News4media TOP NEWS
യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍ ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി

ഇനി ഡിസംബർ വരെ നയാപൈസ കേരളത്തിന് കടമെടുക്കാനാകില്ല; ഇക്കണക്കിനാണ് പോക്കെങ്കിൽ ട്രഷറികൾ അടച്ചു പൂട്ടേണ്ടി വരും

ഇനി ഡിസംബർ വരെ നയാപൈസ കേരളത്തിന് കടമെടുക്കാനാകില്ല; ഇക്കണക്കിനാണ് പോക്കെങ്കിൽ ട്രഷറികൾ അടച്ചു പൂട്ടേണ്ടി വരും
October 2, 2024

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷം.ക്ഷേമപെൻഷന്റെ ഒരു ഗഡു കുടിശിക ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങളുടെ കുടിശിക കൊടുക്കാൻ 15000കോടിയോളം ചെലവാക്കിയിട്ടും കുടിശിക കുമിഞ്ഞുകൂടുകയാണ്. കടം കിട്ടാൻ ഏറെയില്ലാത്തത് സ്ഥിതി രൂക്ഷമാക്കും.The financial crisis in the state worsened

2021മുതൽ സർക്കാർ ജീവനക്കാർക്ക് ഡി.എ.അടക്കമുള്ള ആനുകൂല്യങ്ങൾ കുടിശികയാണ്. 22% ക്ഷാമബത്തയാണ് നൽകാനുള്ളത്. ഡി.എ.നൽകാത്തതിലൂടെയുള്ള കുടിശിക മാത്രം ഒരു വർഷം 10500കോടിയോളം രൂപയാണ് .

ശമ്പളപെൻഷൻ പരിഷ്ക്കരണ കുടിശിക മൂന്ന് വർഷമായി കൊടുക്കുന്നില്ല. ക്ഷേമാനുകൂല്യങ്ങൾ അനുവദിച്ചാൽ കുടിശിക നൽകില്ലെന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെ നയം.ട്രഷറി നിയന്ത്രണം കൂടി വന്നതോടെ കുടിശിക വർദ്ധിക്കുമെന്ന് ഉറപ്പായി.

വായ്പകിട്ടാത്തതാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. ഈ സാമ്പത്തിക വർഷം 37,512 കോടി രൂപ കടമെടുക്കാനാണ് അനുമതി. ഇതിൽ ഡിസംബർ വരെയുള്ള 21,253 കോടി സെപ്തംബർ ആദ്യംതന്നെ എടുത്തു. ബാക്കി തുക വരുന്ന ജനുവരിയിലാണ് എടുക്കാനാവുക. ഓണച്ചെലവുകൾക്കായി 4,200 കോടി രൂപ കടമെടുക്കാൻ കേന്ദ്രം അനുവദിച്ചു. ഓണം കഴിഞ്ഞതോടെ വീണ്ടും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി.ഇതോടെയാണ് ട്രഷറി നിയന്ത്രണം കടുപ്പിക്കേണ്ടിവന്നത്.

കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുമെന്നതിൻ്റെ വ്യക്തമായ സൂചനകളാണ് നൽകുന്നത്. ഡിസംബർ വരെ സംസ്ഥാനത്തിന് കടമെടുക്കാൻ കഴിയുന്ന കഴിയുന്ന പരിധിയായ 2,1253 കോടിയിൽ ശേഷിച്ച 1,245 കോടി രൂപ കൂടി ഇന്നലെ കേരളം കടമെടുത്തിരുന്നു. ഇതോടെ ഇനി ഡിസംബർ വരെ നയാപൈസ കേരളത്തിന് കടമെടുക്കാനാകില്ല.

ഓണക്കാലത്ത് എടുത്ത 4,200 കോടി രൂപയുടെ കടം കേന്ദ്രം സ്പെഷ്യൽ സാങ്ഷൻ നൽകിയതു വഴി സാധ്യമായതാണ്. ഇത് ജനുവരി -മാർച്ച് കാലത്തെ പരിധിയിൽ ഉൾപ്പെടുത്തുമെന്ന നിബന്ധനയുണ്ട്. ജനുവരി-മാർച്ച് കാലത്ത് എടുക്കാൻ കഴിയുന്ന 16,259 കോടിയിൽ നിന്ന് 4,200 കോടി രൂപ അഭ്യർത്ഥന പ്രകാരം മുൻകൂർ കടമെടുക്കാൻ കേരളത്തിന് കേന്ദ്രം ഓണക്കാലത്ത് പ്രത്യേക അനുമതി നൽകുകയായിരുന്നു. ഇതോടെ ഡിസംബറിന് ശേഷവും സാമ്പത്തിക പ്രതിസന്ധി അവസാനിക്കില്ലെന്ന് ഉറപ്പായി.

ഈ സാഹചര്യത്തിലാണ് നടപ്പു സാമ്പത്തിക വർഷം ഭരണാനുമതി നൽകിയ പദ്ധതികൾക്കുള്ള വിഹിതം 50 % വെട്ടിക്കുറച്ച് സർക്കാർ ഉത്തരവായത്. മുൻഗണനാ പദ്ധതികൾ ഒഴികെ 50 ശതമാനം വെട്ടിക്കുറവാണ് ഉത്തരവിൽ വ്യക്തമാക്കിയത് എങ്കിലും, വകുപ്പുകളിലേക്ക് മേലധികാരികൾ നടത്തിയ റിപ്പോർട്ടിംഗിൽ തത്വദീക്ഷയില്ലാതെ 50 ശതമാനം നേരിട്ട് വെട്ടാനാണ് രേഖാമൂലം ഇംപ്ലിമെൻ്റിംഗ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

ടെണ്ടർ നൽകി വർക്ക് അവാർഡ് ചെയ്ത പദ്ധതികൾക്കാണ് ഇതുവഴി കൂച്ചുവിലങ്ങ് വരുന്നത്. അതായത് പദ്ധതി നടപ്പായാൽ പോലും കരാറുകാർക്ക് പണം ലഭിക്കില്ല. ഇതു മനസിലാക്കുന്ന കരാറുകാർ പ്രവർത്തിയിൽ നിന്നും പിൻമാറാനുള്ള തയാറെടുപ്പിലാണ്. പലരും രേഖാമൂലം ഇത്തരം അറിയിപ്പുകൾ ഇംപ്ലിമെറ്റിംഗ് ഉദ്യോഗസ്ഥർക്ക് നൽകിക്കഴിഞ്ഞു. സമ്പൂർണ പ്രവൃത്തി സ്തംഭനമാണ് ഇതുവഴി ഈ സാമ്പത്തിക വർഷം സംഭവിക്കുക. ഇതുവഴി ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സംസ്ഥാനത്തില്ലാതാകും.

സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ ദൂരവ്യാപകമായി ഇത് ബാധിക്കും. കരാറുകാരുടെ തൊഴിലാളികൾക്ക് നൽകുന്ന ശമ്പളം, കരാറുകാർ വാങ്ങുന്ന നിർമാണ സാമഗ്രികൾ, മറ്റ് സേവനങ്ങൾക്ക് നൽകുന്ന പണം എന്നിവയാണ് കേരളത്തിൻ്റെ വിപണിയുടെ ലിക്വിഡിറ്റിയെ ചലനാത്മകമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത്.

ഭരണാനുമതി ലഭിച്ച പദ്ധതികൾ പോലും 50 ശതമാനം വെട്ടിയാൽ പൊതുവിപണിയിലും അത്രയും തുകയുടെ നേരിട്ടുള്ള കുറവുണ്ടാകും. വിപണിയിൽ ഇപ്രകാരമുണ്ടാക്കുന്ന കുറവ് ടാക്സ് വരുമാനത്തെ നേരിട്ടു തന്നെ ബാധിക്കും. ഇതു സർക്കാരിൻ്റെ ശമ്പളമടക്കമുള്ള പൊതു ചെലവുകളുടെ താളം തെറ്റിക്കുന്ന ചാക്രികപ്രതിഭാസമായി വളരെ വേഗത്തിൽ മാറുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.

കേന്ദ്ര സർക്കാർ കടമെടുക്കാനുള്ള പരിധി വർധിപ്പിച്ചാൽ മാത്രമേ ഈ പ്രതിസന്ധിയെ നടപ്പു സാമ്പത്തിക വർഷം കേരളത്തിന് മറികടക്കാനാവൂ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൻ്റെ അവസാനം കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല. അതിനാൽ തന്നെ ഇത്തവണയും കേന്ദ്രം കേരളത്തോട് കനിയാനിടയില്ല.

വയനാട് ദുരന്തമുണ്ടായി രണ്ടു മാസമായിട്ടും ദുരന്തനിവാരണ ഫണ്ടിൽ നിന്നും കാര്യമായ സഹായം കേന്ദ്രം കേരളത്തിന് നൽകിയിട്ടില്ല. അതിന് ശേഷം വയനാടിനെക്കാൾ വളരെ ചെറിയ പ്രകൃതിദുരന്തങ്ങൾ ഉണ്ടായ ഉത്തരഖണ്ഡ്, ത്രിപുര, ആന്ധ്ര, തെലങ്കാന, ഹിമാചൽ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ചെറുതും വലുതുമായ നിരവധി സാമ്പത്തിക ആശ്വാസ നടപടികൾ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles
News4media
  • Kerala
  • News
  • Top News

യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി

News4media
  • Kerala
  • News
  • News4 Special

ശർക്കര, ചുക്ക്, ഏലയ്‌ക്ക എന്നിവയുടെ ഉപയോഗം പകുതിയാക്കണം; അപ്പത്തിലെയും അരവണയിലെയും ചേരുവകൾ കുറയ്‌ക്ക...

News4media
  • Kerala
  • News
  • Top News

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ

News4media
  • Editors Choice
  • India
  • News

ഇനി ആറു മാസം മഞ്ഞിനിടയിൽ; ബദരീനാഥിൽ ക്ലീനപ്പ് ഡ്രൈവ്; നീക്കിയത് 1.5 ടൺ മാലിന്യം

News4media
  • Editors Choice
  • Kerala
  • News

അടിവസ്ത്രവും തൊണ്ടിമുതലും; ആന്റണി രാജു എംഎൽഎ ഉൾപ്പെട്ട തൊണ്ടിമുതൽ കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയു...

News4media
  • Editors Choice
  • India
  • News

വിദേശ ആസ്തിയും വിദേശരാജ്യങ്ങളിൽനിന്നുള്ള വരുമാനവും ഐ.ടി.ആറിൽ രേഖപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷംരൂപ പി...

News4media
  • Kerala
  • News
  • Top News

കേരളസാഹിത്യ അക്കാദമി അവാർഡ് സമ്മാനത്തുക കൈമാറിയില്ല; വൈകുന്നത് സാമ്പത്തിക പ്രതിസന്ധി കൊണ്ട്

News4media
  • Kerala
  • News
  • Top News

വയനാട് ദുരന്തവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും; ഇത്തവണ ‘കേരളീയം’ ഇല്ലെന്ന് സർക്കാർ

News4media
  • India
  • News
  • Technology
  • Top News

ബൈജൂസിന് പുതിയ പ്രതിസന്ധി; ബിസിസിഐയുമായുള്ള സ്പോൺസർഷിപ്പ് ബാധ്യത ഒത്തുതീർപ്പാക്കിയ കരാർ സുപ്രീം കോടത...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]