News4media TOP NEWS
സുരേഷ് ഗോപി മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു, തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാതിരിക്കുന്നത് മഹാപാപമാണ്,ഗർഭഛിദ്രം കൊലപാതകമാണ്; അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ചെറിയ തിന്മയെ തെരഞ്ഞെടുക്കണമെന്ന് മാർപാപ്പ

കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാതിരിക്കുന്നത് മഹാപാപമാണ്,ഗർഭഛിദ്രം കൊലപാതകമാണ്; അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ചെറിയ തിന്മയെ തെരഞ്ഞെടുക്കണമെന്ന് മാർപാപ്പ
September 14, 2024

സിംഗപ്പൂർ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഎസിലെ കത്തോലിക്കാ വിശ്വാസികൾ ചെറിയ തിന്മയെ തെരഞ്ഞെടുക്കണമെന്ന ആ​ഹ്വാനവുമായി മാർപാപ്പ.The Pope has called upon US Catholics to choose the lesser evil in the American presidential election

ആരാണ് കുറഞ്ഞ തിന്മ ചെയ്യുന്നതെന്ന് തനിക്കറിയില്ലെന്ന് പറഞ്ഞ പോപ്പ് ഫ്രാൻസിസ്, എല്ലാവരും മനസാക്ഷിപൂർവം ചിന്തിച്ച് വോട്ടു ചെയ്യണമെന്നും ആവശ്യപ്പെട്ടു.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡോണൾഡ് ട്രംപിനെയും കമല ഹാരിസിനെയും രൂക്ഷമായ ഭാഷയിലാണ് മാർാപപ്പ വിമർശിച്ചത്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് മാർപാപ്പ ട്രംപിനെയും കമല ​ഹാരീസിനെയും വിമർശിച്ചത്.

കുടിയേറ്റക്കാരെ പുറത്താക്കുമെന്ന ഡോണൾഡ് ട്രംപിന്റെ നിലപാടിനെയും ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന കമല ഹാരിസിന്റെ നിലപാടിനെയും ചൂണ്ടിക്കാട്ടിയായിരുന്നു മാർപാപ്പയുടെ വിമർശനം.

ഡോണൾഡ് ട്രംപിന്റെയും കമല ഹാരിസിന്റെയും പേരു പരാമർശിക്കാതെയായിരുന്നു മാർപാപ്പയുടെ വിമർശനം. ‘കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാതിരിക്കുന്നത് മഹാപാപമാണ്.

ഗർഭഛിദ്രം കൊലപാതകമാണ്. കുടിയേറ്റക്കാരെ ഓടിച്ചുവിടുന്നയാളായാലും കുഞ്ഞുജീവനുകളെ കൊല്ലുന്നതിനെ പിന്തുണയ്ക്കുന്നയാളായാലും അവർ ജീവിതത്തിനെതിരാണ്.

ഇവയിൽ ചെറിയ തിന്മയെ നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഎസിലെ കത്തോലിക്കാ വിശ്വാസികൾ തിരഞ്ഞെടുക്കണം. ആരാണ് കുറഞ്ഞ തിന്മ ചെയ്യുന്നത്? ആ സ്ത്രീയോ അതോ ആ പുരുഷനോ? എനിക്കറിയില്ല. എല്ലാവരും മനസാക്ഷിപൂർവം ചിന്തിച്ച് വോട്ടു ചെയ്യണം’ – മാർപാപ്പ ആഹ്വാനം ചെയ്തു.

വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും യുഎസിൽ ഇതിനകം തന്നെ താമസിക്കുന്ന ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ രാജ്യത്തു നിന്ന് പുറത്താക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

രേഖകളില്ലാത്ത കുടിയേറ്റക്കാർക്കായി തടങ്കൽപ്പാളയങ്ങൾ നിർമ്മിക്കുന്ന കാര്യം തള്ളിക്കളയാനും ട്രംപ് വിസമ്മതിച്ചു. 2022 ൽ സുപ്രീം കോടതി അസാധുവാക്കിയ ഗർഭഛിദ്ര അവകാശങ്ങൾക്കുള്ള ദേശീയ സംരക്ഷണം പുനഃസ്ഥാപിക്കാൻ യുഎസ് കോൺഗ്രസ് പാസാക്കുന്ന ഏത് നിയമനിർമ്മാണത്തിലും ഒപ്പിടാൻ തയാറാണെന്ന് കമല ഹാരിസ് വ്യക്തമാക്കിയിരുന്നു.

സെപ്റ്റംബർ 11ന് ഫിലഡൽഫിയയിൽ എബിസി ന്യൂസ് ആതിഥേയത്വം വഹിച്ച 90 മിനിറ്റ് നീണ്ട സംവാദത്തിൽ സാമ്പത്തികരംഗം, വിദേശനയം, ഗർഭഛിദ്രം, കുടിയേറ്റം എന്നീ വിഷയങ്ങളിൽ ട്രംപും കമല ഹാരിസും അഭിപ്രായം രേഖപ്പെടുത്തിയതിനു പിന്നാലെയാണ് മാർപാപ്പയുടെ വിമർശനം.

തെക്കുകിഴക്കൻ ഏഷ്യയിലെയും ഓഷ്യാനിയയിലെയും നാല് രാജ്യങ്ങളിലായി 12 ദിവസത്തെ വിദേശ സന്ദർശനത്തിനു ശേഷം റോമിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് മാർപാപ്പ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞടുപ്പ് സംബന്ധിച്ച് പ്രതികരിച്ചത്.

ഇന്തൊനീഷ്യ, കിഴക്കൻ ടിമോർ, പാപുവ ന്യൂഗിനി, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് 12 ദിവസത്തെ യാത്രത്തിൽ മാർപാപ്പ സന്ദർശിച്ചത്. സ്ഥാനമേറ്റ ശേഷം മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശനമാണിത്.

Related Articles
News4media
  • Kerala
  • News
  • Top News

സുരേഷ് ഗോപി മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു, തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം റദ്...

News4media
  • Kerala
  • News

കോമറിൻ മേഖലയ്‌ക്ക് മുകളിലായി ചക്രവാതച്ചുഴി; വരും ദിവസങ്ങളിൽ അതിശക്തമായ മഴ

News4media
  • Kerala
  • News

റെസിന്‍ ഫാമി സുൽത്താൻ 34 ഗ്രാം എം.ഡി.എം.എയുമായി പിടിയിൽ; മയക്കുമരുന്ന് കച്ചവടം പൊളിച്ച് തൊടുപുഴ പോലീ...

News4media
  • International

യു.എ.ഇ. ദേശീയ ദിനം: ‘ഈദ് ആൽ ഇത്തിഹാദ്’ ഇതുവരെ കാണാത്ത ആഘോഷമാക്കാൻ ഇമറാത്തി കുടുംബങ്ങൾ:

News4media
  • International
  • Top News

ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന

News4media
  • Editors Choice
  • India
  • News

ഇനി ആറു മാസം മഞ്ഞിനിടയിൽ; ബദരീനാഥിൽ ക്ലീനപ്പ് ഡ്രൈവ്; നീക്കിയത് 1.5 ടൺ മാലിന്യം

News4media
  • International
  • News

അച്ഛന്റെ ചിതാഭസ്മത്തിൽ വളർത്തിയ കഞ്ചാവ് വലിച്ച് യുവതി ! യുവതി ഇങ്ങനെ ചെയ്തതിന് പിന്നിൽ ഒരു കാരണമുണ്ട...

News4media
  • Editors Choice
  • Kerala
  • News

അടിവസ്ത്രവും തൊണ്ടിമുതലും; ആന്റണി രാജു എംഎൽഎ ഉൾപ്പെട്ട തൊണ്ടിമുതൽ കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയു...

News4media
  • Editors Choice
  • India
  • News

വിദേശ ആസ്തിയും വിദേശരാജ്യങ്ങളിൽനിന്നുള്ള വരുമാനവും ഐ.ടി.ആറിൽ രേഖപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷംരൂപ പി...

News4media
  • India
  • News
  • Top News

മാർപ്പാപ്പ ഉടനൊന്നും ഇന്ത്യയിലേക്കില്ല; സെപ്റ്റംബറിൽ ദക്ഷിണേഷ്യയിലെ നാല് രാജ്യങ്ങൾ സന്ദർശിക്കും

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]