News4media TOP NEWS
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍ ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി ഇടുക്കിയിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; ശ്രമം പരാജയപ്പെട്ടപ്പോൾ നടുറോഡിൽ ക്രൂരമർദനം ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണം, ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം; ആവശ്യവുമായി ഡബ്ല്യുസിസി ഹൈക്കോടതിയിൽ

പുതിയ സ്റ്റോറുകള്‍ തുറക്കാനൊരുങ്ങി ആപ്പിള്‍

പുതിയ സ്റ്റോറുകള്‍ തുറക്കാനൊരുങ്ങി ആപ്പിള്‍
April 13, 2023

ഐഫോണിന്റെ ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക റീട്ടെയില്‍ സ്റ്റോറായ ആപ്പിള്‍ ബികെസി ഏപ്രില്‍ 18 ന് പൊതുജനങ്ങള്‍ക്കായി തുറക്കും. തൊട്ടുപിന്നാലെ രാജ്യത്തെ രണ്ടാമത്തെ സ്റ്റോര്‍ ഏപ്രില്‍ 20നും തുറക്കും. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ ആപ്പിള്‍ ഉല്‍പന്നങ്ങള്‍ വാങ്ങാനും ഉപയോഗിക്കാനും പുതിയ സ്റ്റോറുകളിലൂടെ സാധിക്കും.
ആപ്പിളിന്റെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെയാണ് ഇന്ത്യയില്‍ തങ്ങളുടെ ആദ്യത്തെ റീട്ടെയില്‍ സ്റ്റോര്‍ തുറക്കുന്നതായി പ്രഖ്യാപിച്ചത്. മുംബൈയിലെ ആപ്പിള്‍ സ്റ്റോര്‍ ഏപ്രില്‍ 18 ന് രാവിലെ 11 ന് തുറക്കുമെന്ന് കുപെര്‍ട്ടിനോ ആസ്ഥാനമായുള്ള ആപ്പിള്‍ സ്ഥിരീകരിച്ചു, അതേസമയം, കമ്പനിയുടെ രണ്ടാമത്തെ സ്റ്റോറായ ആപ്പിള്‍ സകേത് ഏപ്രില്‍ 20ന് 10 മണിക്ക് ഡല്‍ഹിയിലും തുറക്കും. ആപ്പിള്‍ ഉല്‍പന്നങ്ങള്‍ നേരിട്ട് കണ്ട് വാങ്ങാനും മറ്റു സേവനങ്ങള്‍ ലഭ്യമാക്കാനും ഇതുവഴി സാധിക്കുമെന്ന് ഐഫോണ്‍ നിര്‍മാതാവ് പറഞ്ഞു.
സാകേത് സ്റ്റോറിന്റെ ചിത്രങ്ങള്‍ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. രാജ്യ തലസ്ഥാനത്തുള്ള ഐക്കണിക് ഗേറ്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ചതാണിത്. എന്നാല്‍ മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലുള്ള മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ വേള്‍ഡ് ഡ്രൈവ് മാളിലാണ് ആപ്പിള്‍ ബികെസി സ്റ്റോര്‍ സ്ഥിതി ചെയ്യുന്നത്. ഐതിഹാസികമായ കാളി പീലി ടാക്‌സി ആര്‍ട്ടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഡിസൈന്‍ ചെയ്ത മുംബൈ സ്റ്റോറിന്റെ ആദ്യ ചിത്രങ്ങള്‍ ആപ്പിള്‍ കഴിഞ്ഞ ആഴ്ച പുറത്തുവിട്ടിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ റീട്ടെയില്‍ സ്റ്റോര്‍ തുറക്കുന്നതിനോടനുബന്ധിച്ച് ആപ്പിള്‍ ‘മുംബൈ റൈസിങ്’ എന്ന പേരില്‍ പ്രോഗ്രാം പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിലെ പ്രാദേശിക സമൂഹത്തെയും സംസ്‌കാരത്തെയും ആഘോഷിക്കുന്നതിനോടൊപ്പം ആപ്പിളിന്റെ ഉല്‍പന്നങ്ങളും സേവനങ്ങളും കൂടുതല്‍ പേരിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രോഗ്രാം നടത്തുന്നത്.

 

Related Articles
News4media
  • Technology
  • Top News

സ്വകാര്യതാനയം; മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ

News4media
  • Kerala
  • Technology

വാട്ട്സ്‌ആപ്പിലൂടെ പങ്കുവയ്‌ക്കപ്പെടുന്ന വിവാഹ ക്ഷണക്കത്തുകള്‍ വഴി പുതിയ തട്ടിപ്പ് ! പണവും മാനവും പോ...

News4media
  • News
  • Technology

വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ലൈസൻസ്; ഫീസ് 50 ഡോളർ; മാറ്റത്തിനൊരുങ്ങി ഈ രാജ്യം

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]