News4media TOP NEWS
ഇടുക്കിയിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; ശ്രമം പരാജയപ്പെട്ടപ്പോൾ നടുറോഡിൽ ക്രൂരമർദനം ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണം, ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം; ആവശ്യവുമായി ഡബ്ല്യുസിസി ഹൈക്കോടതിയിൽ ‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി സെക്രട്ടേറിയറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു: ജീവനക്കാരിക്ക് ഗുരുതര പരിക്ക്: ക്ലോസറ്റിന്റെ പകുതി ഭാഗം തകർന്നുവീണു

News

News4media

കമ്പമലയിൽ പൊലീസും മാവോയിസ്റ്റും തമ്മിൽ ഏറ്റുമുട്ടൽ; 9 റൗണ്ട് വെടിശബ്ദം കേട്ടെന്ന് തോട്ടം തൊഴിലാളികൾ

തലപ്പുഴ: വയനാട് കമ്പമലയിൽ മാവോയിസ്റ്റും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. ഒൻപത് റൗണ്ട് വെടിശബ്ദം കേട്ടതായി തോട്ടം തൊഴിലാളികൾ പറഞ്ഞു. തേൻപാറ്, ആനക്കുന്ന് ഭാഗത്താണ് വെടിവെപ്പ് നടന്നത്. ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം. ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. കമ്പമലയിൽ സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള നാലു മാവോയിസ്റ്റുകൾ എത്തിയിരുന്നു. അതിനു പിന്നാലെ തണ്ടർബോൾട്ട് നിരീക്ഷണം ശക്തമാക്കി. കമ്പമലയോട് ചേർന്നുള്ള വനത്തിൽ സംഘം തങ്ങുന്നതായി ലഭിച്ച വിവരം നടത്തിയ തെരച്ചിലിനിടെയാണ് വെടിവയ്പ്പുണ്ടായതെന്നാണ് വിവരം. കഴിഞ്ഞ ബുധനാഴ്ച മാവോസ്റ്റ് സംഘം എത്തി തെരഞ്ഞെടുപ്പ് […]

April 30, 2024
News4media

വോട്ട് ചെയ്യണം, പകരം വസ്ത്രം തരും; വീട്ടിൽ നിന്ന് കണ്ടെത്തിയത് കെട്ടുകണക്കിനു തുണിത്തരങ്ങൾ, ബിജെപി പ്രവർത്തകനെതിരെ കേസ്

കോഴിക്കോട്: വോട്ടിനു പകരമായി വസ്ത്രം നൽകിയെന്ന പരാതിയിൽ ബിജെപി പ്രവർത്തകനെതിരെ കേസ്. വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന തിരുവമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെയാണ് നടപടി. ഇയാളുടെ വീട്ടിൽ നിന്നും വലിയ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയിരുന്നു. തിരഞ്ഞെടുപ്പിന്റെ തലേ ദിവസമാണ് സംഭവം. തിരുവമ്പാടി മണ്ഡലത്തിൽ വോട്ടർമാർക്ക് വിതരണം ചെയ്യാനാണ് വസ്ത്രം വീട്ടിൽ സൂക്ഷിച്ചതെന്നാണ് സിപിഐഎം ഉന്നയിക്കുന്ന ആരോപണം. നേരത്തേ വയനാട് മണ്ഡലത്തിൽ നിന്ന് വിതരണം ചെയ്യാനായി തയാറാക്കിയ ഭക്ഷ്യ കിറ്റ് കണ്ടെടുത്തിരുന്നു.   Read Also: നട്ടപ്പാതിരായ്ക്ക് ചീട്ടുകളിയും […]

April 28, 2024
News4media

കെഎസ്ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം

വയനാട്: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. വയനാട് വൈത്തിരിയിൽ വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി ഉമ്മറിൻ്റെ കുടുംബം സഞ്ചരിച്ച കാർ കെഎസ്ആർടിസിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉമ്മറിന്റെ ഭാര്യ ആമിന, മക്കളായ ആദിൽ, അബ്ദുള്ള എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉമ്മറിനെയും മറ്റു രണ്ട് പേരെയും മേപ്പാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   Read Also: സമൃദ്ധിയുടെ ഓർമ്മ പുതുക്കി മലയാളികൾക്ക് ഇന്ന് വിഷു; വിഷുക്കണിയൊരുക്കി […]

April 14, 2024
News4media

‘സുരേന്ദ്രനല്ല നരേന്ദ്ര മോദി വിചാരിച്ചാലും സുൽത്താൻ ബത്തേരി ഗണപതിവട്ടമാവില്ല’: പ്രതികരണവുമായി ടി സിദ്ദിഖ്

സുൽത്താൻ ബത്തേരി ഗണപതിവട്ടം എന്നാക്കുമെന്ന കെ സുരേന്ദ്രന്റെ പ്രതാവനയ്‌ക്കെതിരെ ടി സിദ്ദിഖ്. സുരേന്ദ്രനല്ല മോദി വിചാരിച്ചാലും വയനാട്ടിൽ അത് വിലപ്പോകില്ല. പേര് മാറ്റം നടപ്പിലാക്കാനുള്ള പ്രാപ്‌തിയും കഴിവും സുരേന്ദ്രനില്ല. ചരിത്രത്തെ അപനിർമിക്കുകയാണ് സംഘപരിവാർ അജണ്ട. ജനശ്രദ്ധ കിട്ടാൻ വേണ്ടിയുള്ള ശ്രമമാണ് സുരേന്ദ്രൻ നടത്തുന്നതെന്നും സിദ്ദിഖ് വിമർശിച്ചു. സുൽത്താൻ ബത്തേരിയുടെ യഥാർത്ഥ പേര് ഗണപതിവട്ടം എന്നാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.. അക്രമിയുടെ പേരിൽ ഒരു സ്ഥലം എന്തിനാണ് അറിയപ്പെടുന്നതെന്നും അദ്ദേഹം വിമർശിച്ചിരുന്നു. Read also; ‘മനുഷ്യന്‍റെ ഗതികേട് മുതലെടുത്ത് വോട്ട് […]

April 11, 2024
News4media

‘വെൺതേക്ക്, അയിനി, ആഫ്രിക്കൻ ചോല’; വയനാട്ടിൽ അനധികൃത മരംമുറി, 50ലധികം മരങ്ങൾ മുറിച്ചു; ആറുപ്രതികളും ഒളിവിൽ

കൽപ്പറ്റ: അനുമതി കിട്ടിയതിനെക്കാൾ കൂടുതൽ മരങ്ങൾ മുറിച്ചു കടത്തിയ കേസിൽ ആറുപ്രതികളും ഒളിവിൽ. മുൻകൂർ ജാമ്യംതേടി ഇവർ കോടതിയെ സമീപിച്ചുണ്ടെന്നാണ് വിവരം. ഫെബ്രുവരിയിൽ 20 മരങ്ങൾ മുറിക്കാനാണ് വനംവകുപ്പ് അനുമതി നൽകിയത്. പ്രതികൾ 30 മരത്തിലധികം വെട്ടിയെന്നാണ് കണ്ടെത്തൽ. വയനാട് സുഗന്ധഗിരി ചെന്നായ്ക്കവലയിൽ അയിനി, പാല, ആഫ്രിക്കൻ ചോല, വെണ്ടേക്ക് എന്നീ മരങ്ങളാണ് മുറിച്ചത്. അധികമരം മുറിച്ചശേഷം മത്രമാണ് മരംമുറി ശ്രദ്ധയിപ്പെട്ടത്. വനംവകുപ്പ് എത്തുണ്ടെന്ന് അറിഞ്ഞ് പ്രതികൾ തടികൾ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. ഇതെല്ലാം കസ്റ്റഡിയിലെടുത്തു. മരം കടത്താൻ […]

March 27, 2024
News4media

ഹരിത കർമ്മ സേന ശേഖരിച്ച മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു; സമീപത്ത് കിടന്നുറങ്ങിയയാൾ വെന്തു മരിച്ചു

വയനാട്: അമ്പലവയലിൽ മാലിന്യ കൂമ്പാരത്തിന് തീപിടിച്ച് ഒരാൾ മരിച്ചു. ചുള്ളിയോട് സ്വദേശി ഭാസ്കരനാണ് മരിച്ചത്. ഹരിത കർമ്മ സേന ശേഖരിച്ച മാലിന്യങ്ങൾക്കാണ് ഇന്നലെ രാത്രി 11 ഓടെ തീ പിടിച്ചത്. ചുള്ളിയോട് ടൗണിന് സമീപമുള്ള ചന്തക്ക് സമീപത്തായി കൂട്ടിയിട്ട മാലിന്യത്തിനാണ് തീ പിടിച്ചത്. ഇതിന് സമീപം കിടന്നുറങ്ങുകയായിരുന്നു ഭാസ്കരൻ എന്ന് നാട്ടുകാർ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ സുൽത്താൻബത്തേരി അഗ്നി രക്ഷാ യൂണിറ്റ് തീ നിയന്ത്രണവിധേയമാക്കി നടത്തിയ പരിശോധനയിലാണ് ഭാസ്കരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. […]

March 26, 2024
News4media

വയനാട് ഹരിതകർമസേനാംഗങ്ങൾ സൂക്ഷിച്ചിരുന്ന മാലിന്യ കൂമ്പാരത്തിനു തീപിടിച്ചു; ഒരാൾ വെന്തുമരിച്ചു

വയനാട് ചുള്ളിയോട് ചന്തയിൽ മാലിന്യ കൂമ്പാരത്തിനുണ്ടായ തീപിടിത്തത്തിൽ ഒരാൾ വെന്തു മരിച്ചു. ചുള്ളിയോട് സ്വദേശി ഭാസ്കരനാണ് മരിച്ചത്. ചന്തയോട് ചേർന്ന് പഞ്ചായത്ത് മാലിന്യം സൂക്ഷിച്ച സ്ഥലത്താണ് തീപ്പിടുത്തമുണ്ടായത്. ഹരിതകർമസേനാംഗങ്ങൾ സൂക്ഷിച്ചിരുന്ന മാലിന്യശേഖരത്തിന് തീപിടിക്കുകയായിരുന്നു എന്നാണ് സൂചന. ഇതിന് സമീപത്തുള്ള ​ഒരു ഷെഡിൽ കിടന്നുറങ്ങുകയായിരുന്നു ഭാസ്കരൻ. തീ പിടിത്തം അറിഞ്ഞ് രക്ഷപെടാൻ ശ്രമിക്കുന്നതിന് മുമ്പ് തന്നെ തീ ആളിപ്പടരുകയായിരുന്നു. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യകതമായിട്ടില്ല. തീപിടുത്തം ഉണ്ടായതിന് സമീപമുള്ള ഷെഡിലാണ് ഭാസ്കരൻ […]

News4media

കൂടൽക്കടവ് ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൽപ്പറ്റ: കൂടൽക്കടവ് ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നടവയൽ ആലംമൂല അത്തിപ്പുര ലക്ഷ്മണൻ തമ്പി (35) യുടെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് കുളിക്കാനിറങ്ങിയ ലക്ഷ്മണനെ ചെക്ഡാമിന് സമീപം പുഴയിൽ കാണാതായത്. തുടർന്ന് രാത്രി വരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. സുഹൃത്തുക്കളോടൊപ്പമെത്തി കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു ലക്ഷ്മണൻ അപകടത്തിൽപ്പെട്ടത്. മൃതദേഹം പോസ്റ്റുമാർട്ടം അടക്കമുള്ള നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഫയർഫോഴ്‌സും പ്രാദേശിക സന്നദ്ധ സംഘടന പ്രവർത്തകരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം […]

March 11, 2024
News4media

പുലിപ്പേടിയിൽ വയനാട്; ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

കല്‍പ്പറ്റ: വയനാട് പയ്യമ്പള്ളിയിൽ വീണ്ടും വന്യജീവി ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. പുലിയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. കുറുക്കമൂല സ്വദേശി സുകുവിനെയാണ് പുലി ആക്രമിച്ചത്. ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ സുകുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ആരംഭിച്ചു. അതേസമയം, വന്യമൃഗശല്യം പെരുകിയ സാഹചര്യത്തിൽ കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വനം മന്ത്രിമാരുടെ നിര്‍ണായക യോഗം ഇന്ന് ബന്ദിപ്പൂരിൽ ചേരും.   Read Also: ബൈക്കേൽ ട്രിപ്പിളടിച്ചാ ഇനി ലൈസൻസ് പോകും !

March 10, 2024
News4media

വയനാട്ടിൽ “അത്ഭുതകുട്ടിയോ”?ആനി രാജയ്ക്കും രാഹുൽ ഗാന്ധിക്കും പുറമെ ബിജെപിയും വയനാട്ടിൽ ദേശീയ മുഖത്തെ ഇറക്കുമോ? വരുന്നത് നിസാരക്കാരനല്ലെന്ന് സൂചന നൽകി ജില്ലാ നേതാക്കൾ

വയനാട്: വയനാട്ടിൽ ആരാകും ബി.ജെ.പി സ്ഥാനാർഥി ? ആനി രാജയ്ക്കും രാഹുൽ ഗാന്ധിക്കും പുറമെ ബിജെപിയും വയനാട്ടിൽ ദേശീയ മുഖത്തെ ഇറക്കുമോ? കേരളം ഉറ്റുനോക്കുന്ന ചോദ്യങ്ങളാണ് ഇത്. ഇന്ത്യ മുന്നണിയിലെ രണ്ട് പേർ പോരടിക്കുന്ന മണ്ഡലത്തിൽ നിസാരക്കാരനാകില്ല സ്ഥാനാർത്ഥിയെന്നാണ് ബിജെപി നേതാക്കൾ സൂചിപ്പിക്കുന്നത്. വയനാട്ടിൽ പാൻ ഇന്ത്യ പോര് നടക്കുമോയെന്നാണ് ചോദ്യം ഉയരുന്നത്. പ്രായം 15 ആയി വയനാട് ലോക്സഭ മണ്ഡലത്തിന്.ദേശീയ മുഖം വരുമെന്നാണ് ജില്ലയിലെ ബിജെപി നേതാക്കൾ പറയുന്നത്. നേരത്തെ ബിഡിജെഎസ് മത്സരിച്ച സീറ്റാണ് വയനാട്. […]

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]