ഭക്ഷണം പാചകം ചെയ്യുമ്പോൾ അശ്രദ്ധ മൂലം അത് അടി പിടിക്കുകയോ കരിഞ്ഞുപോവുകയോ ചെയ്യാറുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ അധിക സന്ദര്‍ഭങ്ങളിലും ആ ഭക്ഷണം കളയാതെ വേറെ വഴിയില്ല. എന്നാൽ ചിലരാകട്ടെ കരിഞ്ഞുപോയതിൽ നിന്ന് പരമാവധി എടുത്ത് കഴിക്കും. നന്നായി മൊരിഞ്ഞു പോയ ഭക്ഷണത്തോട് പ്രിയമുള്ളവരാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇങ്ങനെ കരിഞ്ഞ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇങ്ങനെ ചെയ്യുന്നത് വഴി പലവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും
*ഭക്ഷണം കരിയുമ്പോള്‍ ചൂട് അധികമായി താങ്ങാൻ കഴിയാത്ത, ഭക്ഷണത്തിലെ പോഷകങ്ങൾ നശിച്ചുപോകും. വൈറ്റമിൻ ബി, വൈറ്റമിൻ സി എല്ലാം ഇതിനുദാഹരണമാണ്. ഇത് ആരോഗ്യത്തിനും നല്ലതല്ല. ചില സന്ദര്‍ഭങ്ങളില്‍ ഭക്ഷണത്തില്‍ വിഷാംശമുണ്ടാകുന്നതിലേക്കും നയിക്കുന്നു.
*ഭക്ഷണം കരിയുമ്പോള്‍ ചില ഘടകങ്ങള്‍ വിഷാംശമായി മാറുന്നുണ്ട്. ഇത് ക്രമേണ ആരോഗ്യത്തിന് പല രീതിയിലുള്ള വെല്ലുവിളികളായി വരാം.
*ഇങ്ങനെ ഭക്ഷണം കരിയുന്നതു വഴി പല രാസപ്രവര്‍ത്തനങ്ങളും നടക്കുന്നു. ഇതുവഴി ചില സാഹചര്യങ്ങളില്‍ ആരോഗ്യത്തിന് ദോഷകരമായ രാസപദാര്‍ത്ഥങ്ങളും ഉണ്ടായി വരാം. പ്രത്യേകിച്ച് പ്രോട്ടീൻ- ഫാറ്റ് എന്നിവയെല്ലാം കരിയുമ്പോള്‍. ഇതുവഴി കരിഞ്ഞ ഭക്ഷണം കഴിച്ചാൽ ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടാകാം.
*കരിഞ്ഞ ഭക്ഷണം കഴിക്കുന്നത് ദഹനപ്രവര്‍ത്തനത്തെയും മോശമായി ബാധിക്കാം. കാരണം ഭക്ഷണം കരിയുമ്പോള്‍ അതിലെ പല പോഷകങ്ങളും നഷ്ടപ്പെടുകയാണല്ലോ. ഇതാണ് വഴിയെ ദഹനത്തെയും ബാധിക്കുന്നത്. തുടര്‍ന്ന് അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങളും നേരിടാം.