കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയി അറസ്റ്റിലായതായി റിപ്പോര്‍ട്ട്. യുഎസിലെ കാലിഫോര്‍ണയയില്‍ നിന്നാണ് അന്‍മോളിനെ പിടികൂടിയതെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
യുഎസ് കേന്ദ്രീകരിച്ച് ബാബാ സിദ്ധിഖി വധത്തിനായി അന്‍മോള്‍ ബിഷ്‌ണോയ് ഗുഢാലോചന നടത്തിയെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ റിവാര്‍ഡ് എന്‍ഐഎ പ്രഖ്യാപിച്ചിരുന്നു.
‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റില്‍ അന്‍മോള്‍ ബിഷ്‌ണോയിയെ എന്‍ഐഎ ഉള്‍പ്പെടുത്തിയിരുന്നു.. ഒളിവിൽ കഴിഞ്ഞിരുന്ന അൻമോൽ ബിഷ്‌ണോയിയെ അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നാണ് പിടികൂടിയത്. ഇന്ത്യയിൽ നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വ്യക്തിയാണ് ഇയാൾ.
അൻമോൽ ബിഷ്‌ണോയിയെ ചോദ്യം ചെയ്ത ശേഷം ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയ്ക്ക് കൈമാറുമെന്നാണ് വിവരം. കഴിഞ്ഞ വർഷമാണ് കാനഡയിൽ വച്ച് നിജ്ജാർ വെടിയേറ്റ് മരിക്കുന്നത്. പിന്നിൽ ഇന്ത്യ ആണെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിച്ചിരുന്നു.
2022ൽ പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയെ കൊലപ്പെടുത്തിയത് അടക്കം നിരവധി കേസുകളിൽ പങ്കുള്ളയാളാണ് അൻമോൽ. കഴിഞ്ഞ വർഷമാണ് ഇയാൾ ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് കടന്നത്. ഈ വർഷം ഒക്ടോബറിൽ മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവത്തിലും അൻമോലിന് പങ്കുണ്ട്.
ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രജിസ്റ്റർ ചെയ്ത രണ്ട് കേസുകളും മറ്റ് 18 ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണ്. അൻമോൽ ബിഷ്‌ണോയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് അടുത്തിടെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.