web analytics

വയനാട് ഹരിതകർമസേനാംഗങ്ങൾ സൂക്ഷിച്ചിരുന്ന മാലിന്യ കൂമ്പാരത്തിനു തീപിടിച്ചു; ഒരാൾ വെന്തുമരിച്ചു

വയനാട് ചുള്ളിയോട് ചന്തയിൽ മാലിന്യ കൂമ്പാരത്തിനുണ്ടായ തീപിടിത്തത്തിൽ ഒരാൾ വെന്തു മരിച്ചു. ചുള്ളിയോട് സ്വദേശി ഭാസ്കരനാണ് മരിച്ചത്. ചന്തയോട് ചേർന്ന് പഞ്ചായത്ത് മാലിന്യം സൂക്ഷിച്ച സ്ഥലത്താണ് തീപ്പിടുത്തമുണ്ടായത്.
ഹരിതകർമസേനാംഗങ്ങൾ സൂക്ഷിച്ചിരുന്ന മാലിന്യശേഖരത്തിന് തീപിടിക്കുകയായിരുന്നു എന്നാണ് സൂചന. ഇതിന് സമീപത്തുള്ള ​ഒരു ഷെഡിൽ കിടന്നുറങ്ങുകയായിരുന്നു ഭാസ്കരൻ. തീ പിടിത്തം അറിഞ്ഞ് രക്ഷപെടാൻ ശ്രമിക്കുന്നതിന് മുമ്പ് തന്നെ തീ ആളിപ്പടരുകയായിരുന്നു. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യകതമായിട്ടില്ല. തീപിടുത്തം ഉണ്ടായതിന് സമീപമുള്ള ഷെഡിലാണ് ഭാസ്കരൻ ഉറങ്ങുന്നതെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടുകിട്ടുകയായിരുന്നു.

Read Also; ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ ‘ഗജരാജവൈഢൂര്യം’ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img