തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ജൂണ്‍ 27 വരെയുള്ള ഔദ്യോഗിക, പൊതു പരിപാടികള്‍ മാറ്റിവച്ചതായി ഓഫീസ് അറിയിച്ചു. വിദേശപര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമത്തിലാണ്. മുഖ്യമന്ത്രിക്ക് സുഖമില്ലാത്ത സാഹചര്യത്തില്‍ കഴിഞ്ഞ മന്ത്രിസഭായോഗം ഓണ്‍ലൈനായാണ് ചേര്‍ന്നത്.
നേരിട്ടുള്ള യോഗമാണെന്ന് ആദ്യം പറഞ്ഞെങ്കിലും ചൊവ്വാഴ്ച രാത്രിയാണ് ഓണ്‍ലൈനായി ചേരാന്‍ തീരുമാനമെടുത്തത്. മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുത്തു. സുഖമില്ലാത്തതിനാലാണ് മന്ത്രിസഭാ യോഗം ഓണ്‍ലൈനായി നടത്തേണ്ടിവന്നതെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. ചീഫ് സെക്രട്ടറി വി.പി.ജോയ്യും ഡിജിപിയും വിരമിക്കുന്നതിനാല്‍ അടുത്ത മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.