News4media TOP NEWS
പ്രതിനിധി പരീക്ഷ പാസായി; പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി നൽകി എഡിഎം കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷന്റെ എംഡി നിഗോഷ് കുമാർ അറസ്റ്റിൽ സാധാരണയേക്കാൾ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരും; സംസ്ഥാനത്ത് മുന്നറിയിപ്പ്, ജാഗ്രത പാലിക്കണം പത്തു വയസ്സുകാരി ഉറങ്ങി കിടക്കുന്നത് അറിയാതെ കാർ തട്ടിക്കൊണ്ടുപോയി; യുവാവ് പിടിയിൽ, സംഭവം കോഴിക്കോട് കുറ്റ്യാടിയില്‍

അരിക്കൊമ്പന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് തമിഴ്‌നാട് വനംവകുപ്പ്

അരിക്കൊമ്പന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് തമിഴ്‌നാട് വനംവകുപ്പ്
June 8, 2023

തിരുവനന്തപുരം: തമിഴ്‌നാട്‌കേരള അതിര്‍ത്തിയോടു ചേര്‍ന്നുള്ള അപ്പര്‍ കോതയാര്‍ മുത്തുകുഴി വനമേഖലയില്‍ തുറന്നു വിട്ട അരിക്കൊമ്പന്റെ ഏറ്റവും പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് തമിഴ്‌നാട് വനംവകുപ്പ് ചീഫ് സെക്രട്ടറി സുപ്രിയ സാഹു ഐഎഎസ്. ട്വിറ്ററിലൂടെയാണ് ഇവര്‍ അരിക്കൊമ്പന്റെ പുതിയ ദൃശ്യങ്ങള്‍ പങ്കുവച്ചത്. കോതയാര്‍ ഡാമിനു സമീപം പുല്ല് വെള്ളത്തില്‍ കഴുകി തിന്നുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പുതിയ സാഹചര്യങ്ങളില്‍ അരിക്കൊമ്പന്‍ ശാന്തനാണെന്ന പ്രതീക്ഷയും വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ സുപ്രിയ പങ്കുവച്ചിട്ടുണ്ട്. അത് എക്കാലവും തുടരട്ടെയെന്നും ബാക്കി കാലം പറയുമെന്നും സുപ്രിയ ട്വിറ്ററില്‍ കുറിച്ചു.

അരിക്കൊമ്പന്‍ കോതയാര്‍ ഡാമിനു സമീപം നിലയുറപ്പിച്ചതായി കേരള വനം വകുപ്പും അറിയിച്ചിരുന്നു. കാട്ടാനയുടെ ശരീരത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറിലെ സിഗ്‌നല്‍ പ്രകാരമാണ് ഈ വിവരം സ്ഥിരീകരിച്ചത്. കോതയാര്‍ ഡാമില്‍ നിന്നു വിതുര വഴി നെയ്യാര്‍ വനമേഖലയിലേക്കു 130 കിലോമീറ്റര്‍ ദൂരമുണ്ട്.

ഇന്നലെ പുലര്‍ച്ചെ 3.30നാണു പെരിയാര്‍ കടുവ സങ്കേതത്തില്‍ അരിക്കൊമ്പന്റെ സഞ്ചാരപഥത്തെക്കുറിച്ചു സിഗ്‌നല്‍ ലഭിച്ചത്. കോതയാറില്‍ നിന്നു നെയ്യാര്‍ വനമേഖലയിലേക്ക് അരിക്കൊമ്പന്‍ എത്തുകയാണെങ്കില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡനു നിര്‍ദേശം ലഭിച്ചു. ഇതോടെ അതിര്‍ത്തിമേഖലകളില്‍ വനംവകുപ്പിന്റെ നിരീക്ഷണം ശക്തമാക്കി. 20 കിലോമീറ്റര്‍ പരിധിയില്‍ ആന എത്തിയാല്‍ ഇക്കാര്യം വനംവകുപ്പിന് അറിയാനാകുമെന്നും അധികൃതര്‍ പറഞ്ഞു.

അരിക്കൊമ്പന്‍ വിഷയത്തില്‍ ലഭ്യമായ വിവരങ്ങള്‍ തമിഴ്‌നാട് കേരളത്തിനു കൈമാറുന്നുണ്ട്. കന്യാകുമാരി ഡിഎഫ്ഒയും ഇന്നലെ കേരളത്തിലെ വനംവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. കേരള അതിര്‍ത്തിയോടു ചേര്‍ന്നുള്ള അപ്പര്‍ കോതയാര്‍ മുത്തുകുഴി വനമേഖലയിലാണ് അരിക്കൊമ്പനെ കഴിഞ്ഞ ദിവസം തുറന്നു വിട്ടതെന്നാണു തമിഴ്‌നാട് വനം വകുപ്പ് ഔദ്യോഗികമായി അറിയിച്ചത്.

തുമ്പിക്കൈയില്‍ ആഴത്തിലുള്ള മുറിവും ശരീരത്തില്‍ പരിക്കുകളുമായി അരിക്കൊമ്പന്‍ പഴയ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധ്യതയില്ലെന്നാണു വനം വകുപ്പിന്റെ നിഗമനം. കീഴ്ക്കാംതൂക്കായ പ്രദേശങ്ങള്‍ കൂടുതലായ സ്ഥലത്താണ് അരിക്കൊമ്പന്‍ നിലയുറപ്പിച്ചിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയും സഞ്ചാരത്തിനു തടസ്സമുണ്ടാക്കുന്നു. കുറച്ചു ദിവസങ്ങള്‍ കൂടി നിരീക്ഷിച്ചാല്‍ മാത്രമേ അരിക്കൊമ്പന്റെ വഴി എങ്ങോട്ടാണെന്നു വ്യക്തമാകുകയുള്ളൂവെന്നും വനം വകുപ്പ് അറിയിച്ചു.

 

Related Articles
News4media
  • Kerala
  • News
  • Top News

പ്രതിനിധി പരീക്ഷ പാസായി; പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി നൽകി എഡിഎം

News4media
  • Kerala
  • News
  • Top News

കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷന്റെ എംഡി നിഗോഷ് കുമാർ അറസ്റ്റിൽ

News4media
  • Kerala
  • News
  • Top News

സാധാരണയേക്കാൾ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരും; സംസ്ഥാനത്ത് മുന്നറിയിപ്പ്, ജാഗ്രത പാലിക്കണം

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital