അമൃത് ഭാരത് എക്‌സ്പ്രസ് പുതുതായി 26 റൂട്ടിൽ ഓടിക്കാൻ തീരുമാനമായെങ്കിലും കേരളത്തിലേക്ക് ഒരുവണ്ടി പോലുമില്ല. ഏറ്റവും യാത്രാതിരക്കുള്ള റൂട്ടുകളിലാണ് അമൃത് ഭാരത് അനുവദിച്ചിട്ടുള്ളത്. എന്നാൽ, കേരളത്തിൽനിന്ന് വൻതിരക്ക് അനുഭവപ്പെടുന്ന റൂട്ടുകളൊന്നും പരിഗണിച്ചില്ല. അമൃത് ഭാരത് എക്‌സ്പ്രസ് പുതുതായി 26 റൂട്ടിൽ ഓടിക്കാൻ തീരുമാനമായെങ്കിലും കേരളത്തിലേക്ക് ഒരുവണ്ടി പോലുമില്ല. മിതമായ നിരക്കീടാക്കുന്ന അമൃത് ഭാരത് എക്സ്പ്രസ് കേരളത്തിലെ യാത്രക്കാർക്കും വന്ദേഭാരതിനെക്കാൾ പ്രയോജനപ്പെടുമായിരുന്നു. വടക്കേന്ത്യൻ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സർവീസുകളും ബെംഗളൂരു, തമിഴ്‌നാട്ടിലെ താംബരം, തിരുനെൽവേലി എന്നിവിടങ്ങളിൽനിന്ന് വടക്കേന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുമുള്ള […]
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗൺസിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന ചേറ്റൂർ ശങ്കരൻ നായരുടെ ജീവചരിത്രം ബോളിവുഡിൽ സിനിമ ഒരുങ്ങുന്നു. ഇപ്പോഴിതാ ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിർമാതാക്കൾ. അക്ഷയ് കുമാർ ശങ്കരൻ നായരായി എത്തുന്ന ചിത്രം 2025 മാർച്ച് 14 ന് തിയറ്ററുകളിൽ എത്തും. ധർമ്മ പ്രൊഡക്ഷൻസ്, ലിയോ മീഡിയ കളക്ടീവും, കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവരുമായി സഹകരിച്ച് നിർമിക്കുന്ന ചിത്രത്തിൽ കരൺ ജോഹർ, അപൂർവ മേത്ത, ആനന്ദ് തിവാരി എന്നിവരാണ് […]
പാലക്കാട്: വടക്കാഞ്ചേരിയിൽ കാറിടിച്ച് രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാൽ (15), മുഹമ്മദ് റോഷൻ (15) എന്നിവരാണ് മരിച്ചത്. പന്തലാപാടം മേരി മാതാ എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. തൃശൂർ – പാലക്കാട് ദേശീയപാതയിൽ വാണിയമ്പാറയാണ് അപകടം. വാണിയമ്പാറ പള്ളിയിൽ ജുമഅ നമസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നു കുട്ടികൾ. എറണാകുളത്തു നിന്നും പാലക്കാട് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന […]
ഇഷാ ഫൗണ്ടേഷന് എതിരായ നിയമനടപടികൾ സുപ്രീംകോടതി റദ്ദാക്കി . ഇഷാ ഫൗണ്ടേഷനിൽ തന്റെ പെൺമക്കളെ അനധികൃതമായി തടഞ്ഞുവെച്ചുവെന്ന് കാണിച്ച് പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലെ നടപടികളാണ് സുപ്രീംകോടതി തള്ളിയത്. ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷന് എതിരായ നിയമനടപടികളാണ് സുപ്രീം കോടതി റദ്ദാക്കിയത്.സ്ത്രീകൾ പ്രായപൂർത്തിയായവരും അവരുടെ സ്വന്തം ഇഷ്ടപ്രകാരം ആശ്രമത്തിൽ താമസിക്കുന്നവരാണെന്ന് കോടതി വ്യക്തമാക്കി. സദ്ഗുരു ഇവരെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നായിരുന്നു ഹർജിയിൽ പിതാവിന്റെ ആരോപണം. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി […]
റെക്കോർഡ് ഉയരത്തിലാണ് സ്വർണ വില. സ്വന്തം റെക്കോർഡുകൾ തന്നെയാണ് സ്വർണം ദിവസവും തിരുത്തി കുറിച്ച് കൊണ്ടിരിക്കുന്നത്. . ഗ്രാമിന് 80 രൂപ വർദ്ധിച്ച് 7240 രൂപയും, പവന് 640 രൂപ വർധിച്ച് 57,920 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും സർവകാല റെക്കോഡുമാണിത്. ഒക്ടോബർ 4ന് 56,960 രൂപയായി ഉയർന്നതായിരുന്നു ഏക്കാലത്തെയും റെക്കോർഡ് സ്വർണവില. പിന്നീട് ഒക്ടോബർ 16-നായിരുന്നു സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണവില 57,000 കടന്നത്. എന്നാൽ ഇന്നലെ സ്വർണവില 57,280 രൂപയിലെത്തി. […]
ഹരിവരാസനം എന്ന പേരിൽ അയ്യപ്പ ഭക്തർക്കായി പുതിയ റേഡിയോ ആരംഭിക്കുന്നു. ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡാണ് റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്. സന്നിധാനത്ത് നിന്നും സംപ്രേക്ഷണം ചെയ്യുന്ന റേഡിയോയുടെ നിയന്ത്രണം പൂർണ്ണമായും ദേവസ്വം ബോർഡിനായിരിക്കും. ഇൻറർനെറ്റ് റേഡിയോ എന്ന നിലയിലാണ് തുടക്കം. ലോകത്ത് എവിടെയിരുന്നും റേഡിയോ കേൾക്കാം എന്നുള്ളതാണ് പ്രത്യേകത. ഭാവിയിൽ കമ്മ്യൂണിറ്റി റേഡിയോയായി മാറ്റാനും സാധ്യതയുണ്ട്. ഇതിന് സന്നദ്ധരായ കമ്പനികളിൽനിന്ന് താൽപര്യപത്രം ഉടൻ ക്ഷണിക്കും. റേഡിയോ മേഖലയിൽ 15 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്കാണ് പരിഗണന […]
ഭോപ്പാലിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജൂനിയർ ഓഡിറ്ററുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 80 കോടിയിലേറെ രൂപയുടെ ആസ്തി കണ്ടെത്തി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസുകൾ നമ്മുടെ രാജ്യത്ത് ഇപ്പോൾ വളരെ കൂടുതലാണ്. അങ്ങനെ ഒരു കേസാണ് ഇപ്പോൾ ഭോപ്പാലിൽ നടന്നിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനമെന്ന പരാതിയെ തുടർന്നായിരുന്നു മിന്നൽ പരിശോധന നടത്തിയത്. ലോകായുക്തയുടെ സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്മെൻറാണ് (എസ്‍പിഇ) പരിശോധന നടത്തിയത്. ഭോപ്പാലിലെ ടെക്നിക്കൽ എജ്യുക്കേഷൻ വകുപ്പിലെ ജൂനിയർ ഓഡിറ്ററായ രമേഷ് ഹിംഗോറാനിയുടെ വീട്ടിലായിരുന്നു റെയ്ഡ് […]
ന്യൂഡൽഹി: ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ പുറത്തിറക്കി ഇൻസ്റ്റഗ്രാം. ഫോളോവേഴ്‌സിനെ കൊണ്ടുവരുന്നതിൽ ഉപയോക്താക്കളെ ഫീച്ചർ സഹായിക്കും. ‘പ്രൊഫൈൽ കാർഡ്‌സ്’ എന്നാണ് ഫീച്ചറിന്റെ പേര്. പ്രൊഫൈൽ കാർഡിന് രണ്ട് വശങ്ങളുണ്ടാകും കൂടാതെ ഉപയോക്താക്കളുടെ പ്രൊഫൈൽ ചിത്രങ്ങൾ, അവരുടെ അക്കൗണ്ടിലേക്കുള്ള ലിങ്കുകൾ, മ്യൂസിക്, സ്‌കാൻ ചെയ്യാനുള്ള ക്യുആർ കോഡ് എന്നിവയും ഫീച്ചറിൽ ഉൾപ്പെട്ടേക്കാം. കാർഡിന്റെ പശ്ചാത്തലവും ഇഷ്ടാനുസൃതം ഉപയോക്താക്കൾക്ക് മാറ്റാം. യൂസർ നെയിമുകൾ സ്വമേധയാ ടൈപ്പ് ചെയ്യാതെ തന്നെ ഉപയോക്തൃ പ്രൊഫൈലുകൾ ഷെയർ ചെയ്യാം. പ്രൊഫൈൽ കാർഡ് ഫീച്ചറിലൂടെ സാധിക്കും. പ്രൊഫൈൽ […]
© Copyright News4media 2024. Designed and Developed by Horizon Digital