ന്യൂസ് ഡസ്ക്ക് : ഇസ്രയേൽ – പാലസ്തീൻ പോരാട്ടത്തിൽ സാധാരണക്കാർ ഇരകളാകുന്നത് കുറയ്ക്കാൻ വേണ്ടിയാണ് പ്രസിഡന്റ് ജോ ബേഡന്റെ ഇസ്രയേൽ സന്ദർശനം. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വാർത്താസമ്മേളനത്തിൽ നൽകിയ വിശദീകരണമാണിത്. ഇസ്രയേൽ യുദ്ധടാങ്കറുകൾ പാലസ്തീനിലേയ്ക്ക് എപ്പോൾ വേണമെങ്കിലും പ്രവേശിക്കാമെന്ന നിർണായക സമയത്താണ് അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനം. അമേരിക്ക പുറത്ത് പറയുന്നതിനപ്പുറം മറ്റ് രണ്ട് ലക്ഷ്യങ്ങൾ കൂടി ജോ ബേഡന്റെ സന്ദർശനത്തിന് പിന്നിലുണ്ടെന്നാണ് അന്താരാഷ്ട്രമേഖലയിലെ വിദഗദ്ധർ ചൂണ്ടികാട്ടുന്നത്. പ്രഥമ ദൗത്യം പേരാട്ടത്തിൽ ഇസ്രയേലിനെ തണുപ്പിക്കുക എന്നത് തന്നെയാണ്. ഇതിനായി ഹമാസിന്റെ പക്കലുള്ള ഇസ്രയേൽ പൗരൻമാരായ ബന്ദികളെ മോചിപ്പിക്കാൻ അമേരിക്ക ശ്രമിക്കും. രണ്ടാമത്തെ ലക്ഷ്യം രാഷ്ട്രിയമാണ്. ഇറാൻ നേതൃത്വം നൽകുന്ന അറബ് ലോകം പൂർണമായും പാലസ്തീനൊപ്പമാണ്. നയതന്ത്രമേഖലയിൽ അമേരിക്കയ്ക്ക് എതിരെ നിൽക്കുന്ന ചൈന,റഷ്യ എന്നിവരുടെ സഹായം അറബ് രാജ്യങ്ങൾ രഹസ്യമായി തേടിയിട്ടുണ്ട്. ഉക്രെയിൻ യുദ്ധത്തിൽ യൂറോപ്യൻ രാജ്യങ്ങളുടെ ഉപരോധം നേരിടുന്ന റഷ്യ ഏഷ്യൻ രാജ്യങ്ങളിലെ ശക്തരുടെ ആവിശ്യം തള്ളി കളയില്ല. അങ്ങനെയെങ്കിൽ അറബ് മേഖലയിൽ ചൈനയുടേയും റഷ്യയുടേയും സ്വാധീനം വർദ്ധിക്കും. ഇത് തടയാൻ കൂടിയാണ് ജോ ബേഡന്റെ സന്ദർശനം. അതേ സമയം പ്രസിഡന്റിന്റെ സന്ദർശനത്തിന് മുന്നോടിയായി മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനീക മേധാവി മൈക്കൽ കുരില ഇസ്രയേലിൽ എത്തി. രഹസ്യമായി എത്തിയ മൈക്കൻ ഇസ്രയേലിന്റെ സൈനീക മേധാവിയുമായി കൂടിക്കാഴ്ച്ച നടത്തി.
ഹമാസിന് മലേഷ്യൻ പിന്തുണ
ഇസ്രയേലിൽ ആക്രമണം നടത്തിയ ഹമാസിന് പിന്തുണയുമായി കൂടുതൽ അറബ് രാഷ്ട്രങ്ങൾ രംഗത്ത്. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചു. ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്മായിൽ ഹനീഫുമായി ഫോണിൽ സംസാരിച്ചുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഗാസയിൽ കുടുങ്ങിയവരെ സംരക്ഷിക്കാൻ എത്രയും വേഗം ഈജിപ്ത് വഴിയുള്ള പാലസ്തീൻ അതിർത്തിയായ റഫാഹ് തുറക്കണമെന്ന് അദേഹം ആവിശ്യപ്പെട്ടു. പാലസ്തീനെ നാമവേശമാക്കാനാണ് ഇസ്രയേൽ ശ്രമം. അടിയന്തരമായി വെടിനിറുത്തൽ പ്രഖ്യാപിക്കണമെന്ന് മലേഷ്യ ആവിശ്യപ്പെട്ടു.
ഗാസയിൽ ഭക്ഷണവും കുടിവെള്ളവും മരുന്നും എത്തിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമം ഇന്നലേയും വിജയിച്ചില്ല. ഈജിപ്ത്ത് – പാലസ്തീൻ അതിർത്തിയായ റാഫാഹ് അതിർത്തി ഗേറ്റ് തുറക്കാനുള്ള ശ്രമം ഇസ്രയേൽ നീക്കത്തിൽ പരാജയപ്പെട്ടു. ഇസ്രയേൽ വ്യോമസേന അതിർത്തി ഗേറ്റിന് സമീപം ബോംബിങ്ങ് നടത്തി. നിരവധി ട്രക്കുകൾ ഗാസയിലേയ്ക്ക് കടക്കാൻ അനുമതി കാത്ത് ഇസ്രയേലിൽ കാത്തുകെട്ടി കിടക്കുന്നു.