ഒട്ടാവ: രണ്ടു ഖലിസ്ഥാൻ ഗ്രൂപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി കാനഡ. അഞ്ചു ഖലിസ്ഥാൻ ഗ്രൂപ്പുകളെ നിരോധിക്കണമെന്ന് ഇന്ത്യ കാലങ്ങളായി ആവശ്യപ്പെട്ടിരുന്നു. ഇതിൽ രണ്ടു ഗ്രൂപ്പുകളെയാണ് നിരോധിച്ചത്. ബബ്ബർ ഖഴ്‌സ ഇന്റർനാഷണൽ, ഇന്റർനാഷനൽ സിഖ് യൂത്ത് ഫെഡറേഷൻ എന്നിവയ്ക്കാണ് നിരോധനം. കാനഡയിലും പാക്കിസ്ഥാനിലും യൂറോപ്പിലുമായി 11 ഓളം ഖലിസ്ഥാൻ ഭീകരവാദികൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം കണ്ടെത്തിയിരുന്നു.
കാനഡയും ഇന്ത്യയും തമ്മിലുള്ള നയന്തന്ത്ര പ്രശ്നങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇരുകൂട്ടരും ചർച്ച ചെയ്ത പരിഹരിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ വിശദീകരിച്ചു. ഭീകരതയ്ക്കും തീവ്രവാദത്തിനും അക്രമത്തിനും നേരെ മൃദുസമീപനം സ്വീകരിക്കുന്ന കാനഡ സർക്കാരിന്റെ നിലപാടാണു പ്രധാന പ്രശ്നമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ ജൂൺ 18നു കൊല്ലപ്പെട്ടതിനെ തുടർന്നാണു കാനഡ- ഇന്ത്യ നയതന്ത്ര ബന്ധം വഷളായത്. കൊലയ്ക്കു പിന്നിൽ ഇന്ത്യൻ സർക്കാരാണെന്ന് നേരത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം തകർക്കുന്നതിന് കാരണമായത്.
Read Also: വിസ്മയതന്ത്രികള്‍ മീട്ടിയ രാജകുമാരന്റെ ഓര്‍മ്മകള്‍ക്ക് 5 വയസ്