ചെന്നൈ: തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. തിരുവള്ളൂരിന് സമീപം കാവേരിപെട്ടയിലാണ് അപകടം ഉണ്ടായത്. ഗുഡ്സ് ട്രെയിനും മൈസൂരു – ദർഭംഗ എക്സ്പ്രസും(12578) കൂട്ടിയിടിക്കുകയായിരുന്നു. ( train accident in chennai goods train and mysore darbhanga express) രാത്രി 8.27 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ 4 എസി കോച്ചുകൾ പാളം തെറ്റി. ഗുഡ്സ് ട്രെയിനിന്റെ രണ്ട് കോച്ചുകൾക്ക് തീപിടിച്ചു. ചരക്ക് തീവണ്ടിയുടെ പിൻവശത്ത് ദർഭംഗ എക്സ്പ്രസ് വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് […]
ഇരുമ്പ് കമ്പി ട്രാക്കിൽ വെച്ച് ട്രെയിൻ പാളം തെറ്റിച്ച് അപകടമുണ്ടാക്കി കവർച്ച നടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. ഗുജറാത്തിലെ കുന്ത്ലിയിലുണ്ടായ സംഭവത്തിൽ ഗുജറാത്ത് സ്വദേശികളായ രമേശ്, ജയേഷ് എന്നിവരാണ് പിടിയിലായത്. Two people were arrested for trying to rob the train by derailing it സംഭവത്തിന് പിന്നാലെ മണിക്കൂറുകളോളം യാത്ര നിർത്തിവെക്കുകയായിരുന്നു.പാളത്തിൽ ഇരുമ്പ് കമ്പി വെച്ച് അപകടമുണ്ടാക്കിയ ശേഷം യാത്രക്കാരെ കൊള്ളയടിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. സെപ്റ്റംബർ 25ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു […]
റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി മൂന്നു സ്ത്രീകൾ മരിച്ചു. ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തുനിന്നു വന്ന ട്രെയിൻ മൂന്നു പേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. Three women died after being hit by a train while crossing the railway track കോട്ടയം ചിങ്ങവനം സ്വദേശികളായ ആലീസ് തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചൽ (30) എന്നിവരാണു കാഞ്ഞങ്ങാട് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. കള്ളാറിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം കോട്ടയത്തേയ്ക്കു മടങ്ങുന്നതിനായി […]
ട്രെയിൻ ഇടിച്ചു തെറിപ്പിച്ച ചാക്കുകെട്ട് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഗ്യാസ് സിലിണ്ടർ. ഇതോടെ വൻ അട്ടിമറി ശ്രമമെന്ന് സംശയം. കാൻപൂരിലാണ് റെയിൽ പാളത്തിൽ നിന്ന് എൽപിജി സിലിണ്ടർ കണ്ടെത്തിയത്. (LPG cylinder found on railway track in Kanpur) അതിവേഗതയിലെത്തിയ ട്രെയിൻ ഇടിച്ച് ഗ്യാസ് കുറ്റി തെറിച്ച് പോവുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇടിച്ചത് ചാക്കിൽ പൊതിഞ്ഞ് ട്രാക്കിൽ വച്ച ഗ്യാസ് കുറ്റിയിലാണെന്ന് വ്യക്തമായത്. സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ തീപ്പെട്ടിയും പെട്രോളുമാണ് സംഭവം അട്ടിമറിയാവാനുള്ള സാധ്യതയിലേക്ക് […]
കാഞ്ഞങ്ങാട് മുത്തപ്പനാർകാവിന് സമീപം രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മുത്തപ്പനാർകാവിലെ ഗംഗാധരൻ (63) മൂവാരികുണ്ടിലെ രാജൻ (60) എന്നിവരാണ് മരിച്ചത്. (Two people died after being hit by a train near the Kanhangad railway track) റെയില്‍വെ ട്രാക്കിന് സമീപമാണ് മരിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. ഇന്ന് രാത്രി 8.40 ഓടെയാണ് സംഭവം. സ്ഥലത്ത് റെയില്‍വെ പൊലീസ് ഉള്‍പ്പെടെ എത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായിആശുപത്രിയിലേക്ക് മാറ്റി.
യൂട്യൂബ് വീഡിയോ ചിത്രീകരിക്കുന്നതിനായി ട്രെയിൻ പാളം തെറ്റിച്ച് 17കാരൻ. അമേരിക്കയിലെ നെബ്രാസ്കയിൽ നിന്നുള്ള 17 -കാരനാണ് ബോധപൂർവ്വം ട്രെയിൻ പാളം തെറ്റിച്ച് അത് റെക്കോർഡ് ചെയ്ത് യൂട്യൂബിൽ പങ്കുവച്ചത്. എൻബിസി ന്യൂസ് പ്രകാരം ബിഎൻഎസ്എഫ് റെയിൽവേയ്ക്കും ഒമാഹ പബ്ലിക് പവർ ഡിസ്ട്രിക്റ്റിനും ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തിൽ 3,50,000 ഡോളറിന്റെ (2,92,96,050 രൂപ) നാശനഷ്ടമാണ് ഉണ്ടായത്.17-year-old derails train to film YouTube video കൗമാരക്കാരനായ യൂട്യൂബര്‍ റെയിൽവേയുടെ സ്വിച്ചിൽ കൃത്രിമം കാണിക്കുകയും ഇതേ തുടർന്ന് രണ്ട് […]
റെയിൽ ബ്രിഡ്ജിന്റെ മുകളിൽ നിന്നും ഫോട്ടോയെടുക്കുന്നതിനിടെ ജീവൻ നഷ്ടമാകാതെ ദമ്പതികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ട്രാക്കിൽ ഫോട്ടോ എടുക്കുകയായിരുന്നു ദമ്പതികൾ. പെട്ടെന്ന് ട്രെയിൻ വരുന്നത് കണ്ടതോടെ താഴേക്ക് ചാടുകയായിരുന്നു. രാജസ്ഥാനിലെ പാലിയിലാണ് സംഭവം. (Couple seriously injured when train unexpectedly arrives while taking photos from top of rail bridge: Video) രാഹുൽ മേവാഡ (22), ഭാര്യ ജാൻവി (20) എന്നിവരാണ് അപകടത്തിലായത്. ട്രാക്കിൽ ഫോട്ടോ എടുക്കുകയായിരുന്നു ദമ്പതികൾ. ഹെറിറ്റേജ് ബ്രിഡ്ജിൽ നിന്നും ട്രെയിൻ […]
പന്തയത്തിൽ ജയിക്കാൻ ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ഇടപ്പള്ളി റെയില്‍ വേ സ്റ്റേഷനിലാണ് സംഭവം നടന്നത്.സുഹൃത്തുക്കളുമായി പന്തയം വെച്ചാണ് യുവാവ് ട്രെയിനിന് മുകളില്‍ കയറിയത്. (climbed on top of the goods train to win the bet; A young man suffered severe burns in Kochi) നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രൈനിന് മുകളിലാണ് ഇടപ്പള്ളി സ്വദേശി ആന്റണി ജോസ് കയറിയത്. ഗുരുതര പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ALSO […]
തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു. ചെറുതുരുത്തി വള്ളത്തോൾ നഗറിലാണ് സംഭവം. എറണാകുളം – ടാറ്റാ നഗർ എക്സ്പ്രസ് ട്രെയിനിൻ്റെ എൻജിനാണ് ബോഗിൽ നിന്ന് വേർപ്പെട്ടത്. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. (The engine and bogie of the speeding train got separated in kerala) ട്രെയിനിന് വേഗത കുറവായതാണ് രക്ഷയായത്. എന്താണ് ബോഗിയും എഞ്ചിനും വേര്‍പെടാനുണ്ടായ കാരണമെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് റെയിൽവെ അന്വേഷണം നടത്തും. എൻജിൻ ഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. […]
© Copyright News4media 2024. Designed and Developed by Horizon Digital