News4media TOP NEWS
ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതി; ബോബി ചെമ്മണൂര്‍ കസ്റ്റഡിയില്‍ തീവണ്ടിയിൽ നിന്നും തെറിച്ചു വീണു; ടവർ ലൊക്കേഷൻ നോക്കി കുതിച്ചെത്തി RPF; കോട്ടയത്ത് ആന്ധ്ര സ്വദേശിക്ക് തിരിച്ചുകിട്ടിയത് ജീവനും ജീവിതവും പെരിയ ഇരട്ടക്കൊലപാതക കേസ്; മുൻ എംഎൽഎ കുഞ്ഞിരാമൻ അടക്കമുള്ള നാലു പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി 08.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News

News4media

‘എ ഐ ക്യാമറ പദ്ധതിയില്‍ 100 കോടിയുടെ അഴിമതി’

കൊച്ചി : റോഡ് ക്യാമറ പദ്ധതിയില്‍ 100 കോടി രൂപയുടെ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യാപിതാവായ പ്രകാശ് ബാബു കണ്‍സോര്‍ഷ്യം യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടന്നാല്‍ തെളിവു നല്‍കാമെന്നും സതീശന്‍ പറഞ്ഞു. ആകെ 50 കോടിയില്‍ താഴെ മാത്രം ചെലവു വരുന്ന പദ്ധതിയാണ് ഭീമന്‍ ചെലവില്‍ നടപ്പാക്കിയതെന്നും കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സതീശന്‍ ആരോപിച്ചു. ”കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ക്യാമറകളും അനുബന്ധ സാധനങ്ങളും വന്‍ വിലയ്ക്കാണു വാങ്ങിയത്. […]

May 6, 2023
News4media

ചാള്‍സ് മൂന്നാമന്‍ രാജപദവിയിലേക്ക്

ലണ്ടന്‍: ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ പ്രൗഢഗംഭീരമായ കിരീടധാരണച്ചടങ്ങ് വെസ്റ്റ്മിനിസ്റ്റര്‍ ആബേയില്‍ ശനിയാഴ്ച നടക്കും. പരമ്പരാഗതവും മതപരവുമായ ചടങ്ങുകള്‍ക്കൊപ്പം ആഡംബരപൂര്‍ണമായ ഘോഷയാത്രയ്ക്കും ലണ്ടന്‍ജനത സാക്ഷ്യം വഹിക്കും. അമ്മ എലിസബത്ത് ദ്വിതീയ രാജ്ഞിയുടെ മരണശേഷം അധികാരമേറ്റെടുക്കുന്ന ചാള്‍സ്, യു.കെ.യ്ക്കും മറ്റ് 14 മേഖലകള്‍ക്കുമാണ് അധിപനാവുക. കിരീടധാരണത്തിനെത്തിയ ആദ്യ അതിഥി, പ്രശസ്ത സംഗീതജ്ഞന്‍ ലയണല്‍ റിച്ചിക്ക് ചാള്‍സ് മൂന്നാമന്‍ വിരുന്നൊരുക്കി. ചടങ്ങില്‍ റിച്ചിയുടെ സംഗീതവിരുന്നുമുണ്ടാകും. ചുമതലയേറ്റതിനുശേഷം ചാള്‍സ് രാജാവ് ഇന്ത്യ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആയിരത്തിലധികംവര്‍ഷങ്ങളായി ബ്രിട്ടീഷ് രാജവംശത്തിന്റെ കിരീടധാരണച്ചടങ്ങ് നടക്കുന്ന ഇടമാണ് […]

May 5, 2023
News4media

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. ഒരു സൈനികന്‍ ഉള്‍പ്പടെ നാലു പേര്‍ക്ക് പരിക്കേറ്റു. ജമ്മുവിലെ രജൗരിയിലാണ് ഏറ്റുമുട്ടലുണ്ടായത്. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലാരംഭിച്ചത്. സൈനികര്‍ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ ഉദ്ധംപുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭീകരാക്രമണത്തില്‍ അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഭീകരര്‍ രജൗരി ജില്ലയില്‍ ഉണ്ടെന്ന് വിവരം ലഭിച്ചു. പിന്നാലെ സൈന്യം ഏറ്റുമുട്ടലിന് പദ്ധതിയിടുകയായിരുന്നു. ഏപ്രില്‍ 20-ന് […]

News4media

‘വോട്ട് ബാങ്കിന് വേണ്ടി കോണ്‍ഗ്രസ് തീവ്രവാദത്തെ മറയാക്കുന്നു’

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ‘ദ കേരള സ്റ്റോറി’ സിനിമയെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ തീവ്രവാദ ഗൂഢാലോചന ഈ സിനിമയിലൂടെ വെളിപ്പെടുത്തുന്നുണ്ടെന്നാണ് പറയപ്പെടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബെല്ലാരിയില്‍ സംസാരിക്കുകയായിരുന്നു മോദി. ‘കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദ കേരള സ്റ്റോറിയാണ് ചര്‍ച്ച. കേവലം ഒരു സംസ്ഥാനത്തെ തീവ്രവാദ ഗൂഢാലോചനയെ അടിസ്ഥാനമാക്കിയാണ് കേരള സ്റ്റോറിയെന്നാണ് പറയപ്പെടുന്നത്. കഠിനാധ്വാനികളും കഴിവുറ്റവരും ബുദ്ധിജീവികളും അടങ്ങുന്ന മനോഹരമായ നാടെന്നറിയപ്പെടുന്ന കേരളത്തില്‍ തീവ്രവാദ ഗൂഢാലോചനകള്‍ എങ്ങനെ വളര്‍ത്തപ്പെടുന്നു എന്നത് ഈ സിനിമ അനാവരണം […]

News4media

സ്ഥാനപ്പേര് മാറ്റി വിളിച്ചു: അവതാരകന് താക്കീത് നല്‍കി രഞ്ജിത്

‘ലൈവ്’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ സംവിധായകന്‍ രഞ്ജിത്തിന്റെ സ്ഥാനപ്പേര് മാറ്റിവിളിച്ചത് വിവാദമായി. അവതാരകന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന ഔദ്യോഗിക സ്ഥാനപ്പേര് വിളിക്കാതെ ജനറല്‍ സെക്രട്ടറി ഓഫ് ഫെഫ്ക എന്ന് വിളിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനിടെ തെറ്റ് മനസ്സിലാക്കി അവതാരകന്‍ തിരുത്തി വിളിച്ചതും ചലച്ചിത്ര അക്കാദമി ജനറല്‍ സെക്രട്ടറി എന്നായിരുന്നു. ഇതോടെ രഞ്ജിത് വേദിയില്‍ കയറാന്‍ വിസമ്മതിക്കുകയായിരുന്നു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലൈവ്’. സിനിമ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങിനിടെ രഞ്ജിത്തിനെ […]

News4media

ഉമ്മന്‍ചാണ്ടിക്ക് വൈറല്‍ ന്യൂമോണിയ

ബംഗ്ലൂരു: ബെംഗളുരുവില്‍ ചികിത്സയില്‍ തുടരുന്ന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളുരു സംപംഗി രാമ നഗരയിലുള്ള എച്ച്‌സിജി ആശുപത്രിയിലാണ് ഉമ്മന്‍ ചാണ്ടി ചികിത്സയിലുള്ളത്. അദ്ദേഹത്തിന് വൈറല്‍ ന്യൂമോണിയ സ്ഥിരീകരിച്ചതായി മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെന്നും എല്ലാവരും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കണമെന്നും മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്നാരോപിച്ച് സഹോദരന്‍ അലക്‌സ് വി ചാണ്ടി നേരത്തെ മുഖ്യമന്ത്രി പിണറായി […]

News4media

അധ്യാപകര്‍ സ്വകാര്യസ്ഥാപനങ്ങളില്‍ ട്യൂഷന്‍ എടുക്കരുത്

തിരുവനന്തപുരം: പ്രവര്‍ത്തി ദിവസങ്ങളില്‍ സ്‌കൂള്‍ ഓഫീസുകള്‍ വൈകിട്ട് അഞ്ചു മണി വരെ പ്രവര്‍ത്തിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു .സാധ്യമായ ദിവസങ്ങളില്‍ ശനിയാഴ്ച ഉള്‍പ്പെടെ പ്രിന്‍സിപ്പാള്‍ , അല്ലെങ്കില്‍ ചുമതലയുള്ള അധ്യാപകന്‍, സ്റ്റാഫുകള്‍ എന്നിവര്‍ ഓഫീസുകളിലുണ്ടാകണം.അധ്യാപകര്‍ സ്വകാര്യ സ്ഥാപനങ്ങളിലോ സ്വന്തമായോ ട്യൂഷന്‍ എടുക്കരുത്.ഇക്കാര്യത്തിന് അധ്യാപകരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങുന്ന കാര്യം ആലോചിക്കും .വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്..എസ്എസ്എല്‍സി ഫലം മെയ് 20നും ഹയര്‍സെക്കന്‍ഡറി ഫലം മെയ് 25നും പ്രസിദ്ധീകരിക്കും. 220 അധ്യയന […]

© Copyright News4media 2024. Designed and Developed by Horizon Digital