web analytics

പിഞ്ചുകുഞ്ഞിനെ ലൈം​ഗികപീഡനത്തിന് ഇരയാക്കി; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

പാലക്കാട്: പിഞ്ചുകുഞ്ഞിനെ ലൈം​ഗികപീഡനത്തിന് ഇരയാക്കിയ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഒഡീഷ റൈയ്ഗാർഡ് സ്വദേശി അശോക് മഞ്ചിയെ ( 20) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. മണ്ണാർക്കാട് മേലേ അരിയൂരിൽ നടന്ന സംഭവത്തിലാണ് നാട്ടുകൽ പൊലീസ് ഇയാളെ പിടികൂടിയത്.

അരിയൂരിലെ മില്ലിൽ ജോലി ചെയ്യുകയായിരുന്നു അശോക് മഞ്ചി. അതേ സ്ഥാപനത്തിലെ മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുടെ മൂന്നര വയസുള്ള കുഞ്ഞിനെയാണ് അതിക്രമത്തിന് ഇരയാക്കിയത്.

കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ നാട്ടുകൽ പൊലീസ് അശോക് മഞ്ചിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തു. നാട്ടുകൽ സി.ഐ ഹബീബുള്ളയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img