News4media TOP NEWS
കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍

News

News4media

ടൂറിസം മേഖലയിൽ വൻനേട്ടം ; കേരളത്തിൽ 10 നമോ ഭാരത് ട്രെയിനുകൾ ഓടിക്കാൻ പദ്ധതി ഉടൻ

നമോ ഭാരത് റാപ്പിഡ് റെയിൽ ട്രെയിനുകൾ (വന്ദേ മെട്രോ) ഓടിത്തുടങ്ങുമ്പോൾ കൊല്ലം ടൂറിസം മേഖലയിൽ വൻനേട്ടമുണ്ടാകുമെന്നു വിലയിരുത്തൽ. കാടും കടലും കായലും ഏലാകളും എല്ലാമുള്ള കൊല്ലം ജില്ലയ്ക്ക് ടൂറിസം മേഖലയിൽ ഊർജം പകരാൻ പുതിയ ട്രെയിനുകളുടെ വരവ് സഹായിക്കുമെന്ന് റെയിൽവേ അധികൃതർ പറയുന്നു. റെയിൽവേ മന്ത്രാലയത്തിന്റെ പട്ടികയിൽ കേരളത്തിൽ 10 നമോ ഭാരത് ട്രെയിനുകൾ ഓടിക്കാനാണ് പദ്ധതി. അതിൽ 2 ട്രെയിനുകൾ കൊല്ലത്തു നിന്നാണു തുടങ്ങുന്നത്. മറ്റു രണ്ട് ട്രെയിനുകൾ കൊല്ലം വഴി പോകുന്നവയാണ്. കൊല്ലം–തൃശൂർ, കൊല്ലം–തിരുനെൽവേലി […]

October 21, 2024
News4media

സിപിഎം നേതാവും എറണാകുളം ജില്ലാ കമ്മിറ്റി അം​ഗവുമായ കെ ജെ ജേക്കബ് അന്തരിച്ചു

മുതിർന്ന സി പി എം നേതാവും എറണാകുളം ജില്ലാ കമ്മിറ്റി അം​ഗവുമായ കെ ജെ ജേക്കബ് (77) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ബാംബു കോർപ്പറേഷൻ മുൻ ചെയർമാനായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. എറണാകുളം ഏരിയാ സെക്രട്ടറി, പാർട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗം, സിഐടിയു ജില്ലാ പ്രസിഡൻ്റ്, കൊച്ചി കോർപറേഷൻ പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നാല് മണിക്ക് ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനമുണ്ടാവും. ശേഷം കലൂർ ആസാദ് റോഡിലുള്ള വസതിയിലേക്ക് കൊണ്ടുപോകും. […]

News4media

ലോട്ടറിയുടെ ബാക്കി പണം നൽകാൻ വൈകി: അർബുദ രോഗിയായ കച്ചവടക്കാരനോട് യുവാവിന്റെ ക്രൂരത !

അർബുദ രോഗിയായ കച്ചവടക്കാരനോട് ക്രൂരത കാണിച്ച പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. വാങ്ങിയ ലോട്ടറിയുടെ ബാക്കി പണം നല്കാൻ വൈകിയതിനെ തുടർന്ന് അർബുദ രോഗിയായ കച്ചവടക്കാരനെ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു. അമ്പലത്തറ ജങ്ഷന് സമീപം ലോട്ടറിക്കച്ചവടം നടത്തുന്ന അനിൽകുമാറിനാണ് പരിക്കേറ്റത്. രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്നീട് അറസ്റ്റുചെയ്തു. വെങ്ങാനൂർ ചാവടി നട ആര്യാഹൗസിൽ പ്രമോദിനെ(47) ആണ് പൂന്തുറ പൊലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. 200 രൂപ കൊടുത്ത് 40 രൂപയുടെ ഒരു ലോട്ടറിയാണ് പ്രമോദ് വാങ്ങിയത്. ബാക്കി […]

News4media

ട്രെയിൻ കടന്നു പോയപ്പോൾ വൻ ശബ്ദം, അന്വേഷണത്തിൽ ട്രാക്കിൽ കണ്ടത്…; കഴിഞ്ഞ ദിവസം രാത്രി മംഗളുരുവിൽ നടന്നത് ട്രെയിൻ അട്ടിമറി ശ്രമമോ?

മംഗളുരുവിലെ തെക്കോട്ട് റെയിൽവേ ട്രാക്കിൽ കല്ലുകൾ കണ്ടെത്തി. അട്ടിമറി ശ്രമമെന്നാണ് റയിൽവെ അധികൃതരും പൊലീസും കണക്കുകൂട്ടുന്നത്. ട്രെയിൻ അട്ടിമറി ശ്രമമെന്ന സംശയത്തെ തുടർന്ന് അന്വേഷണം ശക്തമായി. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. സ്ഥലത്തേക്ക് വരുന്ന വഴികളിലുള്ള സിസിടിവികൾ അടക്കം ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പ്രദേശത്ത് റെയിൽവേ ട്രാക്കുകളിൽ ആർപിഎഫ് രാത്രി നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയിലാണ് കേരളത്തിൽ നിന്നുള്ള ട്രെയിൻ കടന്നുപോയപ്പോൾ പ്രദേശവാസികൾ വലിയ ശബ്ദം കേട്ടത്. ഇതോടെ നാട്ടുകാർ വിവരം പൊലീസിനെയും റെയിൽവെ […]

News4media

പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ ഏറ്റവും മികച്ച സമയം; ഇതേ നില തുടർന്നാൽ, അടുത്ത ശമ്പളത്തിൽ കൂടുതൽ തുക നാട്ടിലേക്ക് അയയ്ക്കാം; ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച നേരിട്ട് ഇന്ത്യൻ രൂപ

പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ ഏറ്റവും നല്ല സമയം ; ഇതേ നില തുടർന്നാൽ കൂടുതൽ തുക നാട്ടിലേയ്ക്കയക്കാം;വിദേശ നാണയ വിനിമയത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച നേരിട്ട് ഇന്ത്യൻ രൂപ വിദേശ നാണയ വിനിമയത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച നേരിട്ട് ഇന്ത്യൻ രൂപ. ഒരു ദിർഹത്തിന് 22.9 രൂപയാണ് ഇന്നലത്തെ വിനിമയ നിരക്ക്. ഡോളറുമായുള്ള വിനിമയത്തിൽ 84.07 രൂപ. ∙പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ ഏറ്റവും മികച്ച അവസരമാണിത്. 1000 ദിർഹത്തിന് 22900 രൂപയ്ക്ക് […]

October 19, 2024
News4media

കമല ഹാരിസ് ജീവിതം മുഴുവൻ അമേരിക്കക്കാർക്ക് വേണ്ടി പോരാടിയ വ്യക്തി; പിന്തുണച്ച് ബറാക്ക് ഒബാമ

കമല ഹാരിസ് ജീവിതം മുഴുവൻ അമേരിക്കക്കാർക്ക് വേണ്ടി പോരാടിയ വ്യക്തിയാണെന്ന് ഒബാമ. യു.എസ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിക്കുന്ന കമല ഹാരിസിനെ പിന്തുണച്ച് എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഒബാമ കമലയെ വാനോളം പുകഴ്ത്തിയത്. വെള്ളിയാഴ്ചയാണ് ഒബാമയുടെ 56 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായത്. നടിയും ആക്ടിവിസ്റ്റുമായ ഇവാ ലോംഗോറിയയുമായി നടത്തിയ സംഭാഷണത്തിലാണ് ഒബാമയുടെ പ്രശംസ. ‘ശബ്ദവും അവസരവും ആവശ്യമുള്ള ആളുകൾക്ക് വേണ്ടി പോരാടാനാണ് കമലാഹാരിസ് തന്റെ ജീവിതം ചെലവഴിച്ചത്. അവർ നിങ്ങൾക്കായി […]

News4media

കോട്ടയം പാമ്പാടിയിൽ കണ്ടത് 80,000 വർഷത്തിൽ ഒരിക്കൽമാത്രം സൂര്യനും ഭൂമിക്കും അടുത്തെത്തുന്ന വാൽനക്ഷത്രം

കോട്ടയം പാമ്പാടിയിൽ വാൽനക്ഷത്രം കാണാൻ കഴി‍‍ഞ്ഞു. 80,000 വർഷത്തിൽ ഒരിക്കൽമാത്രം സൂര്യനും ഭൂമിക്കും അടുത്തെത്തുന്ന സുചിൻഷാൻ-അറ്റ്‌ലസ് വാൽനക്ഷത്രം ആകാശത്ത് ദൃശ്യമായി. കഴിഞ്ഞദിവസം കോട്ടയം കൂരോപ്പട മാതൃമല ക്ഷേത്രവളപ്പിൽനിന്ന് നക്ഷത്രത്തെ വ്യക്തമായി കാണാൻ കഴി‍‍ഞ്ഞു. 2023-ലാണ് ശാസ്ത്രജ്ഞർ ഈ നക്ഷത്രത്തെ ആദ്യമായി കണ്ടെത്തിയതെന്നാണ് വിവരം. ഒക്ടോബർ 12 മുതൽ സൂര്യാസ്തമയത്തിനുശേഷം പടിഞ്ഞാറൻ ആകാശത്ത് ഈ വാൽനക്ഷത്രം പലയിടങ്ങളിലും ദൃശ്യമായിരുന്നു. എന്നാൽ, കേരളത്തിലെ പ്രതികൂലകാലാവസ്ഥമൂലം വ്യാഴാഴ്ചമാത്രമാണ് ഇത് കാണാനായത്. അനുകൂലകാലാവസ്ഥയാണെങ്കിൽ മങ്ങിയനിലയിൽ കാണാൻ കഴിയും. എന്നാൽ, ടെലസ്കോപ്പോ ബൈനോക്കുലറോ ഫോൺക്യാമറയോ […]

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]