web analytics

ട്രെയിൻ കടന്നു പോയപ്പോൾ വൻ ശബ്ദം, അന്വേഷണത്തിൽ ട്രാക്കിൽ കണ്ടത്…; കഴിഞ്ഞ ദിവസം രാത്രി മംഗളുരുവിൽ നടന്നത് ട്രെയിൻ അട്ടിമറി ശ്രമമോ?

മംഗളുരുവിലെ തെക്കോട്ട് റെയിൽവേ ട്രാക്കിൽ കല്ലുകൾ കണ്ടെത്തി. അട്ടിമറി ശ്രമമെന്നാണ് റയിൽവെ അധികൃതരും പൊലീസും കണക്കുകൂട്ടുന്നത്. ട്രെയിൻ അട്ടിമറി ശ്രമമെന്ന സംശയത്തെ തുടർന്ന് അന്വേഷണം ശക്തമായി. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. സ്ഥലത്തേക്ക് വരുന്ന വഴികളിലുള്ള സിസിടിവികൾ അടക്കം ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പ്രദേശത്ത് റെയിൽവേ ട്രാക്കുകളിൽ ആർപിഎഫ് രാത്രി നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

ശനിയാഴ്ച രാത്രിയിലാണ് കേരളത്തിൽ നിന്നുള്ള ട്രെയിൻ കടന്നുപോയപ്പോൾ പ്രദേശവാസികൾ വലിയ ശബ്ദം കേട്ടത്. ഇതോടെ നാട്ടുകാർ വിവരം പൊലീസിനെയും റെയിൽവെ അധികാരികളെയും അറിയിക്കുകയായിരുന്നു. റെയിൽവേ അധികൃതരെത്തി പരിശോധിച്ചപ്പോഴാണ് ട്രാക്കിന് മുകളിൽ കല്ലുകൾ വച്ചത് കണ്ടെത്തിയത്. കേരളത്തിൽ നിന്നുള്ളതടക്കം രണ്ട് ട്രെയിനുകൾ കടന്ന് പോയപ്പോഴാണ് വൻ ശബ്ദവും മുഴക്കവുമുണ്ടായത്. ഉത്സവത്തിന് പോയി മടങ്ങുകയായിരുന്ന സ്ത്രീകൾ സ്ഥലത്ത് രണ്ട് പേർ നിൽക്കുന്നത് കണ്ടിരുന്നുവെന്ന് മൊഴി നൽകിയിട്ടുണ്ട്.

English summary: When the train passed, there was a loud noise, and the investigation found on the track…; Was there a train sabotage attempt in Mangaluru last night?

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img