web analytics

വയോധികർക്ക് ഇനി പണമിടപാടിന് ആരുടേയും സഹായം തേടേണ്ട: പ്രായമായവർക്ക് വേണ്ടി മാത്രം ഒരു യുപിഐ ആപ്പ് !

യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ പ്രായമായവർ പല ബുദ്ധിമുട്ടുകളും നേരിടാറുണ്ട്. പ്രായത്തിന്റെ പ്രശ്നങ്ങളും അറിവില്ലായ്മയും, തട്ടിപ്പിൽ വീഴുമെന്ന ഭയവും മറ്റും ഇത് ഉപയോഗിക്കുന്നതിൽ നിന്നും അവരെ പിന്നോട്ട് വലിക്കാറുണ്ട്. എന്നാൽ അതിനും പരിഹാരമായിരിക്കുകയാണ്. A UPI app only for senior citizens

പ്രായമായവർക്ക് വേണ്ടി മാത്രം ഒരു യുപിഐ ആപ്പ് എത്തിയിരിക്കുകയാണ്. സീനീയർ സിറ്റിസൺസിന് മാത്രമായാണ് ഈ പുതിയ യുപിഐ ആപ്പ് അ‌വതരിപ്പിച്ചിരിക്കുന്നത്. മുതിർന്നവർക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓൺ​ലൈൻ ക്ലബ് ആയ ജെൻ​വൈസ് ആണ് ഈ പുതിയ യുപിഐ ആപ്പ് കൊണ്ടുവന്നിരിക്കുന്നത്.

ലളിതമായ യൂസർ ഇന്റർഫേസ്, മെച്ചപ്പെടുത്തിയ സുരക്ഷ, സൈബർ തട്ടിപ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണം എന്നിവയെല്ലാമായാണ് പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ആക്സിസ് ബാങ്കുമായ സഹകരിച്ചാണ് ആപ്പ് എത്തിച്ചിരിക്കുന്നത്. ജെൻ​വൈസ് യുപിഐ ആപ്പ് എന്നാണ് ആപ്പിന് പേര് നൽകിയിരിക്കുന്നത്.

ജെൻ​വൈസ് യുപിഐ ആപ്പ് ആൻ‍ഡ്രോയിഡ്, ഐഒസ് ഉപഭോക്താക്കൾക്ക് ലഭ്യമാണ്.യുപിഐ ലൈറ്റ്, മൊബൈൽ നമ്പർ മാപ്പർ എന്നീ ഫീച്ചറുകൾ സഹിതമാണ് ഇത് എത്തുന്നത്. അ‌തിനാൽ ബാങ്ക് ഡീറ്റെയിൽസ്, ഫോൺ നമ്പർ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ ഇടപാടുകൾ നടത്താം. വെറും നാല് നടപടിക്രമങ്ങളിലൂടെ ഉപയോക്താക്കൾക്ക് ഫോണിൽ ഈ ആപ്പ് പ്രവർത്തിപ്പിക്കാൻ സാധിക്കും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img