ന്യൂസ് ഡസ്ക്ക്: അതിസമ്പന്നരിൽ പ്രഥമ സ്ഥാനത്തുള്ള കോടീശ്വരൻ ഇലോൺ മസ്ക്ക് എന്നും വിവാദങ്ങളുടെ പ്രിയ തോഴനാണ്. ഇലക്ട്രിക് കാറായ ടെസ്ല, ബഹിരാകാശഗവേഷണ കേന്ദ്രമായ സ്പെയ്സ് എക്സ് , ട്വിറ്റർ തുടങ്ങി അനവധി ബിസിനസ് സംരഭങ്ങളുടെ ഉടമ. പക്ഷെ ഇപ്പോൾ വാർത്തയിൽ നിറയുന്നത് ബിസിനസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അല്ല. സ്വകാര്യജീവിതത്തിലെ പ്രതിസന്ധികൾ ഇലോൺ മസ്ക്കിനെ കോടതി കയറ്റാൻ പോവുകയാണ്. മസ്ക്കിന്റെ കാമുകിയും അമേരിക്കൻ ഗായികയുമായ ക്ലയർ ബൗച്ചൻ കോടതിയിൽ ഫയൽ ചെയ്ത ഹർജി പ്രകാരം കോടിശ്വരനുമായുള്ള ബന്ധത്തിൽ മൂന്ന് മക്കളുണ്ട്. അമേരിക്കൻ സംഗീത ലോകത്ത് ഗ്രിംസ് എന്നറിയപ്പെടുന്ന ഗായികയുമായി മസ്ക്കിനുള്ള ബന്ധം രഹസ്യമല്ല. 2018 മുതൽ 2021 വരെ ഇരുവരും ഒരുമിച്ചായിരുന്നു. ഇടയ്ക്കിടെ ഇരുവരേയും ഒരുമിച്ച് കാണുമ്പോഴെല്ലാം പാപ്പരാസി ഫോട്ടോഗ്രാഫർമാർക്ക് ആഘോഷമായിരുന്നു. 2020 മെയ് മാസത്തിൽ ഇരുവർക്കും ആദ്യ കുഞ്ഞ് ജനിച്ചു. ആ കുട്ടിയുടെ പേര് മസ്ക്ക് വെളിപ്പെടുത്തിയിട്ടില്ല. അത് കൊണ്ട് മസ്ക്കിന് ഏറ്റവും ഇഷ്ട്ടപ്പെട്ട ഇംഗ്ലീഷ് അക്ഷരമാലയിലെ എക്സ് (X) എന്ന പേരാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ കുട്ടിയ്ക്ക് ഇട്ടിരിക്കുന്ന പേര്. രണ്ടാമത്തെ കുട്ടി 2021 ഡിസംബറിൽ വാടക ഗർഭധാരണത്തിലൂടെ ജനിച്ചു. ഇത് മകളാണ്. മൂന്നാമത്തെ കൂട്ടി ഇക്കഴിഞ്ഞ വർഷം ജൂണിൽ ജനിച്ചു. പത്രപ്രവർത്തകൻ വാൾട്ടർ ഐസക്‌സൺ എഴുതിയ മസ്‌കിന്റെ ജീവചരിത്രത്തിലൂടെയാണ് മൂന്നാമത്തെ കുട്ടിയുടെ ജനനം പുറംലോകമറിഞ്ഞത്. 2021 അവസാനത്തോടെ ഗായികയുമായി ബന്ധം ഇലോൺ മസ്ക്ക് അവസാനിപ്പിച്ചു. ഇരുവരും തമ്മിൽ ബന്ധം വേർപിരിയാനുള്ള കാരണം വ്യക്തമല്ല. രണ്ട് പേരും രണ്ട് വഴിയ്ക്ക് പോയെങ്കിലും കുഞ്ഞുങ്ങൾ ഇലോൺ മസ്ക്കിനൊപ്പമാണ് ഉള്ളത്.മുമ്പ് രണ്ട് വിവാഹം കഴിച്ചിട്ടുള്ള മസ്ക്കിന് മൂന്ന് പേരിലായി പതിനൊന്ന് കുട്ടികൾ ഉണ്ടെന്ന് മാത്രമാണ് പുറംലോകത്തിന് അറിയാവുന്നത്. ആദ്യ ഭാര്യയും കനേഡിയൻ എഴുത്തുകാരിയുമായ ജസ്റ്റിനേയിൽ ആറ് കുട്ടികൾ ഉണ്ട്. ഹോളിവുഡ് നടി താലുല റിലേയെ രണ്ടുതവണ മസ്ക്ക് വിവാഹം കഴിച്ചിട്ടുണ്ട്. 2010-ൽ വിവാഹിതരായ ഇരുവരും 2012-ൽ വിവാഹമോചനം നേടിയെങ്കിലും ഒരു വർഷത്തിന് ശേഷം 2016-ൽ വീണ്ടും വിവാഹം കഴിച്ചു. ഒരു വർഷത്തിന് ശേഷം വിവാഹമോചനം നേടി.
മൂന്ന് കുട്ടികളുടെ രക്ഷകർതൃത്വം പുനസ്ഥാപിച്ച് കിട്ടണമെന്നാവശ്യപ്പെട്ടാണ് ഗായിക ഗ്രിംസ് സാൻഫ്രാൻസിസ്കോയിലെ സുപ്പീരിയർ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. നിലവിൽ മസ്ക്കിനൊപ്പമുള്ള കുട്ടികളെ കാണാൻ പോലും അനുവദിക്കുന്നില്ലെന്ന് ഗായിക കുറ്റപ്പെടുത്തുന്നു. സെപ്റ്റംബർ 29ന് നൽകിയ ഹർജിയുടെ വിശദാംശങ്ങൾ ഇപ്പോഴാണ് പുറത്ത് വരുന്നത്. മൂത്ത മകനുമായി നേരത്തെ ബന്ധമുണ്ടായിരുന്നു. പക്ഷെ ഇപ്പോഴത് മസ്ക്ക് തടഞ്ഞിരിക്കുന്നു. കഴിഞ്ഞയാഴ്ച്ച ടെക് എക്സിക്യൂട്ടീവായ ശിവോൺ സിലിസിനൊപ്പം ഇലോൺ മസ്ക്ക് സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.ഇതിൽ ഇളയകുഞ്ഞിനെ തോളിലെടുത്ത് നടക്കുന്ന മസ്ക്കിനെ കാണാം. ട്വിറ്ററിൽ മസ്ക്ക് പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് താഴെ ഗായിക എഴുതിയ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു.
“എന്റെ കുടുംബം പൂർണ്ണമായും തകർന്നു.എന്നിട്ടും ഈ നിമിഷം വരെ ഈ കുട്ടികളുടെ ഒരു ഫോട്ടോ പോലും കാണാൻ എന്നെ അനുവദിച്ചിട്ടില്ല,” ഈ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് വ്യാപമായി ഷെയർ ചെയ്യപ്പെട്ടിരുന്നു.
മൂന്നാമത്തെ ഭാര്യ നൽകിയ കേസിൽ മസ്ക്ക് കോടതി കയറേണ്ടി വരുമോയെന്നാണ് ടെക്ക് ലോകം ഇപ്പോൾ ഉറ്റ് നോക്കുന്നത്.
Read Also :മലയാള നടൻ അറസ്റ്റിൽ ; ചെന്നൈ വിമാനത്താവളത്തിലാണ് പിടിയിലായത്.