web analytics

പ്രതിക്കും ജാമ്യക്കാർക്കും ജാമ്യാപേക്ഷ ഓൺലൈനായി ഫയൽ ചെയ്ത് ജാമ്യമെടുക്കാനാകും;ഒരു മജിസ്‌ട്രേറ്റും മൂന്ന് ജീവനക്കാരുമാണ് കോടതിയിലുണ്ടാകുക; രാജ്യത്തെ തന്നെ ആദ്യ മുഴുവൻ സമയ (24 X 7 ) ഓൺലൈൻ കോടതി കൊല്ലത്ത് നാളെ പ്രവർത്തനം ആരംഭിക്കും

കൊല്ലം: രാജ്യത്തെ തന്നെ ആദ്യ മുഴുവൻ സമയ ഓൺലൈൻ കോടതി കൊല്ലത്ത് നാളെ പ്രവർത്തനം ആരംഭിക്കും. 24 X 7 ഓൺ (ഓപ്പൺ ആൻഡ് നെറ്റ്‌വർക്ക്ഡ്) എന്നാണ് പുതിയ കോടതി അറിയപ്പെടുന്നത്.

കേസുകൾ പേപ്പറിൽ ഫയൽ ചെയ്യുന്ന രീതി ഇവിടെയില്ല. വെബ്‌സൈറ്റിലൂടെ നിശ്ചിത ഫോറം ഓൺലൈനായി സമർപ്പിച്ചാണ് കേസ് ഫയൽ ചെയ്യേണ്ടത്. ദിവസവും 24 മണിക്കൂറും കേസ് ഫയൽ ചെയ്യാനാകും. എവിടെയിരുന്നും ഏതുസമയത്തും കോടതിസംവിധാനത്തിൽ ഓൺലൈനായി പ്രവേശിക്കാമെന്നതാണ് പ്രധാന നേട്ടം.

രണ്ടു മാസം മുമ്പ് ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി ജഡ്ജി ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നെങ്കിലും പ്രവർത്തനം ആരംഭിക്കുന്നത് നാളെ മുതലാണ്. പൂർണമായും പേപ്പർരഹിതമാണ് ഈ ഓൺലൈൻ കോടതി എന്നതും പ്രത്യേകതയാണ്.

കേസിലെ കക്ഷികളോ അഭിഭാഷകരോ കോടതിയിൽ ഹാജരാകേണ്ടതില്ല. വാദവും വിചാരണയും കേസിന്റെ എല്ലാ നടപടിക്രമങ്ങളും ഓൺലൈനായിത്തന്നെ നടക്കും. കേസിലെ പ്രതികൾക്കുള്ള സമൻസ് അതത് പോലീസ് സ്റ്റേഷനുകളിലേക്ക് ഓൺലൈനായി അയയ്ക്കും.

പ്രതിക്കും ജാമ്യക്കാർക്കും ജാമ്യാപേക്ഷ ഓൺലൈനായി ഫയൽ ചെയ്ത് ജാമ്യമെടുക്കാനാകും. ഇതിനുള്ള രേഖകൾ അപ്‌ലോഡ് ചെയ്താൽമാത്രംമതി. കോടതിയിൽ അടയ്ക്കേണ്ട ഫീസ് ഇ-പെയ്‌മെന്റ് വഴി അടയ്ക്കാം. കക്ഷികൾക്കും അഭിഭാഷകർക്കും നേരിട്ട് കോടതിനടപടികളിൽ പങ്കെടുക്കാം. കേസിന്റെ നടപടികൾ ആർക്കും പരിശോധിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്.

ഒരു മജിസ്‌ട്രേറ്റും മൂന്ന് ജീവനക്കാരുമാണ് കോടതിയിലുണ്ടാകുക. കൊല്ലത്തെ മൂന്ന് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതികളിലും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് നിയമപ്രകാരം ഫയൽ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് പുതിയ കോടതി പരിഗണിക്കുക.

spot_imgspot_img
spot_imgspot_img

Latest news

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

Other news

Related Articles

Popular Categories

spot_imgspot_img