എന്നും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ എന്നും വാട്സാപ്പ് മുന്നിലാണ്. ഇപ്പോഴിതാ മറ്റൊരു കിടിലൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മെറ്റ.ഇന്‍റർനെറ്റില്ലാതെയും ഫോട്ടോയും ഫയലുകളും പരസ്പരം അയയ്‌ക്കാൻ കഴിയുന്ന പുതിയ ഫീച്ചർ ആണ് വാട്സാപ്പ് അവതരിപ്പിക്കുന്നത്. Send photo and file even without internet anymore; WhatsApp with a new cool feature
നിശ്ചിത ദൂരത്തിലുള്ള ഡിവൈസുകളിലേക്ക് ഫയലുകള്‍ അയയ്‌ക്കുന്ന ‘പീപ്പിള്‍ നിയർബൈ’ ഫീച്ചറാണ് പുതിയ ആൻഡ്രോയിഡ് പതിപ്പുകളില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്.
നേരത്തെ വെളിച്ചം കുറവുള്ള സ്ഥലങ്ങളിലും വീഡിയോ കോളുകള്‍ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ഫീച്ചർ വാട്സാപ്പ് അവതരിപ്പിച്ചിരുന്നു. ലോ ലെെറ്റ് മോഡ് ഫീച്ചർ എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ലെെറ്റ് ഇല്ലാത്തപ്പോള്‍ വീഡിയോ കോളില്‍ വ്യക്തമായി മുഖം കാണാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇത് ആശയവിനിമയം കൂടുതല്‍ എളുപ്പമാക്കാൻ സഹായിക്കുന്നുവെന്നും അധികൃതർ അവകാശപ്പെടുന്നു.
പുതിയ വാട്സാപ്പ് അപ്ഡേറ്റ് ചെയ്യുമ്ബോള്‍ ഈ സേവനം ലഭ്യമാകും. വീഡിയോ കോള്‍ ചെയ്യുമ്ബോള്‍ ഇന്റർഫെയ്സിന്റെ വലതുവശത്ത് മുകളിലുള്ള ബള്‍ബ് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ഈ ഫീച്ചർ പ്രയോജനപ്പെടുത്താം. വെളിച്ചമില്ലാത്തപ്പോള്‍ ഓണ്‍ ചെയ്യാനും പിന്നീട് ഓഫ് ചെയ്യാനും ഇതില്‍ സൗകര്യം ഉണ്ട്.
എക്സൻഡർ, ഷെയർ ഇറ്റ് മുതലായ ആപ്പുകള്‍ ജനപ്രിയമായത് ഈ ഫീച്ചറുകളിലൂടെയായിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്നം മുൻനിർത്തി ഈ ആപ്പുകള്‍ നിരോധിച്ചിരുന്നു. നിലവില്‍ ടെലിഗ്രാമാണ് വലിയ ഫയലുകള്‍ കൈമാറുന്നതിനായി ഉപയോഗിച്ചു വരുന്നത്. എന്നാല്‍ ഇന്‍റർനെറ്റ് ഇല്ലാതെ ടെലിഗ്രാം വഴി ഫയലുകള്‍ അയയ്‌ക്കാൻ സാധിക്കില്ല.