കൊച്ചി∙ മുതിർന്ന ബിജെപി നേതാവ് പി.പി.മുകുന്ദൻ അന്തരിച്ചു.എഴുപത്തിയേഴ് വയസായിരുന്നു. ശ്വസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദീർഘകാലം ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. ബിജെപി മുൻ സംഘടനാ ജനറൽ സെക്രട്ടറിയായിരുന്നു. 2006 മുതൽ 2016 വരെ പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു. 2016ൽ ബിജെപിയിൽ തിരിച്ചെത്തി.
കണ്ണൂര്‍ ജില്ലയിലെ കൊടിയൂരിനടുത്ത മണത്തണയില്‍ ജനിച്ച മുകുന്ദന്‍ ആറുപതിറ്റാണ്ടായി ബിജെപി മുഖമായി പൊതു സമൂഹത്തില്‍ സജീവസാന്നിധ്യമാണ്. 1946 ഡിസംബര്‍ 9 ന് കൊളങ്ങരയത്ത് നാരായണിക്കുട്ടി അമ്മയുടെയും നടുവില്‍ വീട്ടില്‍ കൃഷ്ണന്‍നായരുടെയും മകനായി ജനിച്ചു. പത്താംക്ലാസ് പഠനത്തിനുശേഷം കാലടി സംഘശിക്ഷാവര്‍ഗില്‍ നിന്നും ആർ.എസ്.എസിന്റെ ട്രെയിനിംഗ് പൂര്‍ത്തിയാക്കി. 1965 ല്‍ കണ്ണൂര്‍ ടൗണില്‍ ആർ.എസ്.എസിന്റെ വിസ്താരക് ആയി. 1966 ല്‍ ചെങ്ങന്നൂരില്‍ താലൂക്ക് പ്രചാരക് ആയി. 1971 ല്‍ തൃശൂര്‍ ജില്ലാ പ്രചാരക് ആയി. തൃശൂര്‍ പ്രചാരക് ആയിരിക്കെയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപനം. അടിയന്തിരാവസ്ഥയില്‍ തടവിലാക്കപ്പെട്ടു. കോഴിക്കോട്, തിരുവനന്തപുരം വിഭാഗ് പ്രചാരക് സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് എന്നീ നിലയിലും പ്രവര്‍ത്തിച്ചു.
അനുപമമായ ആജ്ഞാശക്തി. ആകര്‍ഷകമായ പെരുമാറ്റം. . നേതൃ പാടവവും വ്യക്തി പ്രഭാവവും സംഘ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സഹായകമായതായി ബിജെപി നേതാക്കൾ പറഞ്ഞു. വിഭിന്ന മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പലരെയും പ്രസ്ഥാനവുമായും പ്രത്യയശാസ്ത്രവുമായും അടുപ്പിക്കാന്‍ കഴിഞ്ഞു.ആർ.എസ്.എസിൽ പ്രവർത്തിക്കവേയാണ് 1990 ല്‍ ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയാകുന്നത്. 1965 മുതല്‍ 2024 വരെ പ്രചാരക് ആയിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കോലീബി സഖ്യത്തില്‍ മുഖ്യ പങ്കുവഹിച്ച വ്യക്തിയായിരുന്നു മുകുന്ദന്‍.
രാഹുലും പ്രിയങ്കയും തെറ്റിയോ ? വീഡിയോ പ്രചരിപ്പിച്ച് ബിജെപി