News4media TOP NEWS
ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി ഇടുക്കിയിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; ശ്രമം പരാജയപ്പെട്ടപ്പോൾ നടുറോഡിൽ ക്രൂരമർദനം ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണം, ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം; ആവശ്യവുമായി ഡബ്ല്യുസിസി ഹൈക്കോടതിയിൽ ‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി

ഭാഗ്യം ഒളിഞ്ഞിരിക്കുന്ന മൊബൈല്‍നമ്പര്‍

ഭാഗ്യം ഒളിഞ്ഞിരിക്കുന്ന മൊബൈല്‍നമ്പര്‍
April 17, 2023

ഒന്നിലേറെ മൊബൈല്‍ നമ്പറുകള്‍ ഉള്ളവരാണ് മിക്കവരും. എന്നാല്‍ പലര്‍ക്കും തങ്ങള്‍ കാലങ്ങളായ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറുകളുടെ ഭാഗ്യഫലങ്ങളെ കുറിച്ച് അറിയില്ല. ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറും സംഖ്യശാസ്ത്രപരമായി ഭാഗ്യം കൊണ്ടുവരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു, ഒട്ടനേകം അനുഭവസാക്ഷ്യങ്ങളും ഉണ്ട്. ഓരോ ബിസിനസ് അനുസരിച്ചു ഭാഗ്യ നമ്പര്‍ കണ്ടെത്തി മാര്‍ക്കറ്റിംഗ് ഹെല്‍പ്ലൈന്‍ ആക്കി കച്ചവടം കൂടിയ ബിസിനസ് സംരംഭങ്ങള്‍ പോലുമുണ്ട് .
പ്രധാനമായും മൊബൈല്‍ നമ്പര്‍ തമ്മില്‍ കൂട്ടിയാല്‍ കിട്ടുന്ന തുക നോക്കി നിങ്ങള്‍ക്ക് പല കാര്യങ്ങളും മനസിലാക്കാന്‍ സാധിക്കും. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ തമ്മില്‍ കൂട്ടുക. ചുരുക്കി ചുരുക്കി അവസാനം കിട്ടുന്ന സംഖ്യ നോക്കിയാണ് സംഖ്യാശാസ്ത്രപരമായി മൊബൈല്‍ നമ്പര്‍ ഭാഗ്യം ഉള്ളതാണോ അല്ലയോ എന്ന് മനസിലാക്കുന്നത്.
അതായത് ഒരാളുടെ മൊബൈല്‍ നമ്പര്‍ 9746812212 എന്നാണെങ്കില്‍ ഈ സംഖ്യകള്‍ തമ്മില്‍ കൂട്ടി കിട്ടുന്ന തുക 42 ആണ്. വീണ്ടും 4+2 കൂടിയാല്‍ 6 ആണ്. അതായത് 6 ആണ് ഈ മൊബൈല്‍ നമ്പറിന്റെ സംഖ്യാശാസ്ത്രം നോക്കേണ്ട നമ്പര്‍.6 ശുക്രനും ആയി ബന്ധപ്പെടുത്തുന്ന സംഖ്യാ ആണ്. ദേവി ഉപാസകരുടെയും സംഖ്യ 6 ആണ്.

 

മൊബൈല്‍ നമ്പര്‍ കൂട്ടികിട്ടുന്ന സംഖ്യ ഒന്ന്
ന്യൂമറോളജി അനുസരിച്ച് ഭാഗ്യമുള്ള മൊബൈല്‍ നമ്പറാണ് ഒന്ന് പ്രഥമ സ്ഥാനം ആയതുകൊണ്ട് വളരെ ഊര്‍ജ്ജസ്വലമായ സംഖ്യയാണ് ഒന്ന്. ഈ സംഖ്യ നമ്മളിലെ അനുകൂല ഊര്‍ജത്തെ വര്‍ധിപ്പിച്ച് ശുഭാപ്തി വിശ്വാസമുള്ള വ്യക്തിയായി തീര്‍ക്കും. നിങ്ങള്‍ ഒരു സംരംഭകന്‍, ടീം ലീഡര്‍, ഏതെങ്കിലും വലിയ പ്രോജക്റ്റ് കൈകാര്യം ചെയ്യുന്നയാള്‍ അല്ലെങ്കില്‍ കരിയര്‍ കെട്ടിപ്പടുക്കുന്നതിന്റെ പ്രാരംഭ ഘട്ടത്തിലോ ആണെങ്കില്‍ ഒന്ന് മികച്ച സംഖ്യയാണ്. അധികാരം, നേതൃത്വം, ആധിപത്യം എന്നിവയെ പ്രതിനിധീകരിക്കുന്നു അതിനാല്‍ ബിസിനസുകാര്‍ക്കും ജോലിയില്‍ ഉയര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്കും സഹായകമായ നമ്പര്‍ ആണിത്. അതേസമയം പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ നമ്പര്‍ ഗുണകരമല്ല.

 

മൊബൈല്‍ നമ്പര്‍ കൂട്ടിക്കിട്ടുന്ന
സംഖ്യ രണ്ട്

അവിവാഹിതര്‍ക്കും പ്രണയിക്കാനാഗ്രഹിക്കുന്നവര്‍ക്കും അനുയോജ്യമായ സംഖ്യയാണ് രണ്ട് .ഈ സംഖ്യ വ്യക്തികളില്‍ ദയാലുത്വവും നയതന്ത്രവും സഹകരണവും വര്‍ധിപ്പിക്കുന്നതിനാല്‍ ബിസിനസ്, സെയില്‍സ് സംബന്ധമായ ജോലികളുള്ളവര്‍ക്ക് ഉത്തമമായ നമ്പറാണിത്. ഈ നമ്പര്‍ സംവേദനക്ഷമത, തന്ത്രപരമായ സ്വഭാവം എന്നിവ നല്‍കുന്നു. സേവന വ്യവസായം, എന്‍.ജി.ഒ, നഴ്സിംഗ്, കലയുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യവസായം എന്നിവയിലുള്ളവര്‍ക്ക് ഈ നമ്പര്‍ മികച്ചതാണ്. കുടുംബത്തെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനാല്‍ രണ്ടിനെ ‘ഫാമിലി നമ്പര്‍’ എന്നും വിളിക്കുന്നു.

 

മൊബൈല്‍ നമ്പര്‍ കൂട്ടിക്കിട്ടുന്ന
സംഖ്യ മൂന്ന്

ഭാവിയെക്കുറിച്ച് ചിന്തിക്കാതെ അശ്രദ്ധമായി
ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരെഞ്ഞെടുക്കാവുന്നു സംഖ്യയാണ് . മൂന്ന് സര്‍ഗ്ഗശക്തിയുള്ള നമ്പറാണ്. അതുകൊണ്ടുതന്നെ ക്രിയേറ്റീവ് രംഗത്തുള്ളവര്‍, കലാകാരന്മാര്‍, ആത്മീയ നേതാക്കള്‍, എഴുത്തുകാര്‍, കണ്‍സള്‍ട്ടേഷന്‍ അല്ലെങ്കില്‍ ഉപദേശക തൊഴിലുമായി ബന്ധപ്പെട്ടവര്‍, അധ്യാപനം, സംഗീതജ്ഞര്‍, മോട്ടിവേഷണല്‍ സ്പീക്കറുകള്‍, ഗാന രചയിതാക്കള്‍ എന്നിവര്‍ക്ക് ഈ നമ്പര്‍ മികച്ചതാണ്. അതേസമയം എല്ലാ വിഷയങ്ങളിലും ഒരുപോലെ വിജയം ആഗ്രഹിക്കുന്നവര്‍ക്ക് ഈ നമ്പര്‍ അനുയോജ്യമല്ല. ഈ സംഖ്യ നിങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ പോസിറ്റീവ് ഊര്‍ജ്ജം നല്‍കുന്നു. ഒരു വ്യക്തിയെ ശുഭാപ്തിവിശ്വാസിയാക്കുന്നു.

 

മൊബൈല്‍ നമ്പര്‍ കൂട്ടിക്കിട്ടുന്ന നാല്

: സ്ഥിരതയുടെയും വിശ്വാസത്തിന്റെയും നമ്പറാണ് നാല്. അതുകൊണ്ടുതന്നെ ബാങ്കിംഗ് പ്രൊഫഷണലുകള്‍, അക്കൗണ്ടിംഗ് അല്ലെങ്കില്‍ സി.എ, അഭിഭാഷകര്‍ എന്നിവര്‍ക്ക് ഭാഗ്യം നല്‍കുന്നതാണ് നാല്. വിശ്വാസ്യത, പ്രശസ്തി എന്നിവ ആവശ്യമുള്ള ബിസിനസുകള്‍ക്ക് ഈ നമ്പര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും. ഒപ്പം കൂട്ടുകുടുംബത്തില്‍ ജീവിക്കുന്നവര്‍ക്ക് അനുയോജ്യമായ സംഖ്യയാണിത്. നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളിലാണെങ്കില്‍ ഈ നമ്പര്‍ പല തരത്തിലും സഹായിക്കും.

 

മൊബൈല്‍ നമ്പര്‍ കൂട്ടിക്കിട്ടുന്ന സംഖ്യ അഞ്ച്
: ധൈര്യത്തിന്റെയും സാഹസികതയുടെയും നമ്പറാണ്. സ്വാതന്ത്ര്യ മോഹികള്‍ക്കും ഒറ്റക്കുതാമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചേര്‍ന്ന ഒരു നമ്പറുമാണ്. വില്‍പനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ നമ്പര്‍ മികച്ചതാണ്. ഈ നമ്പറിനെ യാത്രക്കാരുടെ സംഖ്യ എന്നും വിളിക്കുന്നു. അതിനാല്‍ ധാരാളം യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ നമ്പര്‍ ഏറ്റവും അനുയോജ്യമായതായിരിക്കും. ഇത് കുടുംബസ്ഥര്‍ക്ക് നല്ലൊരു സംഖ്യയല്ല. കുടുംബങ്ങള്‍ക്ക് വേണ്ട അച്ചടക്കവും ഉത്തരവാദിത്തവും ഈ സംഖ്യ നല്‍കുന്നില്ല.

 

മൊബൈല്‍ നമ്പര്‍ കൂട്ടിക്കിട്ടുന്ന തുക ആറ്

: ഒത്തൊരുമയുടെ നമ്പറാണ്. അതുകൊണ്ടുതന്നെ കുടുംബസ്‌നേഹികള്‍ക്ക് ഈ നമ്പര്‍ നല്ല ഫലം കൊണ്ടുത്തരും. ഒപ്പം സൗഹൃദ ബന്ധങ്ങള്‍ക്ക് കൂടുതല്‍ ശക്തിയും ഊഷ്മളതയും പകരുന്ന സംഖ്യയുമാണ് ആറ്. രണ്ടാം നമ്പറിനു പുറമെ കുടുംബസ്ഥര്‍ക്ക് യോജിച്ച സംഖ്യ. ഈ നമ്പര്‍ വീടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഊര്‍ജ്ജം നല്‍കുന്നു.ഇത് നിങ്ങളുടെ കുടുംബത്തിന് സംരക്ഷണവും കരുതലും നല്‍കുന്നു. ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു. കല, സംഗീതം, അഭിനയം എന്നിവയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ നമ്പര്‍ അനുയോജ്യമാണ്. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ഈ നമ്പര്‍ സഹായിക്കും. എന്നാല്‍ പ്രണയബന്ധങ്ങള്‍ ഇല്ലാത്ത അവിവാഹിതര്‍ക്ക് ഈ നമ്പര്‍ ഉചിതമല്ല. ബിസിനസ് സംബന്ധമായ യാത്രകള്‍ ചെയ്യുന്നവര്‍ക്കു അനുയോജ്യമായ നമ്പര്‍ ആണ്.

മൊബൈല്‍ നമ്പര്‍ കൂട്ടിക്കിട്ടുന്ന തുക ഏഴ്

: മൊബൈല്‍ സംഖ്യ ആയി വന്നാല്‍ അവര്‍ നിഗൂഢമായ സ്വഭാവം ഉള്ളവരായി നമുക്കു തോന്നും. എന്നാല്‍ ഏറ്റവും ശക്തവും നിഗൂഢവുമായ നമ്പറാണിത്. ഈ സംഖ്യയെ നിഗൂഢതകളുടെ സംഖ്യ എന്നും ആത്മീയതയുടെ സംഖ്യ എന്നും വിളിക്കുന്നു. പഠനത്തില്‍ താല്പര്യമുള്ള വിദ്യാര്‍ഥികള്‍ക്കും തത്വചിന്തകര്‍ക്കും അനുയോജ്യമായ നമ്പറാണിത്. ജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത്തിനു സഹായകമാകുന്ന നമ്പറാണിത്. ഒരു മാനസികരോഗ വിദഗ്ധര്‍, വാസ്തു വിദഗ്ദ്ധന്‍, അല്ലെങ്കില്‍ നിഗൂഢതയിലേക്ക് നയിക്കുന്ന മറ്റേതെങ്കിലും തൊഴില്‍ മേഖലയിലാണെങ്കില്‍ ഏഴാം നമ്പര്‍ ഏറ്റവും മികച്ച സംഖ്യയാണ്. ഗവേഷകര്‍ക്കും ഈ സംഖ്യ അനുയോജ്യമാണ്. എന്നാല്‍ ശാരീരിക ജോലിയില്‍

 

 

മൊബൈല്‍ നമ്പര്‍ കൂട്ടിക്കിട്ടുന്ന തുക എട്ട്

: എട്ടാണ് മൊബൈല്‍ സംഖ്യ ആയി വരുന്നത് എങ്കില്‍ ന്യൂമറോളജിയിലെ മറ്റേതൊരു സംഖ്യയും നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്ത

വെല്ലുവിളികളും തടസ്സങ്ങളും ഇത് നല്‍കിയേക്കാം. എട്ടിന്റെ പണി എന്നൊക്കെ കേട്ടിട്ടില്ലേ. പക്ഷെ ആ എട്ടിന്റെ പണി നിങ്ങള്‍ നേരിട്ടാല്‍ അതിനുമപ്പുറം ഒരു വിജയം നിങ്ങളെ കാത്തിരിക്കുന്നു. അതിനാല്‍ ഈ നമ്പര്‍ വളരെ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുക എഴുതുമ്പോള്‍ എളുപ്പമുള്ളതും മനോഹരവുമായ നമ്പറാണ് എട്ട്. ജീവിതത്തിലും തൊഴിലിലും ഉന്നതി ആഗ്രഹിക്കുന്നവര്‍ക്ക് ഈ നമ്പര്‍ അനുയോജ്യമാണ്.

ബിസിനസുകാര്‍ക്ക് മികച്ച നേട്ടം കൈവരിക്കാന്‍ ഈ നമ്പര്‍ നല്ലതാണ്. ഈ സംഖ്യ രാഷ്ട്രീയക്കാര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും നല്ലതാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ ചേരാന്‍ പദ്ധതിയിടുന്നവര്‍ക്ക് ഈ നമ്പര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുംബിസിനസ്സുകാര്‍, അഭിഭാഷകര്‍, വിദ്യാഭ്യാസ ഉപദേഷ്ടാക്കള്‍ എന്നിവര്‍ക്കും ഈ നമ്പര്‍ നല്ല ഫലം നല്‍കുന്നു. എന്നാല്‍ ആത്മീയര്‍ക്ക് നല്ലതല്ല.

 

മൊബൈല്‍ നമ്പര്‍ കൂട്ടിക്കിട്ടുന്ന തുക ഒമ്പത്

: ഭാഗ്യനമ്പറായി ലോകം മുഴുവന്‍ കണക്കാക്കപ്പെടുന്ന നമ്പറാണ് ഒന്‍പത് .ഇത് നിസ്വാര്‍ത്ഥ സേവനത്തെയും ആദര്‍ശവാദത്തെയും
ദയയുള്ള മനസ്സിനെയും സൂചിപ്പിക്കുന്നു ഈ നമ്പര്‍ പണവും സമ്പത്തും ആകര്‍ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യും. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പത്രങ്ങള്‍, മാസികകള്‍, എന്‍.ജി.ഒകള്‍ പോലുള്ളവര്‍ക്ക് ഈ നമ്പര്‍ നല്ലതാണ്. ഈ നമ്പറിന് പെട്ടെന്ന് സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ കഴിയും. അതേസമയം ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഈ നമ്പര്‍ ചേരില്ല.

 

മേല്‍ പറഞ്ഞതൊക്കെയും തന്നെ പൊതു ഫലങ്ങള്‍ ആണ്.
ജനനത്തീയതി സമയം ദിനം നോക്കി തൊഴില്‍ മേഖല നോക്കി കുടുംബ ഭദ്രത, സന്താനം ഒക്കെ ഗ്രഹിച്ചു വേണം ആവശ്യമായ ഗുണകരമായ മൊബൈല്‍ നമ്പര്‍ തിരഞ്ഞെടുക്കാന്‍. നിര്‍ദേശിച്ച പ്രകാരം മൊബൈല്‍ നമ്പര്‍ തിരഞ്ഞെടുത്താല്‍ പിറ്റേന്ന് മുതല്‍ രാജാവ് ആകും എന്നല്ല, മറിച്ചു ഇപ്പോള്‍ ഉള്ള തടസങ്ങള്‍ ദുരിതങ്ങള്‍ ദുരന്താനുഭങ്ങള്‍ കുറച്ചു കാര്യങ്ങള്‍ അവരുടെ വഴിക്കു വരുകയും ശോഭനമായ ഭാവി ഉറപ്പാക്കുകയും ചെയ്യാം. ഭാഗ്യ നമ്പര്‍ കണ്ടെത്തി ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ ചുരുങ്ങിയത് 108 ദിവസം മുതല്‍ എങ്കിലും ഫലം ലഭിച്ചു തുടങ്ങും.

 

 

Related Articles
News4media
  • Astrology

ഈ നിറങ്ങൾ ഇഷ്ടമാണോ ? വസ്ത്രത്തിന്റെ നിറം നോക്കി അറിയാം നിങ്ങളുടെ സ്വഭാവത്തിലെ ആ സവിശേഷതകൾ !

News4media
  • Astrology

പൊൻചിങ്ങം എത്തി; ചിങ്ങപ്പുലരി ഈ 9 നാളുകാർക്ക് കൊണ്ടുവരിക അപ്രതീക്ഷിത സൗഭാഗ്യം; അതിലൊരു നാളുകാർക്ക് ഈ...

News4media
  • Astrology

നാളെ ഈ നാളുകാർ വീട്ടിൽ വന്നുകയറാൻ പ്രാർഥിക്ക്; ഇവരിൽനിന്ന് കൈനീട്ടം കിട്ടിയാലും രക്ഷപ്പെടാം; ഇവർ വന്...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]