News4media TOP NEWS
വെന്തുരുകി കേരളം;താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കൂടും; മുന്നറിയിപ്പുകൾ ഇങ്ങനെ പ്രതിനിധി പരീക്ഷ പാസായി; പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി നൽകി എഡിഎം കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷന്റെ എംഡി നിഗോഷ് കുമാർ അറസ്റ്റിൽ സാധാരണയേക്കാൾ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരും; സംസ്ഥാനത്ത് മുന്നറിയിപ്പ്, ജാഗ്രത പാലിക്കണം

News

News4media

പിഞ്ചുകുഞ്ഞിനെ ലൈം​ഗികപീഡനത്തിന് ഇരയാക്കി; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

പാലക്കാട്: പിഞ്ചുകുഞ്ഞിനെ ലൈം​ഗികപീഡനത്തിന് ഇരയാക്കിയ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഒഡീഷ റൈയ്ഗാർഡ് സ്വദേശി അശോക് മഞ്ചിയെ ( 20) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. മണ്ണാർക്കാട് മേലേ അരിയൂരിൽ നടന്ന സംഭവത്തിലാണ് നാട്ടുകൽ പൊലീസ് ഇയാളെ പിടികൂടിയത്. അരിയൂരിലെ മില്ലിൽ ജോലി ചെയ്യുകയായിരുന്നു അശോക് മഞ്ചി. അതേ സ്ഥാപനത്തിലെ മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുടെ മൂന്നര വയസുള്ള കുഞ്ഞിനെയാണ് അതിക്രമത്തിന് ഇരയാക്കിയത്. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ നാട്ടുകൽ പൊലീസ് അശോക് മഞ്ചിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ […]

January 3, 2025
News4media

പാസ്‌വേർഡിൽ 123456,​ abcdef…ഹാക്ക് ചെയ്യാൻ സെക്കൻഡുകൾ വേണ്ടാത്ത 20 പാസ്‌വേർഡുകൾ; പണി കിട്ടണ്ടെങ്കിൽ വേഗം മാറ്റിക്കോ

തിരുവനന്തപുരം: 123456,​ abcdef… ഓർക്കാൻ എളുപ്പത്തിന് ഇത്തരം പാസ്‌വേർഡ് ഉപയോഗിക്കുന്നവർ ഒന്ന് സൂക്ഷിക്കുന്നത് നല്ലതായിരിക്കും. നിങ്ങളുടെ സമൂഹ മാദ്ധ്യമ അക്കൗണ്ട് ഹാക്ക് ചെയ്യാൻ സെക്കൻഡ് പോലും വേണ്ടെന്നാണ് റിപ്പോർട്ട്. നോർഡ് വി.പി.എൻ സൈബർ സെക്യൂരിറ്റിക്ക് കീഴിലുള്ള സ്ഥാപനം നോർഡ്പാസാണ് ഏറ്റവുമധികം ഉപയോഗിക്കുന്നതും എളുപ്പത്തിൽ ഹാക്ക് ചെയ്യുന്നവയുമായ 20 പാസ്‌വേർഡുകളുടെ വിവരങ്ങൾ പുറത്തുവിട്ടത്. 123456, password (പാസ്‌വേർഡെന്ന് ഇംഗ്ളീഷിൽ ചെറിയ അക്ഷരത്തിൽ) തുടങ്ങിയവയാണ് ഇന്ത്യക്കാർ ഏറ്റവുമധികം ഉപയോഗിക്കുന്നവ. കഴിഞ്ഞവർഷം ഇന്ത്യക്കാർ ഉപയോഗിച്ച 2.5 ടി.ബി (ടെട്രാ ബൈറ്റ്) ഡാറ്റാബെയ്സിൽ […]

News4media

പാറമേക്കാവ് ആചാര വെടിക്കെട്ടിന് അനുമതിയായി; ഇന്ന് വെടിക്കെട്ടോടെ വേല ആഘോഷം നടക്കും; തിരുവമ്പാടി വേല വെടിക്കെട്ടിനുള്ള അനുമതി ഇന്ന് നൽകിയേക്കും

തൃശൂർ: പാറമേക്കാവ് ആചാര വെടിക്കെട്ടിന് അനുമതിയായി. ഇന്ന് വെടിക്കെട്ടോടെ വേല ആഘോഷം നടക്കും. 100 കിലോഗ്രാം വെടിമരുന്ന് വരെ ഉപയോഗിക്കാമെന്നാണ് അനുമതി. ഗുണ്ട്, അമിട്ട്, കുഴിമിന്നൽ എന്നിവ ഉപയോഗിക്കരുത്. പെസോ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കണം എന്നുള്ള നിർദേശത്തോടെ തൃശൂർ എഡിഎം ആണ് വെടിക്കെട്ടിന് അനുമതി നൽകിയത്. ജനുവരി 5ന് നടക്കുന്ന തിരുവമ്പാടി വേലയുടെ വെടിക്കെട്ടിനുള്ള അനുമതി ഇന്ന് നൽകിയേക്കും. തേക്കിൻകാട് മൈതാനത്താണ് വെടിക്കെട്ടുകൾ നടക്കുക. വെടിക്കെട്ടിന് അപേക്ഷ ലഭിച്ചാലുടൻ തീരുമാനമെടുക്കണമെന്നു ഹൈക്കോടതി എഡിഎമ്മിനു നിർദേശം നൽകിയിട്ടുണ്ട്. രാത്രി […]

News4media

വെന്തുരുകി കേരളം;താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കൂടും; മുന്നറിയിപ്പുകൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ […]

News4media

ശബരിമലയ്ക്ക് കാൽ നടയായി പോകുന്നതിനിടെ ബൈക്കിടിച്ചു; പൊലീസുകാരന് ദാരുണാന്ത്യം

തൃശൂർ: ദേശീയ പാതയിൽ കഴിഞ്ഞ ദിവസം ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന അയ്യപ്പ ഭക്തൻ മരിച്ചു. ശബരിമലയ്ക്ക് കാൽ നടയായി വരികയായിരുന്ന അയ്യപ്പ ഭക്ത സംഘത്തിലെ കൗണ്ടം പാളയം സ്വദേശി ശ്രീനാഥ് (30)ആണ് മരിച്ചത്. വടക്കഞ്ചേരി വട്ടക്കല്ലിനു സമീപമാണ് അപകടമുണ്ടായത്. കാൽ നടയായി പോകുകയായിരുന്ന സംഘത്തിലെ ശ്രീനാഥിനെ ബൈക്കിടിക്കുകയായിരുന്നു. തലയ്ക്ക് ​ഗുരുതര പരിക്കേറ്റു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കോയമ്പത്തൂർ തൊടിയല്ലൂർ സ്റ്റേഷനിലെ പൊലീസുകാരനാണ് ശ്രീനാഥ്

News4media

സംസ്ഥാന സ്കൂൾ കലോത്സവം; വിജയികൾക്കുള്ള സ്വർണക്കപ്പ് ഇന്ന് തലസ്ഥാനത്ത് എത്തും;കലോത്സവത്തിന് കൊടിയേറുന്നത് നാളെ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിജയികൾക്ക് സമ്മാനിക്കാനുള്ള സ്വർണക്കപ്പ് ഇന്ന് തലസ്ഥാനത്ത് എത്തും. ജില്ലാ അതിർത്തിയായ കിളിമാനൂർ തട്ടത്തുമലയിൽ സ്വർണ്ണ കപ്പിന് സ്വീകരണം നൽകും. കാസർകോട് കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് സ്വർണക്കപ്പുമായുള്ള ഘോഷയാത്ര ആരംഭിച്ചത്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയിൽ നിന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കപ്പ് ഏറ്റുവാങ്ങും. തട്ടത്തുമല സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകും. തുടർന്ന് ജില്ലയിലെ വിവിധ സ്കൂളുകളിൽ സ്വീകരണം നൽകിയശേഷമാണ് ട്രോഫിയുമായുള്ള ഘോഷയാത്ര […]

News4media

ആഭരണങ്ങളും സ്ഥലവും കൈക്കലാക്കാനായി ഭാര്യയെ കൊലപ്പെടുത്തി; വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞയാളെ കുടുക്കിയത് കേന്ദ്രസർക്കാരിന്റെ ഇൻഷുറൻസ്

ആലപ്പുഴ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വർഷങ്ങളോളം ഒളിവിൽ കഴിയുകയായിരുന്നയാൾ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി ബാബു(74)വിനെയാണ് തൃശ്ശൂർ കൊരട്ടി പൊലീസ് പിടകൂടിയത്. 2001ലാണ് ബാബു തൻ്റെ ഭാര്യയായ കൊരട്ടി സ്വദേശിനി ദേവകിയെ കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങളുമായി കടന്നുകളഞ്ഞത്. ഇതിന് പിന്നാലെ കോട്ടയത്തും മധുരയിലുമായി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഇതിനിടെ ഇൻഷുറൻസ് പുതുക്കാൻ ശ്രമിച്ചതോടെയാണ് ഇയാൾക്ക് പിടിവീണത്. 1990ൽ ആലപ്പുഴയിൽ നിന്ന് കൊരട്ടിയിൽ ധാന്യത്തിനെത്തിയ ബാബു ചായക്കടയിൽ വെച്ചാണ് ദേവകിയെ (35) പരിചയപ്പെട്ടത്. ചായക്കടക്കാരൻറെ സഹോദരിയായിരുന്നു ദേവകി. ആദ്യ വിവാഹം […]

News4media

പ്രതിനിധി പരീക്ഷ പാസായി; പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി നൽകി എഡിഎം

തൃശൂർ: പാറമേക്കാവ് വേലയോടനുബന്ധിച്ച് വെടിക്കെട്ടിന് അനുമതി നൽകി തൃശൂർ എഡിഎം. കർശന നിർദേശങ്ങളോടെയാണ് അനുമതി നൽകിയത്. പെസോയുടെ പരീക്ഷ പാസായ സർഫൈഡ് ആയിട്ടുള്ള ആളുകളുണ്ടെങ്കിൽ വെടിക്കെട്ടിനു അനുമതി നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. (Fireworks permission allowed for Parammekkavu Vela) പെസോ മാനദണ്ഡപ്രകാരമുള്ള രേഖകൾ സമർപ്പിച്ച പശ്ചാത്തലത്തിലാണ് നടപടി. ഹൈക്കോടതി നിർദേശപ്രകാരം പാറമേക്കാവിന്റെ പ്രതിനിധി ഫയർ ഡിസ്പ്ലെ ഓഫീസറായി പരീക്ഷ പാസായി. തുടർന്നാണ് എഡിഎം അനുമതി നൽകിയത്. വെടിക്കെട്ടിന് എഡ‍ിഎം അനുമതി നിഷേധിച്ച പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ […]

January 2, 2025
News4media

കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷന്റെ എംഡി നിഗോഷ് കുമാർ അറസ്റ്റിൽ

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎയ്ക്ക് അപകടമുണ്ടാക്കിയ സംഭവത്തിൽ കേസിലെ ഒന്നാം പ്രതിയും സംഘാടകരായ മൃദംഗവിഷന്റെ എംഡിയുമായ നിഗോഷ് കുമാറിനെ അറസ്റ്റ് ചെയ്തു. പാലാരിവട്ടം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇയാളെ നാളെ രാവിലെ കോടതിയിൽ ഹാജരാക്കും.(Kalur stadium accident; Mridangavishan MD Nighosh Kumar arrested) ഹൈക്കോടതി നിർദേശപ്രകാരം നിഗോഷ് കുമാർ ഇന്ന് ഉച്ചയ്ക്ക് പാലാരിവട്ടം സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. അതേസമയം വിവാദങ്ങൾക്കിടെ നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി. സംഘാടകരെ […]

© Copyright News4media 2024. Designed and Developed by Horizon Digital