]ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി വീണ്ടും വിജയവുമായി ചെന്നൈ സൂപ്പർ കിംഗ്സ്. അഞ്ച് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസിനെ ചെന്നൈ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുത്തു. മറുപടി പറഞ്ഞ ചെന്നൈ സൂപ്പർ കിംഗ്സ് 18.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം കണ്ടു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ പതിയെയാണ് തുടങ്ങിയത്. യശസ്വി ജയ്സ്വാൾ 21 പന്തില്‍ 24, ജോസ് ബട്ലർ 25 പന്തില്‍ 21 എന്നിങ്ങനെ […]
ഇന്നലത്തെ ഡൽഹി ക്യാപിറ്റൽസ്- രാജസ്ഥാൻ റോയൽസ് മത്സരം ആരാധകർ ഉടനെങ്ങും മറക്കാൻ ഇടയില്ല. അതിൽ ഏറ്റവും വിവാദമായത് സഞ്ജുവിന്റെ പുറത്താക്കലായിരുന്നു. ടിവി അമ്പയറുടെ തീരുമാനം തെറ്റാണ് എന്ന് 100% സഞ്ജു ആരാധകർ വിശ്വസിക്കുന്നു. അമ്പയർ വിമർശനം കേൾക്കുമ്പോഴും അതിനൊപ്പമോ അതിനു മുകളിലോ ആക്രമിക്കപ്പെടുന്ന മറ്റൊരാൾ കൂടിയുണ്ട് ഡൽഹി ക്യാപിറ്റൽസ് ടീം ഉടമ പാർദ് ജിൻഡാൽ. ടിവി അമ്പയറുടെ തീരുമാനം പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സഞ്ജു ഗ്രൗണ്ടിൽ അമ്പയറുമായി സംസാരിക്കെ അകലെ വിഐപി ഗ്യാലറിയിലിരുന്ന് സഞ്ജുവിന് നേരെ ആക്രോശിക്കുകയും […]
ജയ്പൂർ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെ മലയാളി താരവും രാജസ്ഥാൻ റോയൽസ് നായകനുമായ സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ. അമ്പയർമാരുമായി തർക്കിച്ചതിന് ഐപിഎൽ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി. മാച്ച് ഫീയുടെ 30 ശതമാനം താരം പിഴയടക്കണം. മത്സരത്തിന്റെ പതിനഞ്ചാം ഓവറിലാണ് വിവാദ സംഭവം നടന്നത്. 46 പന്തിൽ എട്ട് ഫോറും ആറ് സിക്സും സഹിതം 86 റൺസുമായി മികച്ച ഫോമിൽ തുടരുകയായിരുന്നു സഞ്ജു. പതിനഞ്ചാം ഓവറിലെ മുകേഷ് ശർമയുടെ നാലാം പന്തിൽ […]
നാടകീയ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഡൽഹി രാജസ്ഥാൻ മത്സരത്തിൽ ഡൽഹിക്ക് 20 റൺസിന്റെ വിജയം. 46 പന്തില്‍ ആറ് സിക്‌സും എട്ട് ബൗണ്ടറികളുമായി 86 റണ്‍സെടുത്ത സഞ്ജുവിന്റെ ഇന്നിങ്‌സ് രാജസ്ഥാനെ തുണച്ചില്ല. ഡല്‍ഹി ഉയര്‍ത്തിയ 222 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സഞ്ജുവും കൂട്ടരും നിശ്ചിത ഓവറില്‍ 201റണ്‍സെടുത്ത് കീഴടങ്ങി. ഡല്‍ഹിക്ക് 20 റണ്‍സിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് നേടി. ഓപ്പണര്‍മാരായ ജേക്ക് […]
തന്റെ കരിയർ തന്നെ മാറ്റിമറിക്കാൻ കാരണം മുൻ ക്രിക്കറ്റ് താരം ശ്രീശാന്ത് പറഞ്ഞ ഒരു വലിയ നുണ എന്നു വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ലോകകപ്പ് ടീമിൽ ഇടം നേടിയതിന് പിന്നാലെയാണ് സഞ്ജു ഒരു പഴയ ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സഞ്ജു വീഡിയോയിൽ പറയുന്നത്: ”എനിക്ക് ഐപിഎല്‍ ടീമില്‍ അവസരം നേടിത്തരാമെന്ന് കേരള ടീമില്‍ സഹതാരമായിരുന്ന ശ്രീശാന്ത് പറഞ്ഞിരുന്നു. അങ്ങനെ 2012ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത ടീമിലെത്തിയെങ്കിലും എനിക്ക് പ്ലേയിംഗ് ഇലവനില്‍ […]
മുംബൈ: മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സെലക്ടര്‍മാര്‍ ടി20 ലോകകപ്പിലേക്ക് പരിഗണിച്ചിരിക്കുന്നത്. പല തവണ തഴയപ്പെട്ട ശേഷമാണ് സഞ്ജുവിന് ഇത്തരമൊരു വലിയ അവസരം ലഭിച്ചിരിക്കുന്നത്. പല പ്രമുഖരും സഞ്ജുവിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തുകയാണ്. സഞ്ജുവിന് ടി20 ലോകകപ്പിലേക്ക് വിളിയെത്തിയതോടെ മുൻ ഇന്ത്യൻ താരം ശ്രീശാന്തും ആശംസ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ്. ‘നമസ്‌കാരം, വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നു. 2007, 2011 ലോകകപ്പ് ഇന്ത്യ ജയിച്ചപ്പോള്‍ ഒരു മലയാളി സാന്നിധ്യമുണ്ടായിരുന്നു. സഞ്ജു സാംസണ്‍ മോനെ അടിപൊളി. മലയാളി […]
സഞ്ജു സാംസനെ ലോകകപ്പിനുള്ള ടീമിൽ എടുക്കാൻ കാരണം ബിജെപിയുടെ ഇടപെടൽ എന്ന് അവകാശപ്പെട്ട് ബിജെപി നേതാവിന്റെ പോസ്റ്റ്. ബിജെപിയുടെ മീഡിയ പാനലിസ്റ്റ് അംഗമായ ജോമോൻ ചക്കാലക്കൽ ആണ് വിചിത്രമായ അവകാശവാദവുമായി എത്തിയത്. എന്നാൽ ഫേസ്ബുക്കിൽ ഇദ്ദേഹം കുറിച്ച പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചിട്ടുണ്ട്. ബിജെപി സംഘടന സെക്രട്ടറിയായ സുഭാഷ് ഇടപെട്ടിട്ടാണ് സഞ്ജുവിന് ലോകകപ്പ് ടീമിൽ ഇടം കിട്ടിയതെന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ ജോമോൻ പറയുന്നത്. തിരുവനന്തപുരത്ത് നടന്ന ഒരു യോഗത്തിൽ താൻ സഞ്ജുവിന് അവസരം ലഭിക്കുന്നില്ല എന്ന കാര്യം സുഭാഷിണ […]
അഹമ്മദാബാദ്: കാത്തിരിപ്പിന് വിരാമമിട്ട് ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ഇന്നലെ പ്രഖ്യാപിച്ചു. മലയാളികള്‍ക്ക് ആവേശം പകര്‍ന്ന് സഞ്ജു സാംസണ്‍ ഇന്ത്യന്‍ സ്‌ക്വാഡിലുണ്ട്. സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ അര്‍ഹിക്കുന്ന ഇടം ലഭിക്കാറില്ല, ബോധപൂര്‍വ്വം ടീമിലേക്ക് പരിഗണക്കാതിരിക്കുകയാണ് തുടങ്ങിയ വിമര്‍ശനങ്ങൾ ശക്തമായിരുന്നു. ഇതിനിടെയാണ് ലോകകപ്പ് ടീമിലേക്ക് വിളിയെത്തിയത്. ഇത്തവണ സഞ്ജുവിനെ മാറ്റി നിര്‍ത്തുക അസാധ്യമായിരുന്നു. ഐ.പിഎല്ലിൽ അമ്മാതിരി പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ടീമിലെ മുഖ്യ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണെങ്കിലും സഞ്ജുവിന് കളിക്കാനുള്ള അവസരം ലഭിക്കും എന്ന് തന്നെയാണ് കരുതപ്പെടുന്നത്. […]
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രവേശനത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസൺ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റ് വൈറൽ. അടുത്തിടെ സൂപ്പര്‍ ഹിറ്റ് ആയ മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സിലെ ‘വിയര്‍പ്പ് തുന്നിയിട്ട കുപ്പായ’മെന്ന് തുടങ്ങുന്ന പാട്ടിലെ വരികള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് സഞ്ജു തന്റെ ലോകകപ്പ് ടീമിലേക്കുള്ള പ്രവേശനത്തിന്റെ സന്തോഷം പ്രകടിപ്പിച്ചത്. വിയര്‍പ്പു തുന്നിയിട്ട കുപ്പായം… അതില്‍ നിറങ്ങള്‍മങ്ങുകയില്ല കട്ടായം കിനാവു കൊണ്ടുകെട്ടും കൊട്ടാരം അതില്‍ മന്ത്രി നമ്മള്‍ തന്നെ രാജാവും ചെറിയ ഭൂമിയില്ലേ വിധിച്ചത് നമക്ക് […]
മുംബൈ: ട്വന്റി 20 ലോകകപ്പിൽ മലയാളി താരം സഞ്ജു സാംസൺ ടീമിൽ. രണ്ടാം കീപ്പറായാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യുസ്വേന്ദ്ര ചഹലും ടീമിലുണ്ട്. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജുവിനു പുറമെ റിഷഭ് പന്താണ് വിക്കറ്റ് കീപ്പറായി ടീമിൽ ഉൾപ്പെട്ടത്. Read Also: ലഹരിക്കടിമയായ യുവാവ് നാട്ടുകാരെ അക്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട സംഭവം; മൂന്ന് പേർ അറസ്റ്റിൽ
© Copyright News4media 2024. Designed and Developed by Horizon Digital