ലഖ്‌നൗ: അയോധ്യയിലെ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിനെ ഔദ്യോഗിക വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാൺപൂർ സ്വദേശിയായ സുർജീത് സിങ്(58) ആണ് മരിച്ചത്. മുറിയിൽ ചോരയിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് അയോധ്യ പൊലീസ് പറഞ്ഞു.(Ayodhya ADM found dead in official residence) കോട്വാലി നഗറിലെ സുരസാരി കോളനി സിവിൽ ലൈനിൽ തനിച്ചായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. വീട്ടിലെ ജോലിക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്. സംഭവമറിഞ്ഞയുടൻ പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. പ്രമേഹവും രക്തസമ്മർദ്ദവുമുള്ളയാളാണ് സുർജീത് എന്നും […]
കൊച്ചി: കെഎസ്ആർടിസി ഡ്രൈവറെ KSRTC driver ഇരുചക്ര വാഹന യാത്രക്കാരി മർദിച്ചതായി പരാതി. ചെങ്ങന്നൂരിൽ നിന്ന് പെരിന്തൽമണ്ണയ്ക്കു പോയ ബസ്സിലെ ഡ്രൈവർ ഷാജു ആണ് മർദനത്തിന് ഇരയായത്. സംഭവത്തിൽ ചാലക്കുടി സ്വദേശിയായ യുവതിക്കെതിരെ ഷാജു പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം വൈകിട്ട് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിക്കു സമീപമാണ് സംഭവമുണ്ടായത്. ബൈക്ക് ബസ്സിനു മുന്നിൽ നിർത്തിയ കാര്യം തിരക്കിയതിന് മുഖത്തു അടിക്കുകയായിരുന്നു എന്നാണ് ഷാജുവിന്റെ പരാതി. അഞ്ച് തവണ തുടർച്ചയായി മുഖത്തടിച്ചു എന്നാണ് ഡ്രൈവർ പറയുന്നത്. […]
ഇടുക്കി: തൊടുപുഴയിൽ സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ഒന്നാംപ്രതി കോലാനി പഞ്ചവടിപ്പാലം തോണിക്കുഴിയില്‍ ടി അമല്‍ദേവ് (32), എട്ടാം പ്രതി പാറക്കടവ് ഓലിക്കണ്ടത്തില്‍ വിനു (43), പത്താം പ്രതി താഴ്ചയില്‍ സുധീഷ് (27), നാലാം പ്രതി മുതലക്കോടം ഈന്തുങ്കല്‍ വീട്ടില്‍ ജഗന് (51) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ അമൽദേവ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.(Attack on film workers in Thodupuzha; Four people were arrested) 13ന് […]
തൃശൂര്‍: സംസ്ഥാനം വീണ്ടും ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ ചേലക്കര മണ്ഡലത്തിലെ സ്ഥാനാർത്ഥിയ്ക്ക് വോട്ടു ചോദിക്കാൻ മുഖ്യമന്ത്രി ഇന്ന് നേരിട്ടെത്തും. ചേലക്കര മേപ്പാടത്ത് രാവിലെ പത്തു മണിക്ക് ഇടതു സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പാലക്കാട്, വയനാട്, മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടിയും മുഖ്യമന്ത്രി പ്രചാരണത്തിനെത്തും.(Cm pinarayi vijayan will be inaugurated the election convention in chelakkara today) എന്നാല്‍ ഇവിടങ്ങളിലെ തീയതി നിശ്ചയിച്ചിട്ടില്ല. മണ്ഡലം കണ്‍വെന്‍ഷന്‍ പൂര്‍ത്തിയാകുന്നതോടെ വരും […]
തിരുവനന്തപുരം: തോമസ് കെ. തോമസ് എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന്‍റെ രണ്ട് എംഎൽഎമാരെ അജിത് പവാർ പക്ഷത്തേക്ക് കൊണ്ടുപോകാനാണ് ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി റിപ്പോർട്ട് ചെയ്തത്. അജിത് പവാർ പക്ഷത്തേക്ക് ചേരാൻ കോവൂർ കുഞ്ഞുമോനും ആന്റണി രാജുവിനും 50 കോടി വീതം വാഗ്ദാനം ചെയ്തെന്ന് കണ്ടെത്തൽ. തോമസ് കെ.തോമസിന്റെ മന്ത്രിസഭാ പ്രവേശം മുഖ്യമന്ത്രി അനുവദിക്കാതിരുന്നത് ഈ കാരണത്താലാണ്. ഈ ഗുരുതര ആക്ഷേപം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി റിപ്പോർട്ട് […]
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് Alappuzha Medical College Hospital ആശുപത്രിയിലെ പ്രധാനപ്പെട്ട രണ്ടു ലിഫ്റ്റുകൾ തകരാറിൽ.11, 12, 13, 14 വാർഡുകളിലേക്ക് രോഗികളെ എത്തിക്കുന്ന ജി 1 ലിഫ്റ്റും, ഡി 2 ലിഫ്റ്റുകളുമാണ് ഒരാഴ്ചയായി പ്രവർത്തന രഹിതമാണ്. ഇതു മൂലം രോഗികളും, ജീവനക്കാരും ഏറെ ദുരിതത്തിലായിരിക്കുകയാണ്. രോഗികളെ വീൽചെയറിലും, ട്രോളിയിലും വാർഡുകളിലേക്ക് കൊണ്ടു പോകണമെങ്കിൽ അകലെയുള്ള ഡി 1 ലിഫ്ടാണ് ആശ്രയം. സന്ദർശകരും, ഡോക്ടർമാർ അടക്കമുള്ള ആശുപത്രി ജീവനക്കാരും ഇതുമൂലം ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. എത്രയും […]
തിരുവനന്തപുരം: പനിക്ക് ചികിത്സ തേടിയെത്തിയ രോഗിയുടെ മുകളിലേക്ക് സീലിങ് ഫാൻ ceiling fan പൊട്ടിവീണു. പേരൂർക്കട ഗവൺമെന്റ് ജില്ലാ മാതൃകാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് സംഭവമുണ്ടായത്. വട്ടിയൂർക്കാവ് തിട്ടമംഗലം പുലരി നഗർ സ്വദേശി ഗീത (54), മകൾ ശാലിനി (31) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. പനിയെ തുടർന്നാണ് അമ്മ ഗീതയ്ക്കൊപ്പം ശാലിനി ആശുപത്രിയിൽ എത്തിയത്. നിരീക്ഷണ വാർഡിൽ മകളുടെ കട്ടിലിനു സമീപം ഇരിക്കുമ്പോൾ ഫാൻ വലിയ ശബ്ദത്തോടെ പൊട്ടിവീഴുകയായിരുന്നു. ഫാനിന്റെ ലീഫ് തട്ടി ഗീതയുടെ […]
കനത്ത മഴയെ തുടര്‍ന്ന് ഉള്ളിവില Onion price കുതിച്ചുയരുന്നു. മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയാണ് ഉള്ളി വില വര്‍ദ്ധിക്കുന്നതിന് കാരണമായത്. കനത്ത മഴയെതുടര്‍ന്ന് ഉള്ളികള്‍ നശിക്കുകയും പാടങ്ങള്‍ വെള്ളത്തിലാവുകയും ചെയ്തതോടെ വിളവെടുപ്പും വൈകി. ഇതോടെ ഉള്ളിയുടെ വിതരണം തടസപ്പെട്ടതോടെയാണ് ഉള്ളി വിലയും ഉയരുന്നത്. കനത്ത മഴയെ തുടര്‍ന്നാണ് വിളവെടുപ്പ് 10 മുതല്‍ 15 ദിവസം വരെ വൈകിയത്. രാജ്യത്ത് നിലവില്‍ ഉള്ളിയുടെ വില 60 മുതല്‍ 80 വരെയാണ് ചില്ലറ വിപണിയില്‍. […]
ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വി ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അഭിഭാഷകന്‍ അജീഷ് കളത്തിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂഴ്ത്തി വെച്ചുവെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം സിബിഐ അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍, സിബിഐ, ദേശീയ വനിത കമീഷന്‍, സംസ്ഥാന പൊലീസ് മേധാവി എന്നിവരെ […]
കല്‍പ്പറ്റ: ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പത്ത് ലക്ഷത്തോളം രൂപ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിൽ. തൃശൂര്‍ പനങ്ങാട് അഞ്ചാംപരത്തി എറാശ്ശേരി വീട്ടില്‍ ഇ എച്ച് രാജീവ് (33)നെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു കോടി രൂപ ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലായാണ് പല തവണകളിലായി 9,90250 രൂപ ഇയാള്‍ തട്ടിയെടുക്കുന്നത്. മതിലകം, കൊടുവള്ളി, അന്തിക്കാട്, കൊടുങ്ങല്ലൂര്‍ സ്റ്റേഷനുകളില്‍ വ്യാജ കറന്‍സി നോട്ട് കേസുകളിലെ പ്രതിയാണ് ഇയാള്‍. ഈ കേസുകളില്‍ ഇയാള്‍ […]
© Copyright News4media 2024. Designed and Developed by Horizon Digital