News4media TOP NEWS
കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍

കുറി തൊടുന്നത് ഭംഗിയ്ക്ക് വേണ്ടിയല്ല; ഗുണങ്ങൾ ഏറെയാണ്

കുറി തൊടുന്നത് ഭംഗിയ്ക്ക് വേണ്ടിയല്ല; ഗുണങ്ങൾ ഏറെയാണ്
November 23, 2023

നെറ്റിയില്‍ കുറി തൊടുന്ന ശീലം നിരവധി പേർക്കുണ്ട്. കേവലം സൗന്ദര്യവര്‍ധക സൂചകം എന്നതിലുപരി കുറി തൊടുന്നതിന് പിന്നിൽ ഗുണങ്ങളുമുണ്ട്. ഇത് വ്യക്തികളെ ആത്മീയതയുമായി ബന്ധിപ്പിക്കുന്നു. മൂന്നാം കണ്ണ് അല്ലെങ്കില്‍ അഗ്‌ന്യ ചക്രത്തെയാണ് കുറി പ്രതിനിധീകരിക്കുന്നത് എന്നാണ് ഹൈന്ദവ സംസ്‌കാര പ്രകാരമുള്ള വിശ്വാസം. കുറി തൊടുന്നത് വഴി ആത്മീയ ബോധത്തെ ഉണര്‍ത്തുകയും ദൈവിക ഊര്‍ജ്ജങ്ങളുമായി ബന്ധം വളര്‍ത്തുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു. ഭക്തി, സാംസ്‌കാരിക അനുസരണ, നിഷേധാത്മക ഊര്‍ജങ്ങളില്‍ നിന്നുള്ള സംരക്ഷണം എന്നിവയുടെ അടയാളമാണ് കുറി തൊടുന്നതിനെ കണക്കാക്കുന്നുണ്ട്.

ചന്ദനക്കുറി

ഏറ്റവും പ്രചാരത്തിലുള്ളത് ചന്ദന കുറിയാണ്. ചന്ദനം അരച്ച് നെറ്റിയില്‍ പുരട്ടുന്നത് തലയ്ക്ക് കുളിരനുഭവം ഉണ്ടാകുന്നു. ഇത് ഏകാഗ്രതയെ സഹായിക്കും. തലവേദനയില്‍ നിന്ന് ആശ്വാസം നല്‍കുന്നതിനും സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ചന്ദന കുറി സഹായകമാണ്. അത് നിങ്ങളുടെ ഗ്രന്ഥികളെ നിയന്ത്രിക്കുകയും ആത്മീയ അനുഭവം ഉയര്‍ത്തുകയും ചെയ്യുന്നു. ക്ഷേത്രങ്ങളിലും മറ്റും പൂജാചടങ്ങുകളില്‍ ഏറ്റവും പ്രചാരത്തിലുള്ള ചന്ദന കുറിയാണ്. ഓരോ ക്ഷേത്രത്തിലും ആചാരങ്ങള്‍ക്ക് അനുസരിച്ച് കുറികളില്‍ വ്യത്യാസം വരാമെങ്കിലും ഭൂരിഭാഗം ക്ഷേത്രങ്ങളിലും ചന്ദന കുറി കാണാം. ആളുകളില്‍ വീടുകളിലും ചന്ദനമുട്ടി അരച്ച് കുറി തൊടാറുണ്ട്.

കുങ്കുമം

കുങ്കുമവും പൊതുവെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പൊതുവെ ഉപയോഗിക്കുന്ന കുറിയാണ്. ഇതിന്റെ ചടുലമായ ചുവപ്പ് നിറം സൗന്ദര്യാത്മക മനോഹാരിതയ്ക്ക് അതീതമാണ്. എന്നാല്‍ സൗന്ദര്യവര്‍ധക ആകര്‍ഷണത്തിനപ്പുറം ഇത് വൈവിധ്യമാര്‍ന്ന വെല്ലുവിളികളെ നേരിടാന്‍ ആവശ്യമായ ഊര്‍ജ്ജം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. വിവിധ സാഹചര്യങ്ങളിലൂടെ കടന്ന് പോകാന്‍ വ്യക്തികളെ പ്രാപ്തരാക്കുന്നു. കുങ്കുമക്കുറി ഏകാഗ്രത വര്‍ധിപ്പിക്കുകയും മന:ശക്തി ഉണര്‍ത്തുകയും സമഗ്രമായ പരിവര്‍ത്തനം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

മഞ്ഞൾ

മഞ്ഞള്‍ കുറിയും പൊതുവെ പ്രചാരത്തിലുള്ളതാണ്. ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ക്ക് പേരുകേട്ട മഞ്ഞള്‍ ആരോഗ്യപരമായും നല്ലതാണ് എന്ന് പറയപ്പെടുന്നു. മഞ്ഞള്‍ പുരട്ടുമ്പോള്‍ ചര്‍മ്മത്തെ ശുദ്ധീകരിക്കുക മാത്രമല്ല മനസ്സിന് ആശ്വാസം നല്‍കുകയും ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യുന്നു. പാരമ്പര്യത്തിന്റെയും ആരോഗ്യത്തിന്റെയും സംയോജനമണ് മഞ്ഞള്‍ കുറി. ഇത് ചര്‍മ്മത്തെ സൗമ്യമായി വൃത്തിയാക്കുന്നു. ഒപ്പം തന്നെ മനസിനെയും ശുദ്ധീകരിക്കുന്നു എന്നാണ് വിശ്വാസം. മെച്ചപ്പെട്ട ആത്മവിശ്വാസത്തിനും മഞ്ഞള്‍ കുറി സഹായിക്കും.

 

Read Also: ഇഷ്ടനിറം പറയും നിങ്ങളുടെ സ്വഭാവം

Related Articles
News4media
  • Astrology

ഈ നിറങ്ങൾ ഇഷ്ടമാണോ ? വസ്ത്രത്തിന്റെ നിറം നോക്കി അറിയാം നിങ്ങളുടെ സ്വഭാവത്തിലെ ആ സവിശേഷതകൾ !

News4media
  • Astrology

പൊൻചിങ്ങം എത്തി; ചിങ്ങപ്പുലരി ഈ 9 നാളുകാർക്ക് കൊണ്ടുവരിക അപ്രതീക്ഷിത സൗഭാഗ്യം; അതിലൊരു നാളുകാർക്ക് ഈ...

News4media
  • Astrology

നാളെ ഈ നാളുകാർ വീട്ടിൽ വന്നുകയറാൻ പ്രാർഥിക്ക്; ഇവരിൽനിന്ന് കൈനീട്ടം കിട്ടിയാലും രക്ഷപ്പെടാം; ഇവർ വന്...

News4media
  • Astrology

തിങ്കളാഴ്ച ഈ രാശിക്കാർക്ക് ലഭിക്കും ഭാഗ്യനേട്ടങ്ങൾ; അറിയാം ഈ രാശിക്കാരുടെ ഭാഗ്യങ്ങൾ

News4media
  • Astrology

പേഴ്സിൽ ഒരിക്കലും സൂക്ഷിക്കരുത് ഈ 8 സാധനങ്ങൾ : ദാരിദ്ര്യവും ധനനഷ്ടവും വിട്ടുമാറില്ല

News4media
  • Astrology

കണ്ണാടി മുതൽ കുബേര പ്രതിമ വരെ; വീടൊരുക്കുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

News4media
  • Astrology

ശുഭകാര്യങ്ങൾക്ക് മുൻപ് ഭൂമിപൂജ; ഇവ ശ്രദ്ധിക്കാം

News4media
  • Astrology

തെക്ക് വശത്ത് വെക്കരുത്; ചുമരിലെ ക്ലോക്കിലും വേണം ശ്രദ്ധ

News4media
  • Astrology

മോതിരം അണിയുന്ന വിരലുകൾക്കും ചിലത് പറയാനുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]