News4media TOP NEWS
ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി ഇടുക്കിയിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; ശ്രമം പരാജയപ്പെട്ടപ്പോൾ നടുറോഡിൽ ക്രൂരമർദനം ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണം, ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം; ആവശ്യവുമായി ഡബ്ല്യുസിസി ഹൈക്കോടതിയിൽ ‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി

ട്രിപ്പിള്‍ റിയര്‍ ക്യാമറ ഫോണുമായി സാംസങ്

ട്രിപ്പിള്‍ റിയര്‍ ക്യാമറ ഫോണുമായി സാംസങ്
April 20, 2023

സാംസങ്ങിന്റെ പുതിയ എ-സീരീസ് ഹാന്‍ഡ്‌സെറ്റ് ഗ്യാലക്സി എ24 വിയറ്റ്‌നാമില്‍ അവതരിപ്പിച്ചു. ഏറ്റവും പുതിയ സ്മാര്‍ട് ഫോണാണിത്. ഹാന്‍ഡ്‌സെറ്റിന്റെ വില സാംസങ് പ്രഖ്യാപിച്ചിട്ടില്ല. ഒക്ടാ കോര്‍ പ്രോസസര്‍ നല്‍കുന്ന ഗ്യാലക്സി എ24 ഒറ്റ സ്റ്റോറേജ് ഓപ്ഷനിലും രണ്ട് റാം കോണ്‍ഫിഗറേഷനുകളിലും വിപണിയിലെത്തും. 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നീ രണ്ട് ഓപ്ഷനുകളിലാണ് ഫോണ്‍ വരുന്നത്. ലൈം ഗ്രീന്‍, വാമ്പയര്‍ ബ്ലാക്ക്, സില്‍വര്‍ മിറര്‍, ബര്‍ഗണ്ടി തുടങ്ങി കളര്‍ ഓപ്ഷനുകളില്‍ ഗ്യാലക്‌സി എ24 ലഭ്യമാകും.
6.5 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഫുള്‍ എച്ച്ഡി+ (1080 x 2340 പിക്സല്‍) ഡിസ്പ്ലേയുള്ള ഹാന്‍ഡ്‌സെറ്റ് ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 5.0 ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. മോഡല്‍ വ്യക്തമാക്കാത്ത 2.2GHz ക്ലോക്കിങ് ഒക്ടാ-കോര്‍ പ്രോസസറാണ് ഗ്യാലക്‌സി എ24 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 8 ജിബി വരെ റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഹാന്‍ഡ്‌സെറ്റിലെ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് വഴി 1 ടിബി വരെ വികസിപ്പിക്കാം.
ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റില്‍ 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 5 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 2 മെഗാപിക്‌സല്‍ മാക്രോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്നു. പിന്‍ പാനലിന്റെ മുകളില്‍ ഇടത് കോണില്‍ പ്രത്യേക വൃത്താകൃതിയിലുള്ള സ്ലോട്ടില്‍ ലംബമായാണ് ക്യാമറ ക്രമീകരിച്ചിരിക്കുന്നത്. ഒപ്പം എല്‍ഇഡി ഫ്‌ലാഷ് പാനലുമുണ്ട്. 13 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ.
ഗ്യാലക്സി എ 24 ഹാന്‍ഡ്സെറ്റിന്റെ ചാര്‍ജിങ് വിശദാംശങ്ങള്‍ സാംസങ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 5,000 എംഎഎച്ച് ആണ് ബാറ്ററി. സ്മാര്‍ട് ഫോണ്‍ 25W ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന് സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉണ്ട്. ഡ്യുവല്‍ സിം, 4ജി, വൈഫൈ എ/ബി/ജി/എന്‍/എസി, ബ്ലൂടൂത്ത് 5.3, എന്‍എഫ്‌സി, ജിപിഎസ്, ഗ്ലോനസ്, ബെയ്ദു, ഗലീലിയോ എന്നിവയാണ് പ്രധാന കണക്ടിവിറ്റി ഓപ്ഷനുകള്‍. സ്മാര്‍ട് ഫോണില്‍ യുഎസ്ബി ടൈപ്പ്-സി (2.0) പോര്‍ട്ടും 3.5 എംഎം ഓഡിയോ ജാക്കും ഉള്‍പ്പെടുന്നു.

 

Related Articles
News4media
  • Technology
  • Top News

സ്വകാര്യതാനയം; മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ

News4media
  • Kerala
  • Technology

വാട്ട്സ്‌ആപ്പിലൂടെ പങ്കുവയ്‌ക്കപ്പെടുന്ന വിവാഹ ക്ഷണക്കത്തുകള്‍ വഴി പുതിയ തട്ടിപ്പ് ! പണവും മാനവും പോ...

News4media
  • News
  • Technology

വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ലൈസൻസ്; ഫീസ് 50 ഡോളർ; മാറ്റത്തിനൊരുങ്ങി ഈ രാജ്യം

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]