web analytics

യു.കെയിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ അന്തരിച്ച കോട്ടയം കടുത്തുരുത്തി സ്വദേശി എബിന്റെ സംസ്കാര ചടങ്ങുകൾ ഡിസംബർ 12 ന്; പ്രിയപ്പെട്ടവന് അന്ത്യാഞ്ജലി അർപ്പിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും

ബ്ലാക്‌ബേണിൽ നഴ്‌സിംഗ് ഹോമിലെ ജോലിക്കിടെ ഗുരുതരമായി പരുക്കേറ്റ് അന്തരിച്ച കോട്ടയം കടുത്തുരുത്തി സ്വദേശി എബിൻ മത്തായിയുടെ മൃതസംസ്കാര ചടങ്ങുകൾ ഡിസംബർ 12 ന് ബ്ലാക്‌ബേണിൽ നടക്കും. അപകടത്തിൽ ത ലയ്‌ക്കേറ്റ ആന്തരിക പരിക്കുകളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് എബിൻ മരണപ്പെട്ടത്. Funeral of Kottayam native Ebin, who passed away in the UK, to be held on December 12

ഡിസംബർ 12 നു രാവിലെ 9.30 ന് മൃതദേഹം ബ്ലാക്ക്ബണിലുള്ള സെന്റ് തോമസ് ദി അപ്പസ്തോൽ കാത്തലിക് ചർച്ചിൽ എത്തിക്കും. ദൈവാലയത്തിലെ കർമ്മങ്ങൾ 11 മണിക്ക് ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ നേതൃത്വത്തിൽ ആരംഭിക്കും.മൃതസംസ്കാര ചടങ്ങുകൾ 13 PM ന് ബ്ലാക്ക് ബൺ BB25LE ലുള്ള പ്ലീസിംഗ് ടൺ സെമിത്തേരിയിൽ നടക്കും.

കഴിഞ്ഞ വർഷമാണ് ഇദ്ദേഹം കെയുകെയില്‍ എത്തിയത്. കെയർ വിസയിൽ യു കെയിലെത്തിയ ഭാര്യയ്ക്ക് ഒരു നഴ്സിംഗ് ഹോമില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് യുവാവും ഒപ്പം എത്തുകയായിരുന്നു. ഭാര്യ ജോലി ചെയുന്ന അതേ നഴ്സിംഗ് ഹോമിലാണ് യുവാവും ജോലി ചെയ്തിരുന്നത്.

ഹാന്‍ഡിമാന്‍ എന്നറിയപ്പെടുന്ന മെയിന്റനന്‍സ് ആന്‍ഡ് റിപ്പയറിംഗ് ജോലിയാണ് യുവാവ് ചെയ്തിരുന്നത് നഴ്സിംഗ് ഹോമിലെ ലോഫ്റ്റില്‍ അറ്റകുറ്റപണിക്കിടെയാണ് അപകടം സംഭവിച്ചത്. പണിക്കായി മുകളിൽ കയറിയ യുവാവ് പിടിവിട്ട് തെന്നി താഴെ വീഴുകയായിരുന്നു.

അബോധാവസ്ഥയിലായ അബിനെ എയർ ആംബുലൻസിൽ വിദഗ്ധ ചികിത്സാ ലഭിക്കുന്ന പ്രെസ്റ്റന്‍ ഹോസ്പിറ്റലിൽ
എത്തിച്ചിരുന്നു. എന്നാൽ രണ്ടുനാൾ കോമയിൽ കിടന്നശേഷം വിശദമായ പരിശോധനകൾക്കൊടുവിൽ ബ്രെയിൻ ഡെത്ത് സംഭവിച്ചതിനാൽ ജീവിതത്തിലേക്ക് മടങ്ങിവരില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതിനെ തുടർന്ന്, ബന്ധുക്കൾ ജീവൻ രക്ഷാ ഉപകരണങ്ങൾ നീക്കാൻ തീരുമാനിക്കുകയായിരുന്നു.

മരണം ഉറപ്പായതിനെ തുടർന്ന് കുട്ടികളെ അടക്കം ആശുപത്രിയില്‍ എത്തിച്ചു അവസാനമായി പിതാവിനെ കാണിക്കുകയും വൈദികരെത്തി എബിന് അന്ത്യകൂദാശ നൽകുകയും ചെയ്‌തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img