി വേനൽമഴ; ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്; വരും ദിവസങ്ങളിലും മഴ കനക്കും

സംസ്ഥാനത്ത് ആശ്വാസമായി വേനൽമഴ; ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത്...

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

മംഗല്യപ്പന്തലിലേക്ക് എത്തുന്നതിന് മുൻപ് അന്ത്യം; ഉത്തർപ്രദേശിൽ വിവാഹഘോഷയാത്രയ്ക്കിടെ വരനെ വെടിവച്ചു കൊന്നു

ഉത്തർപ്രദേശിൽ വിവാഹഘോഷയാത്രയ്ക്കിടെ വരനെ വെടിവച്ചു കൊന്നു ഉത്തർപ്രദേശിലെ ജൗൻപുരിൽ വിവാഹ...

ക്രൂഡ് ഓയിൽ കുതിപ്പ്; പെട്രോൾ, ഡീസൽ വില ഉയരാൻ സാധ്യത

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതോടെ...

Related Articles

Popular Categories

spot_imgspot_img