web analytics

‘മോദി കാ പരിവാര്‍’ എന്ന ടാഗ് ലൈന്‍ ഇനി വേണ്ട; സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോദി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ജനങ്ങള്‍ നല്‍കിയ അചഞ്ചലമായ പിന്തുണക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു. സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ നിന്ന് ‘മോദി കാ പരിവാര്‍’ എന്ന മുദ്രാവാക്യം ഒഴിവാക്കാമെന്നും നരേന്ദ്ര മോദി പറഞ്ഞു. (PM Modi asks social media followers to remove ‘Modi Ka Parivar’ from their handles)

‘തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഇന്ത്യയിലുടനീളമുള്ള ആളുകള്‍ എന്നോടുള്ള സ്‌നേഹത്തിന്റെ അടയാളമായി ‘മോദി കാ പരിവാര്‍’ എന്ന് അവരുടെ സോഷ്യല്‍ മീഡിയയില്‍ ചേര്‍ത്തു. അതില്‍ നിന്ന് എനിക്ക് വളരെയധികം ശക്തി ലഭിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ തുടര്‍ച്ചയായി മൂന്നാം തവണയും എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം നല്‍കി. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാനുള്ള ജനവിധി ഞങ്ങള്‍ക്ക് നല്‍കി,’ പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.

“നമ്മളെല്ലാവരും ഒരു കുടുംബമെന്ന സന്ദേശം ഫലപ്രദമായി കൈമാറിയതിന് പ്രചാരണം ഉപകരിച്ചു. ഇനി സോഷ്യല്‍ മീഡിയയല്‍ നിന്ന് ‘മോദി കാ പരിവാര്‍’ നീക്കം ചെയ്യാം. ഡിസ്‌പ്ലേയിലെ പേര് മാറിയേക്കാം, പക്ഷേ ഇന്ത്യയുടെ പുരോഗതിക്കായി പരിശ്രമിക്കുന്ന ഒരു കുടുംബം എന്ന നിലയിലുള്ള നമ്മുടെ ബന്ധം ശക്തവും അഭേദ്യവുമായി തുടരും,” അദ്ദേഹം പോസ്റ്റില്‍ കൂട്ടിച്ചേർത്തു.

തെലങ്കാനയിലെ അദിലാബാദില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവെ, മോദിക്ക് കുടുംബമില്ലെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് ലാലു പ്രസാദ് യാദവ് പരിഹസിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി ‘മോദി കാ പരിവാര്‍’ എന്ന മുദ്രാവാക്യം വിളിച്ചത്. മോദിയുടെ കുടുംബം എന്നര്‍ത്ഥം വരുന്ന ഈ മുദ്രാവാക്യം ബിജെപി നേതാക്കളും അനുഭാവികളും സ്വന്തം സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ചേർത്തിരുന്നു.

Read More: വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ഇതൊക്കെ; തിരുത്താം

Read More: പഠനം ഇനിയത്ര എളുപ്പമാകില്ല…! സർക്കാർ ജീവനക്കാരുടെ ഉപരി പഠനത്തിന് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി

Read More: വിവാഹം കഴിക്കാന്‍ പണം നല്‍കാത്തത് വൈരാഗ്യമായി; അച്ഛനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ജീവനോടെ തീവെച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

സൂര്യൻ ഉച്ചരാശിയിൽ; നന്മയുടെയും ഐശ്വര്യത്തിന്റെയും പത്താമുദയം ഇന്ന്

സൂര്യൻ ഉച്ചരാശിയിൽ; നന്മയുടെയും ഐശ്വര്യത്തിന്റെയും പത്താമുദയം ഇന്ന് Thiruvananthapuram: മേട മാസത്തിലെ പത്താം...

അമേരിക്കയുടെ 2000 കോടിയുടെ അത്യാധുനിക ഡ്രോൺ തകർന്നു; ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ

അമേരിക്കയുടെ 2000 കോടിയുടെ അത്യാധുനിക ഡ്രോൺ തകർന്നു; ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾ...

ഹരിയാൻവി താരം ദിവ്യാങ്ക സിരോഹി അന്തരിച്ചു; അന്ത്യം 30-ാം വയസ്സിൽ ഫ്ലാറ്റിൽ കുഴഞ്ഞുവീണതിനെത്തുടർന്ന്

ഹരിയാൻവി താരം ദിവ്യാങ്ക സിരോഹി അന്തരിച്ചു; അന്ത്യം 30-ാം വയസ്സിൽ ഫ്ലാറ്റിൽ...

ലെബനനിൽ ഇസ്രായേൽ ആക്രമണം: മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു; വെടിനിർത്തലിന് ശേഷം രക്തരൂക്ഷിതമായ പോരാട്ടം

Beirut: തെക്കൻ ലെബനനിൽ Israel നടത്തിയ ആക്രമണത്തിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. അൽ-തൈരി...

കെഎസ്ഇബിക്ക് ഇനി ‘സോളാർ’ കരുത്ത്; സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ജലവൈദ്യുതിയെ മറികടന്ന് സൗരോർജ്ജം

കെഎസ്ഇബിക്ക് ഇനി 'സോളാർ' കരുത്ത്; സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ജലവൈദ്യുതിയെ മറികടന്ന് സൗരോർജ്ജം Thiruvananthapuram:...

കുസാറ്റിലെ എൻജിനീയറിങ് വിദ്യാർത്ഥി താമസസ്ഥലത്ത് മരിച്ച നിലയിൽ; മരണം ഹാജർ കുറവ് സംബന്ധിച്ച രേഖകൾ സമർപ്പിക്കാനിരിക്കെ

കുസാറ്റിലെ എൻജിനീയറിങ് വിദ്യാർത്ഥി താമസസ്ഥലത്ത് മരിച്ച നിലയിൽ; മരണം ഹാജർ കുറവ്...

Related Articles

Popular Categories

spot_imgspot_img