News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News

News4media

കാടിറങ്ങി കാട്ടാനക്കൂട്ടം; രണ്ടെണ്ണത്തെ തുരത്തിയോടിച്ച് നാട്ടുകാർ; കാടുകയറാൻ കൂട്ടാക്കാതെ പിടിയാനയും കുഞ്ഞും; പനമരത്തുകാർ ആശങ്കയിൽ

കൽപറ്റ: വയനാട് പനമരത്ത് ജനവാസ മേഖലയെ ആശങ്കയിലാക്കി വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. പനമരം പുഞ്ചവയലിലെ കൃഷിയിടത്തിലാണ് നാല് കാട്ടാനകൾ ഇറങ്ങിയത്. The forest guards chased the two elephants into the forest after much effort വനപാലകർ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ രണ്ട് ആനകളെ കാട്ടിലേക്ക് തുരത്തി.പടക്കം പൊട്ടിച്ചും മറ്റുമാണ് വനപാലകരും നാട്ടുകാരും ചേർന്ന് രണ്ട് ആനകളെ കാട്ടിലേക്ക് ഓടിച്ചത്.  രണ്ട് ആനകള്‍ പനവരം നീര്‍വാരം പരിയാരത്തുള്ള വിശാലമായ തോട്ടത്തില്‍ തമ്പടിച്ചിരിക്കുകയാണ്. ഈ ആനകളില്‍ ഒന്ന് […]

June 15, 2024
News4media

ദക്ഷിണേന്ത്യയില്‍ എത്ര കാട്ടാനകൾ?; മൂന്ന് സംസ്ഥാനങ്ങൾ ചേർന്ന് മൂന്നു രീതിയിൽ കണക്കെടുപ്പ് തുടങ്ങി

കേരളത്തിലെ ആനകളുടെ കണക്കെടുപ്പ് തുടങ്ങി. വിവിധ ബ്ലോക്കുകളാക്കി തിരിച്ചാണ് കണക്കെടുപ്പ് നടക്കുന്നത്. ഈ മാസം 25 വരെയാണ് സർവ്വെ. സംസ്ഥാന അതിർത്തി കടന്നും കാട്ടാനകൾ സഞ്ചരിക്കാറുണ്ട് എന്നതിനാലാണ് ഒരേ ദിവസം കണക്കെടുക്കാൻ കേരളം, കർണാടക, തമിഴ്നാട് വനം വകുപ്പുകൾ ഒരുമിച്ചു തീരുമാനമെടുത്തത്. വന്യജീവി പ്രശ്നം ഉൾപ്പെടെ കൈകാര്യം ചെയ്യുന്നതിന് രൂപീകരിച്ച സംസ്ഥാനാന്തര കോ–ഓർഡിനേഷൻ കമ്മറ്റിയുടെ ധാരണ പ്രകാരം ആണ് ആനയെണ്ണൽ നടക്കുന്നത്. മൂന്ന് വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയാണ് ആനകളുടെ എണ്ണം കണക്കാക്കുക. ഇന്ന് നേരിട്ടുള്ള കണക്കെടുപ്പ് രീതിയായ ബ്ലോക്ക് […]

May 23, 2024
News4media

ദക്ഷിണേന്ത്യയില്‍ എത്ര കാട്ടാനകൾ? കണക്കെടുപ്പ് 3 മാർഗങ്ങളിലൂടെ; മെയ് 23ന് തുടങ്ങും

ദക്ഷിണേന്ത്യയിലെ കാട്ടാനകളുടെ കണക്കെടുക്കുന്നു. വന്യജീവി ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് കണക്കെടുപ്പ് നടത്തുന്നത്. മെയ് 23,24,25 തീയതികളിലായിരിക്കും കണക്കെടുപ്പ് നടക്കുക. ജൂലൈ ഒമ്പതിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച അന്തര്‍ സംസ്ഥാന ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് കണക്കെടുപ്പ് നടക്കുന്നത്. കേരളത്തിലെ കാട്ടാനകളുടെ എണ്ണം വനംവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഈ ദിവസങ്ങളില്‍ നടത്തും. ഇതേ ദിവസം തന്നെ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളും അവരുടെ കാടുകളിലെ കാട്ടാനകളുടെ കണക്കെടുക്കും. മൂന്ന് വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയാണ് ആനകളുടെ […]

May 19, 2024
News4media

ആനയിറങ്ങും; കൊട്ടേക്കാട് മുതല്‍ കഞ്ചിക്കോട് വരെ രാത്രിയിൽ വേഗത വേണ്ട; ട്രെയിനുകൾക്ക് 35 കിലോമീറ്റർ വേഗത മതിയെന്ന് നിർദേശം

പാലക്കാട്: കാട്ടാനകളുടെ അപകട മുനമ്പായ കൊട്ടേക്കാട് മുതല്‍ കഞ്ചിക്കോട് വരെ രാത്രികാലത്ത് തീവണ്ടി വേഗത കുറയ്ക്കാന്‍ തീരുമാനം.. കാട്ടാനകൾ സ്ഥിരമായി ട്രെയിനിടിച്ച് ചരിയുന്ന സ്ഥലമാണിത്. വനം വകുപ്പിലേയും റെയില്‍വേയിലേയും ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. നിലവിൽ ഈ മേഖലയിലെ തീവണ്ടി വേഗതയായ മണിക്കൂറില്‍ 45 കീ.മി എന്നത് 35 കീ.മി ആയി കുറക്കാനാണ് തീരുമാനം. കഞ്ചിക്കോട് മുതല്‍ മധുക്കര വരെയുള്ള ഭാഗത്ത് നിലവിലുള്ള വേഗതയായ മണിക്കൂറില്‍ 45 കീ.മി എന്നത് തുടരും. ട്രാക്കിന് സമീപം സൗരോര്‍ജ്ജവേലി […]

May 9, 2024
News4media

ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞ സംഭവം; നടപടിയുമായി റെയിൽവേ; ട്രെയിനുകളുടെ വേഗം കുറയ്ക്കാൻ തീരുമാനം

പാലക്കാട്: പാലക്കാട് മലമ്പുഴ- കൊട്ടേക്കാട് മേഖലയില്‍ ട്രെയിനുകള്‍ക്ക് വേഗം കുറയ്ക്കാൻ തീരുമാനിച്ച് റെയിൽവേ. പാതയിലെ ബി ലൈനില്‍ വേഗത മണിക്കൂറില്‍ 35 കി.മീ ആക്കി കുറച്ചു. നേരത്തെ മണിക്കൂറില്‍ 45 കിലോമീറ്ററായിരുന്നു വേഗത. എ ട്രാക്കിലെ വേഗത മണിക്കൂറില്‍ 110 കിലോമീറ്ററില്‍ നിന്ന് 45 കിലോമീറ്ററാക്കിയും കുറച്ചു. കഴിഞ്ഞ ദിവസം കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപം ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞ സാഹചര്യത്തിലാണ് റെയില്‍വേയുടെ താല്‍ക്കാലിക നടപടി. ട്രെയിനിന്റെ വേഗതയാണ് അപകട കാരണമെന്ന് ഇന്നലെ വനം മന്ത്രിയും വനം വകുപ്പ് […]

May 8, 2024
News4media

വയനാട്ടിലെ കാപ്പിത്തോട്ടത്തില്‍ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ കഴുകൻ കൊത്തിപ്പറിച്ചേക്കും; ആനയുടെ ജഡം കഴുകൻ്റെ ചായക്കടയിലെ തീൻമേശയിലേക്കോ

കല്‍പ്പറ്റ: വയനാട്ടിൽ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ വനംവകുപ്പ് ഏത് വിധം സംസ്‌കരിക്കുമെന്ന കാര്യം ഉറ്റുനോക്കി ജനം. മാസങ്ങള്‍ക്ക് മുമ്പ് മാനന്തവാടി നഗരത്തില്‍ നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ തണ്ണീര്‍ക്കൊമ്പൻ കര്‍ണാടക വനംവകുപ്പിന്റെ പരിപാലന കേന്ദ്രത്തില്‍ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ അവശനായി ചരിഞ്ഞിരുന്നു. തണ്ണീർ കൊമ്പൻ്റെ ജഡം പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ദിപ്പൂര്‍ വനാന്തര്‍ ഭാഗത്തെ കഴുകന്‍മാരുടെ ചായക്കടയിലേക്ക് കൊണ്ടുപോയിരുന്നു. വംശനാശം നേരിടുന്ന കഴുകന്മാരുടെ എണ്ണം വര്‍ധിക്കുന്നതിനായി കാട്ടിലും മറ്റും ജീവന്‍ നഷ്ടമാകുന്ന ആനയടക്കമുള്ള ജീവികളുടെ […]

April 28, 2024
News4media

തുമ്പികൈ നനക്കാൻ പോലും വെള്ളമില്ല; ഉഷ്ണ തരംഗ മുന്നറിയിപ്പുള്ള കൊല്ലത്ത് കാട്ടാനക്ക് ജീവൻ നഷ്ടമായത് വെള്ളം കിട്ടാതെ; സംസ്ഥാനത്ത് ഇന്നലെ ചരിഞ്ഞത് രണ്ട് കാട്ടാനകൾ

കൊല്ലം: സംസ്ഥാനത്ത് രണ്ട് കാട്ടാനകൾ ചത്ത നിലയിൽ. കൊല്ലത്തും വയനാട്ടിലുമാണ് കാട്ടാനകളെ ചത്തനിലയിൽ കണ്ടെത്തിയത്. വയനാട് പനമരം നീർവാരം അമ്മാനിയിലെ കാപ്പി തോട്ടത്തിലാണ് കൊമ്പനാനയെ ജീവനറ്റനിലയിൽ കണ്ടെത്തിയത്. കൊല്ലം ജില്ലയിലെ പത്തനാപുരം പിറവന്തൂർ കടശ്ശേരിയിൽ 25 വയസ് തോന്നിക്കുന്ന കൊമ്പനാനയാണ് ചരിഞ്ഞത്. വയനാട്ടിൽ ആന തെങ്ങ് മറിച്ചിട്ടപ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കെറ്റ് ചരിഞ്ഞുവെന്നാണ് സൂചന. കാപ്പിത്തോട്ടത്തിനുള്ളിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പത്തനാപുരം പിറവന്തൂർ കടശ്ശേരിയിൽ കാട്ടാന ചരിഞ്ഞത് വെള്ളം കിട്ടാതെയെന്നാണ് വനം വകുപ്പിൻ്റെ സംശയം. പുന്നല […]

News4media

രക്ഷാപ്രവർത്തനം ഫലം കണ്ടില്ല; തൃശ്ശൂരില്‍ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു

തൃശ്ശൂർ: മാന്ദാമംഗലത്ത് കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രൻ്റെ കിണറ്റിൽ വീണ കാട്ടാനയാണ് ചരിഞ്ഞത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് ആന കിണറ്റില്‍ വീണത്. മണിക്കൂറുകളോളം ആന കിണറ്റിൽ കിടന്നിരുന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി ആനയെ കരയ്ക്കുകയറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും ആനയെ രക്ഷിക്കാനായില്ല. വലിയ കൊമ്പും വിടർന്ന മസ്തകവും ഉള്ള ആനയാണ് കിണറ്റില്‍ വീണത്. ആനയുടെ മസ്തകത്തിന് പരിക്കേറ്റതായി സംശയമുണ്ട്. വീഴ്ചയുടെ ആഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.   Read […]

April 23, 2024
News4media

ട്രെയിൻ ഇടിച്ച് ഗുരുതര പരിക്കേറ്റ പിടിയാന ചരിഞ്ഞു; അപകടം നടന്നത് ബുധനാഴ്ച

പാലക്കാട്: ട്രെയിൻ ഇടിച്ച് ഗുരുതര പരിക്കേറ്റ പിടിയാന ചരിഞ്ഞു. വൈകിട്ട് അഞ്ചുമണിക്കാണു മരണം സ്ഥിരീകരിച്ചത്. അപകടത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു ആന. കൊട്ടേക്കാട് റെയിൽവേ സ്റ്റേഷനു സമീപം റെയിൽ പാളം കടക്കുന്നതിനിടെയാണ് പിടിയാനയെ ട്രെയിൻ തട്ടിയത്. അപകടത്തിൽ പിൻകാലുകൾക്കു പരിക്കേറ്റതു മൂലം പൂർണമായി ചലന ശേഷി നഷ്ടപ്പെടുകയും എഴുന്നേൽക്കാൻ സാധിക്കാത്ത അവസ്ഥയിലുമായിരുന്നു ആന. ഇടിയുടെ ആഘാതത്തിൽ ആന്തരികാവയവങ്ങൾക്ക് പരുക്കേറ്റതായും വനംവകുപ്പ് ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച്ചയാണ് 25 വയസുള്ള പിടിയാനയെ ട്രെയിൻ ഇടിച്ചത്. രാത്രിയിൽ കുടിവെളളം തേടി ജനവാസമേഖലയിൽ […]

April 13, 2024
News4media

കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ പുറത്തെത്തിക്കാനുള്ള ശ്രമം തുടങ്ങി; വീഡിയോ കാണാം

കോട്ടപ്പടി പ്ലാച്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. മണ്ണുമാന്തിയന്ത്രം ഇതുവരെ കിണറ്റിന് അടുത്ത് എത്തിക്കാൻ കഴിയാഞ്ഞതായിരുന്നു ദൗത്യം ശ്രമകരമാക്കിയത്. ആന കരയ്ക്കു കയറിയാൽ അക്രമാസക്തനാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങളെ ദൂരേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ് അധികൃതർ. കോട്ടപ്പടി പഞ്ചായത്തിലെ 1,2,3,4 വാർഡുകളിൽ അടുത്ത 24 മണിക്കൂർ നേരത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ആനയെ മയക്കുവെടി വയ്ക്കണമെന്നാണു പൊതുവികാരമെന്നു സ്ഥലത്തെത്തിയ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി അഭിപ്രായപ്പെട്ടിരുന്നു. Read also: മലയാളികളുടെ ഒത്തൊരുമ ഫലം കാണുന്നു; റഹീമിനെ കൊലക്കയറിൽ നിന്നും […]

April 12, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]