കൊച്ചി : സംസ്ഥാനത്തെ 1,500 കിലോമീറ്റർ സൗരോർജ വേലി പരിശോധന യജ്ഞം 25 മുതൽ തുടങ്ങും. നിലവിൽ ആകെയുള്ളതിന്റെ പകുതി വൈദ്യുതിവേലിയും പ്രവർത്തന രഹിതമാണെന്നാണു വനംവകുപ്പിന്റെ കണ്ടെത്തൽ. കാട്ടാനകൾ നാട്ടിലിറങ്ങുന്നതിനു പ്രധാനകാരണം 750 കിലോമീറ്റർ വൈദ്യുതി വേലി തകർന്നുകിടക്കുന്നതു കൊണ്ടാണ്. ഇതെല്ലാം 45 ദിവസത്തിനകം അറ്റകുറ്റപ്പണി നടത്തി പൂർവസ്ഥിതിയിലാക്കാനാണ് പദ്ധതി. മനുഷ്യൻ -വന്യജീവി സംഘർഷം ലഘൂകരിക്കുന്ന പദ്ധതി പത്തുദിവസത്തിനകം പൂർത്തിയാക്കാനാണു വനംവകുപ്പിന്റെ നിർദ്ദേശം. വേനൽക്കാലം വരുന്നതോടെ കാട്ടാനകൾ നാട്ടിലിറങ്ങാനുള്ള സാധ്യത കൂടുതലാണ്. വൈദ്യുതിവേലി പൂർണ്ണമായും പ്രവർത്തന സജ്ജമാകുന്നതിലൂടെ […]
അമ്പലപ്പുഴ കരൂരിലേതും ‘ദൃശ്യം’ സിനിമാ മോഡല്‍ കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ വിജയലക്ഷ്മിയുടെ (40) മൃതദേഹമാണ് നിര്‍മാണം നടക്കുന്ന വീടിനു സമീപത്ത് കുഴിച്ചിട്ട നിലയിൽ പോലീസ് കണ്ടെടുത്തത്. അടുത്ത കാലത്തായി നിരവധി സ്ത്രീകളെ കാണാതായി. പോലീസ് അന്വേഷണത്തില്‍ ഇവരിൽ ഭൂരിഭാഗം പേരും കൊല ചെയ്യപ്പെട്ടതാണ് എന്നാണ് തെളിഞ്ഞത്. ഇതെല്ലാം തന്നെ ‘ദൃശ്യം’ സിനിമ മോഡല്‍ കൊലപാതകങ്ങളായിരുന്നു എന്നതാണ് മറ്റൊരു കൗതുകം. വിജയലക്ഷ്മിയെ കൊന്ന ശേഷം മൃതദേഹം പുരയിടത്തില്‍ തന്നെ കുഴിച്ചിടുകയായിരുന്നു. പല കേസുകളിലും മൃതദേഹാവശിഷ്ടങ്ങൾ മാത്രമാണ് […]
തിരുവനന്തപുരം: മസ്തിഷ്കമരണത്തെത്തുടർന്ന് അവയവദാനം ചെയ്‌തവരുടെ എണ്ണം സംസ്ഥാനത്ത് ഈ വർഷം വീണ്ടും കുറഞ്ഞു. ഈ വർഷം നവംബർ 18 വരെയുള്ള കണക്കനുസരിച്ച് മസ്‌തിഷ്‌ക മരണാനന്തരം 10 പേരുടെ അവയവം മാത്രമാണ് ദാനംചെയ്തിട്ടുള്ളത്. അവയവമാറ്റ ശസ്ത്രക്രിയ നടക്കാതെ 12 വർഷത്തിനിടെ സംസ്ഥാനത്ത് മരണമടഞ്ഞത് 1870 പേരാണ്. ഈ കാലയളവിൽ മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവ ദാനത്തിലും കുറവ് വന്നിട്ടുണ്ട്. 377 പേരുടെ അവയവങ്ങൾ മാത്രമാണ് ഇത്തരത്തിൽ ദാനം ചെയ്തിട്ടുള്ളത്. കഴിഞ്ഞവർഷം ഇത് 19 ആയിരുന്നു. അവയവദാനം സംബന്ധിച്ചുണ്ടായ വിവാദങ്ങളും […]
കൊല്ലം: രാജ്യത്തെ തന്നെ ആദ്യ മുഴുവൻ സമയ ഓൺലൈൻ കോടതി കൊല്ലത്ത് നാളെ പ്രവർത്തനം ആരംഭിക്കും. 24 X 7 ഓൺ (ഓപ്പൺ ആൻഡ് നെറ്റ്‌വർക്ക്ഡ്) എന്നാണ് പുതിയ കോടതി അറിയപ്പെടുന്നത്. കേസുകൾ പേപ്പറിൽ ഫയൽ ചെയ്യുന്ന രീതി ഇവിടെയില്ല. വെബ്‌സൈറ്റിലൂടെ നിശ്ചിത ഫോറം ഓൺലൈനായി സമർപ്പിച്ചാണ് കേസ് ഫയൽ ചെയ്യേണ്ടത്. ദിവസവും 24 മണിക്കൂറും കേസ് ഫയൽ ചെയ്യാനാകും. എവിടെയിരുന്നും ഏതുസമയത്തും കോടതിസംവിധാനത്തിൽ ഓൺലൈനായി പ്രവേശിക്കാമെന്നതാണ് പ്രധാന നേട്ടം. രണ്ടു മാസം മുമ്പ് ഹൈക്കോടതിയിൽ നടന്ന […]
പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ കപ്പൽ പിന്തുടർന്ന് പിടികൂടി മോചിപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ഇന്ത്യ- പാക് സമുദ്ര അതിർത്തിയിലാണ് നാടകീയ സംഭവങ്ങൾ. പാക് മാരി ടൈം സെക്യൂരിറ്റി കപ്പലിനെ പിന്തുടർന്ന് വളഞ്ഞ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുകയായിരുന്നു. Indian Coast Guard released Indian fishermen who were detained by Pakistan ഇന്ത്യ – പാക്ക് സമുദ്രാതിർത്തിയിലെ നോ ഫിഷിങ് സോണിൽ നിന്നാണ് പാക്ക് മാരിടൈം ഏജൻസി 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിൽ […]
കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയി അറസ്റ്റിലായതായി റിപ്പോര്‍ട്ട്. യുഎസിലെ കാലിഫോര്‍ണയയില്‍ നിന്നാണ് അന്‍മോളിനെ പിടികൂടിയതെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. യുഎസ് കേന്ദ്രീകരിച്ച് ബാബാ സിദ്ധിഖി വധത്തിനായി അന്‍മോള്‍ ബിഷ്‌ണോയ് ഗുഢാലോചന നടത്തിയെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ റിവാര്‍ഡ് എന്‍ഐഎ പ്രഖ്യാപിച്ചിരുന്നു. ‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റില്‍ അന്‍മോള്‍ ബിഷ്‌ണോയിയെ എന്‍ഐഎ ഉള്‍പ്പെടുത്തിയിരുന്നു.. ഒളിവിൽ കഴിഞ്ഞിരുന്ന അൻമോൽ ബിഷ്‌ണോയിയെ […]
കൊച്ചി: 240 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എം.സി. റോഡ് ആറു വരിപ്പാതയാക്കി വികസിപ്പിക്കാന്‍ ഭരണാനുമതിയായി. കിഫ്‌ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു റോഡിന്റെ നവീകരണം നടക്കുന്നത്. അങ്കമാലി -കോട്ടയം -തിരുവനന്തപുരം പാതയുടെ വികസനം മധ്യകേരളത്തിന്റെ മുഖഛായമാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു കാലത്ത് കേരളത്തിന്റെ തന്നെ മെയിന്‍ സെന്‍ട്രല്‍ റോഡായിരുന്നു എം.സി. റോഡ്. തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള മധ്യ കേരളത്തിലെ പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പാതയാണിത്. സാധ്യതാപഠനത്തിനും വിശദപദ്ധതിരേഖയ്‌ക്കും ട്രാഫിക് സര്‍വേയ്‌ക്കുമായി മരാമത്ത് ഡിസൈന്‍ വിഭാഗത്തെ 2022 ല്‍ […]
കൊച്ചി: കുണ്ടന്നൂരിൽ നിന്നും പിടികൂടിയത് കുറുവ സംഘത്തിലെ മോഷ്ടാവിനെ തന്നെയാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. മണ്ണഞ്ചേരിയിലും കോമളപുരത്തും മോഷണം നടത്തിയത് കുറുവാസംഘമാണെന്നും പൊലീസ് പറഞ്ഞു. സംഘത്തിൽ 14 പേരാണ് ഉളളത്. പ്രതിയെ പിടിച്ച കുണ്ടനൂരിൽ നിന്നും ചില സ്വർണ്ണ ഉരുപ്പടികൾ കിട്ടി. ഇവ പൂർണ രൂപത്തിലല്ല, കഷ്ണങ്ങളാക്കിയ ആഭരണങ്ങളാണ് ലഭിച്ചതെന്നും ആലപ്പുഴ ഡിവൈഎസ്പി പറഞ്ഞു. പ്രതിയുടെ നെഞ്ചിൽ പച്ച കുത്തിയതാണ് തിരിച്ചറിയാൻ നിർണായകമായി. പാലായിൽ സമാനമായ രീതിയിൽ മോഷണം നടന്നതും അന്വേഷിച്ചു. അങ്ങനെയാണ് സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത മണികണ്ഠന്റെ […]
കൊച്ചി: മുനമ്പവും തളിപ്പറമ്പും ഉൾപ്പെടെയുളള സ്ഥലങ്ങളിൽ ഏക്കറുകണക്കിന് ഭൂമിക്ക് അവകാശവാദം ഉന്നയിക്കുന്ന വഖഫ് ബോർഡിന് ആകെയുളളത് 45.30 സെന്റ് സ്ഥലമെന്ന് വിവരാവകാശ മറുപടി. വിവരാവകാശ പ്രവർത്തകനായ കൊച്ചി വാഴക്കാല സ്വദേശി എം.കെ. ഹരിദാസിന് വിവരാവകാശ നിയമ പ്രകാരം സർക്കാർ നൽകിയ മറുപടിയിലാണ് വഖഫ് ബോർഡിൻ്റെ ആകെ ആസ്തി – സ്വത്ത് വിവരങ്ങൾ കൈമാറിയത്. സംസ്ഥാനത്തെ ഏക്കറുകണക്കിന് ഭൂമി അന്യാധീനപ്പെടുത്താൻ ശ്രമിക്കുന്ന വഖഫ് ബോർഡിന് ആകെയുള്ളത് 45.30 സെന്റ് സ്ഥലമാണെന്ന മറുപടി വിചിത്രമാണെന്ന് എം.കെ. ഹരിദാസ് പറയുന്നു. വഖഫ് […]
കൊച്ചി: കുറുവ സംഘത്തിൽപ്പെട്ടയാൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. കൈ വിലങ്ങോട് കൂടി പൂർണ നഗ്നനയാണ് ഇയാൾ രക്ഷപ്പെട്ടത്. എറണാകുളം കുണ്ടന്നൂർ ഭാഗത്തു നിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യലിനായി കൊണ്ട് പോകും വഴി കസ്റ്റഡിയിൽ നിന്ന് ചാടി പോവുകയായിരുന്നു. തമിഴ്നാട് സ്വദേശിയായ സന്തോഷ് എന്നയാളാണ് ചാടിപ്പോയത്. കസ്റ്റഡിയിലെടുത്ത് കൊണ്ടുവരുമ്പോൾ പൊലീസിനെ കുറുവ സംഘം ആക്രമിച്ചു. സ്ത്രീകളും കുട്ടികളും ആക്രമിക്കുന്നതിനിടെ സന്തോഷ് ഓടിപ്പോവുകയായിരുന്നു. ആക്രമിച്ച സംഘത്തിൽപ്പെട്ട രണ്ട് പേരെ പൊലീസ് കീഴ്പ്പെടുത്തി. […]
© Copyright News4media 2024. Designed and Developed by Horizon Digital