ഫ്രഞ്ച് ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ തോംസണ്‍ 65 ഇഞ്ച് ഗൂഗിള്‍ ടിവി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇപ്പോള്‍ നിലവിലുള്ള ഓത്ത് പ്രോ മാക്‌സ് സീരീസ് വിപുലീകരിച്ചാണ് പുതിയ ടിവി അവതരിപ്പിച്ചത്. ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പുതിയ ടിവി ഫ്‌ലിപ്കാര്‍ട്ട് വഴിയാണ് വില്‍പന. ഏപ്രില്‍ 13 ന് ആരംഭിക്കുന്ന സമ്മര്‍ സേവിങ് ഡേയ്സ് സെയിലില്‍ ഇത് ലഭ്യമാകും. 43,999 രൂപയാണ് വില. ഫ്‌ലിപ്കാര്‍ട്ട് സമ്മര്‍ സേവിങ് ഡേയ്സ് സെയിലില്‍ തോംസണിന്റെ മറ്റു ഉല്‍പന്നങ്ങളും വില്‍പനയ്ക്കുണ്ടാകും. തോംസണിന്റെ തന്നെ മറ്റ് ടിവികളും ആകര്‍ഷകമായ വിലയില്‍ വാങ്ങാം. ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഓഫറുകള്‍, എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭിക്കും.
ഗൂഗിള്‍ ടിവി, ഡോള്‍ബി ഡിജിറ്റല്‍, ഡോള്‍ബി അറ്റ്മോസ് തുടങ്ങിയ പ്രീമിയം ഫീച്ചറുകളാല്‍ നിറഞ്ഞതാണ് പുതിയ 65 ഇഞ്ച് ടിവി. കൂടാതെ 2 ജിബി റാം + 16 ജിബി മെമ്മറിയുമായാണ് ഇത് വരുന്നത്. പുതിയ 65 ഇഞ്ച് ഗൂഗിള്‍ ടിവി പൂര്‍ണമായും ഫ്രെയിംലെസ് ആണ്. കൂടാതെ ഡോള്‍ബി വിഷന്‍ എച്ച്ഡിആര്‍ 10+, ഡോള്‍ബി ഡിജിറ്റല്‍ പ്ലസ്, ഡിടിഎസ് ട്രൂസറൗണ്ട്, ബെസല്‍-ലെസ് ഡിസൈന്‍, 40W ഡോള്‍ബി ഓഡിയോ സ്റ്റീരിയോ ബോക്‌സ് സ്പീക്കറുകള്‍, ഡ്യുവല്‍ ബാന്‍ഡ് വൈ-ഫൈ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ എസ്പിപിഎല്‍ ആണ് തോംസണിനായി ഗൂഗിള്‍ ലൈസന്‍സുള്ള ടിവികള്‍ നിര്‍മിക്കുന്നത്. കുറഞ്ഞ നിരക്കില്‍ മികച്ച ഗൂഗിള്‍ ടിവികള്‍ വിപിണിയിലെത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡ് കൂടിയാണ് തോംസണ്‍. 500,000 ലധികം ടിവി ഷോകളുള്ള നെറ്റ്ഫ്‌ലിക്‌സ്, പ്രൈ വിഡിയോ, ഹോട്ട്സ്റ്റാര്‍, സീ5, ആപ്പിള്‍ ടിവി, വൂട്ട്, സോണിലിവ്, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ തുടങ്ങിയ 10000 ലധികം ആപ്പുകളും ഗെയിമുകളും ഉള്ള ഈ ടിവികള്‍ പൂര്‍ണമായും ബെസെല്‍-ലെസ് ആന്‍ഡ് എയര്‍ സ്ലിം ഡിസൈനിലാണ് വരുന്നത്. ഈ ടിവികള്‍ റോസ് ഗോള്‍ഡ് നിറത്തില്‍ ലഭ്യമാണ്.
ഇന്ത്യയില്‍ തോംസണ്‍ ആദ്യമായി അവതരിപ്പിച്ചത് സ്മാര്‍ട് ടിവിയാണ്. തോംസണ്‍ സ്മാര്‍ട് ടിവി 2018 ലാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. പിന്നീട് വാഷിങ് മെഷീനുകള്‍, എയര്‍-കൂളറുകള്‍ തുടങ്ങിയവയും അവതരിപ്പിച്ച് രാജ്യത്തെ ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ സജീവമായി. 120 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ഇലക്ട്രോണിക് രംഗത്തെ ആഗോള ഭീമനാണ് തോംസണ്‍.