യുകെ മലയാളി സമൂഹത്ത വേദനയിലാഴ്ത്തി മറ്റൊരു മലയാളി കൂടി വിടപറഞ്ഞു. റെഡിങിൽ കോട്ടയം സ്വദേശിയായ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബത്തോടൊപ്പം റെഡിങിൽ താമസിച്ചു വരുന്ന കോട്ടയം സ്വദേശി സാബു മാത്യു (55) ആണ് അന്തരിച്ചത്. Malayali nurse found dead at home in UK
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ വീടിനുള്ളിലെ സ്റ്റെയറിൽ കമിഴ്ന്നു കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. നഴ്സായ ഭാര്യ ഷാന്‍റി ജോൺ ജോലി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴാണ് സാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് വിവരം.
ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പാരാമെഡിക്സിനെയും പൊലീസിനെയും വിവരം അറിയിച്ചതിനെ തുടർന്ന് . അവർ നടത്തിയ പരിശോധനയിലാണ് ഹൃദയാഘാതം സംഭവിച്ചതാണെന്ന് കണ്ടെത്തിയത്.
2003ലാണ് സാബു എന്‍എച്ച്എസ് നഴ്സായി ജോലിയില്‍ പ്രവേശിച്ചത് എന്നാണ് വിവരം. സംസ്കാരം പിന്നീട്. സാബുവിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളും.
സാബുവിന്റെ അപ്രതീക്ഷിതമായ വേർപാടിൽ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ News4mediaയും പങ്കുചേരുന്നു