ലണ്ടന്‍: ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ പ്രൗഢഗംഭീരമായ കിരീടധാരണച്ചടങ്ങ് വെസ്റ്റ്മിനിസ്റ്റര്‍ ആബേയില്‍ ശനിയാഴ്ച നടക്കും. പരമ്പരാഗതവും മതപരവുമായ ചടങ്ങുകള്‍ക്കൊപ്പം ആഡംബരപൂര്‍ണമായ ഘോഷയാത്രയ്ക്കും ലണ്ടന്‍ജനത സാക്ഷ്യം വഹിക്കും.
അമ്മ എലിസബത്ത് ദ്വിതീയ രാജ്ഞിയുടെ മരണശേഷം അധികാരമേറ്റെടുക്കുന്ന ചാള്‍സ്, യു.കെ.യ്ക്കും മറ്റ് 14 മേഖലകള്‍ക്കുമാണ് അധിപനാവുക. കിരീടധാരണത്തിനെത്തിയ ആദ്യ അതിഥി, പ്രശസ്ത സംഗീതജ്ഞന്‍ ലയണല്‍ റിച്ചിക്ക് ചാള്‍സ് മൂന്നാമന്‍ വിരുന്നൊരുക്കി. ചടങ്ങില്‍ റിച്ചിയുടെ സംഗീതവിരുന്നുമുണ്ടാകും. ചുമതലയേറ്റതിനുശേഷം ചാള്‍സ് രാജാവ് ഇന്ത്യ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആയിരത്തിലധികംവര്‍ഷങ്ങളായി ബ്രിട്ടീഷ് രാജവംശത്തിന്റെ കിരീടധാരണച്ചടങ്ങ് നടക്കുന്ന ഇടമാണ് വെസ്റ്റ്മിനിസ്റ്റര്‍ ആബേ. 38 പേരുടെ കിരീടധാരണമാണ് ഇതുവരെ ഇവിടെവെച്ച് നടന്നത്.