News4media TOP NEWS
ഇടുക്കിയിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; ശ്രമം പരാജയപ്പെട്ടപ്പോൾ നടുറോഡിൽ ക്രൂരമർദനം ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണം, ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം; ആവശ്യവുമായി ഡബ്ല്യുസിസി ഹൈക്കോടതിയിൽ ‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി സെക്രട്ടേറിയറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു: ജീവനക്കാരിക്ക് ഗുരുതര പരിക്ക്: ക്ലോസറ്റിന്റെ പകുതി ഭാഗം തകർന്നുവീണു

ഫ്രൂട്ട്സ് കഴിച്ച ശേഷം വെള്ളം കുടിക്കുന്നവര്‍ സൂക്ഷിക്കുക

ഫ്രൂട്ട്സ് കഴിച്ച ശേഷം വെള്ളം കുടിക്കുന്നവര്‍ സൂക്ഷിക്കുക
April 25, 2023

വെള്ളം കുടിക്കുക എന്നുള്ളത് മനുഷ്യന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ ഒന്നാണ്. ആവശ്യത്തിന് ജലം ശരീരത്തിലെത്തിയില്ലെങ്കില്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകും. അതിനാല്‍ വെള്ളം കൃത്യമായ ഇടവേളകളില്‍ ശരീരത്തിലെത്തേണ്ടതുണ്ട്. പക്ഷെ ചില സമയത്ത് വെള്ളം കുടിക്കുന്നതും അപകടകരമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഏറ്റവുമധികം ജലം അടങ്ങിയിട്ടുള്ള ഭക്ഷണ പദാര്‍ത്ഥമാണ് പഴങ്ങള്‍. അതുകൊണ്ട് തന്നെ ചില ഫ്രൂട്ട്സ് കഴിച്ചതിന് തൊട്ടുപിന്നാലെ വെള്ളം കുടിക്കുന്നത് അപകടമാണെന്നാണ് കണ്ടെത്തല്‍. കാരണം പഴങ്ങള്‍ കഴിച്ചതിന് ശേഷം വെള്ളം കുടിക്കുമ്പോള്‍ ശരീരത്തിലെ പിഎച്ച് ലെവല്‍ വ്യത്യാസപ്പെടുകയും ദഹന പ്രക്രിയയെ സാവധാനമാക്കുകയും ചെയ്യുന്നു. ഇതുമൂലം ചിലപ്പോള്‍ വയറുവേദനയും അനുഭവപ്പെടാം.
ഇത്തരത്തില്‍ ഏതൊക്കെ പഴങ്ങളാണ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം..
ചിലര്‍ ഉപ്പുവിതറി പേരയ്ക്ക കഴിക്കാറുണ്ട്. അങ്ങനെ ഉപ്പ് ചേര്‍ത്ത് കഴിക്കുമ്പോള്‍ ദാഹം അനുഭവപ്പെടാം. എന്നാല്‍ പേരയ്ക്ക് കഴിച്ചതിന് തൊട്ടുപിന്നാലെ വെള്ളം കുടിച്ചാല്‍ ദഹനപ്രശ്നങ്ങളുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇതുപോലെ തന്നെയാണ് നേന്ത്രപ്പഴവും. പഴം കഴിച്ച് വെള്ളം കുടിച്ചാലും ദഹനത്തെ ബാധിക്കും. പിയര്‍ കഴിച്ചതിന് ശേഷം വെള്ളം കുടിച്ചാല്‍ ചുമയും ജലദോഷവും വന്നേക്കാം. ആപ്പിളും പ്രശ്നക്കാരന്‍ തന്നെയാണ്. ഗ്യാസ് ട്രബിളും ദഹന പ്രശ്നവും ഉണ്ടാകാന്‍ കാരണമാകുമെന്നാണ് പഠനം. മാതളനാരങ്ങ, പപ്പായ, തണ്ണിമത്തന്‍ എന്നിവയും ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട ഫ്രൂട്ടുകളാണ്.

 

Related Articles
News4media
  • Health

നിങ്ങൾ ആന്റിബയോട്ടിക്‌സ് കഴിക്കുന്നവരാണോ ?? ഭക്ഷണത്തിലുൾപ്പെടെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

News4media
  • Health

നിരതെറ്റിയ പല്ലുകൾ നേരെയാക്കാം കമ്പിയിടാതെ തന്നെ…!

News4media
  • Health
  • News
  • Top News

മുതലമടയിലെ മാവിൻതോട്ടങ്ങളിൽ കീടനാശിനി പ്രയോഗം ; ആശങ്കയിൽ പ്രദേശവാസികൾ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]