ന്യൂയോർക്ക്: സഞ്ജു സാംസന് ഇനിയും ടീമിൽ തുടരാൻ കഴിയുമെന്ന് സൂചന.ഇതിനകം പല താരങ്ങളും ഇന്ത്യയുടെ ഏറ്റവും മികച്ച ഇലവനെ നിര്‍ദേശിച്ചു കഴിഞ്ഞു. പക്ഷെ അവരെല്ലാം സഞ്ജു സാംസണിനെ തഴഞ്ഞ് റിഷഭ് പന്തിനെയാണ് പ്ലെയിങ് ഇലവനിലെടുത്തത്. എന്നാല്‍ റായുഡുവാകട്ടെ ഇവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായിരിക്കുകയാണ്. റിഷഭും സഞ്ജുവും ഒരുമിച്ചു കളിക്കട്ടെയെന്നാണ് റായുഡുവിന്റെ അഭിപ്രായം. രണ്ടു പേരും ടീമിലുണ്ടെങ്കില്‍ അതു ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ന്യൂയോര്‍ക്കിലെ നസൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിത്തിലാണ് ഇന്ത്യയും ഐറിഷ് ടീമും […]
ബംഗ്ലാദേശുമായുള്ള ടി20 ലോകകപ്പ് സന്നാഹ മല്‍സരത്തില്‍ സഞ്ജു സാംസണിന്റെ പുറത്താവല്‍ വിവാദത്തിലായിരിക്കുകയാണ്. ഐപിഎല്ലില്‍ മാത്രമല്ല ഇന്ത്യന്‍ കുപ്പായത്തിലും അംപയറുടെ മോശം തീരുമാനങ്ങള്‍ക്കു ഇരയായി മാറിക്കൊണ്ടിരിക്കുകയാണ് സഞ്ജു സാംസണ്‍. കഴിഞ്ഞ ഐപിഎല്ലില്‍ സിക്സര്‍ ആവേണ്ടിയിരുന്ന ഷോട്ടില്‍ സഞ്ജുവിനെതിരേ തേര്‍ഡ് അംപയര്‍ ഔട്ട് വിധിച്ചത് കണ്ടിരുന്നു. ഇപ്പോഴിതാ സന്നാഹത്തിലും അംപയറുടെ മറ്റൊരു മോശം തീരുമാനം അദ്ദേഹത്തെ ചതിച്ചിരിക്കുകയാണെന്നും ആരാധകര്‍ പറയുന്നു. പ്രാക്ടീസ് മത്സരത്തില്‍ സഞ്ജു പരാജയപ്പെട്ടെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഒരു മോശം പ്രകടനത്തിന്റെ പേരില്‍ തഴയപ്പെടേണ്ട കളിക്കാരനാണോ സഞ്ജു. ഇന്നലെ […]
പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക് ഇൻഫോ തെരഞ്ഞെടുത്ത ഐ.പി.എൽ ഇലവനിൽ ടീമിന്റെ നായകനായി സഞ്ജു സാംസൺ. ഐ.പി.എൽ 17ാം സീസണിലെ പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ പ്രഖ്യാപിച്ച ടീമിലാണ് സഞ്ജു ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായി സ്ഥാനം പിടിച്ചത്. ക്വാളിഫയർ രണ്ടിൽ ഹൈദരാബാദിനോട് തോറ്റെങ്കിലും രാജസ്ഥാനായി സീസണിലുടനീളമുള്ള സഞ്ജുവിന്റെ ക്യാപ്റ്റൻസി പരിഗണിക്കുകയായിരുന്നു.കിരീടം നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകൻ ശ്രേയസ് അയ്യരേയും റണ്ണേഴ്‌സപ്പായ സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനേയും മറികടന്നാണ് സഞ്ജുവിന്റെ നേട്ടം. മൂന്നാം നമ്പറിലാണ് സഞ്ജുവിന്റെ സ്ഥാനം. […]
റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ കൂച്ചിക്കെട്ടി രാജസ്ഥാൻ റോയൽസ്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന ഐ.പി.എൽ എലിമിനേറ്ററിൽ നാല് വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെയാണ് സഞ്ജുവും സംഘവും ക്വാളിഫയറിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരൂ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 19 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 30 പന്തിൽ 45 റൺസെടുത്ത ഓപണർ യശസ്വി ജയ്സ്വാളാണ് ടോപ് സ്കോറർ. ജയത്തോടെ രാജസ്ഥാൻ ഫൈനലിലേക്ക് ഒരു പടി […]
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ രാഹുൽ ദ്രാവിഡിൻ്റെ പിൻഗാമിയായി ഗൗതം ഗംഭീര്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയമാകുന്നത്. ഇന്ത്യയുടെ മുന്‍ ഓപ്പണറും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സഴ്‌സിന്റെ ഉപദേഷ്ടാവുമായ ഗംഭീറിനോട് ഇന്ത്യയുടെ പരിശീലകനാവാന്‍ ബിസിസി ഐ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഗംഭീര്‍ പരിശീലകനായാല്‍ സഞ്ജു സാംസണിന്റെ ഭാവി എന്താവും?. സഞ്ജുവിന് ഗംഭീറിന് കീഴില്‍ കൂടുതല്‍ അവസരം ലഭിക്കാന്‍ സാധ്യതയുണ്ടോ?. ഇതാണ് മലയാളികളടക്കമുള്ള സഞ്ജു ആരാധകർക്ക് അറിയേണ്ടത്. ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനാകുമെന്നറിഞ്ഞ് യുവതാരങ്ങളെല്ലാം സന്തോഷത്തിലാണ്. കാരണം യുവതാരങ്ങള്‍ക്ക് വലിയ […]
ഐപിഎല്ലിൽ മോശം ഫോം തുടരുന്ന പഞ്ചാബ് തുടർച്ചയായി നാലാം പരാജയം നേരിട്ടതിന് പിന്നാലെ വിശദീകരണവുമായി ക്യാപ്റ്റൻ സഞ്ജു സാംസൺ. ഇന്ന് പഞ്ചാബിനെതിരെ 5 വിക്കറ്റിന്റെ തോൽവി വഴങ്ങിയ ശേഷം സംസാരിക്കവെയാണ് തോൽവിയെ കുറിച്ചുള്ള വിചിത്രമായ കാരണം സഞ്ജു വെളിപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം പാളിയോ എന്ന ചോദ്യത്തിന് ഇതിനേക്കാൾ മികച്ച റൺസ് ആയിരുന്നു ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത് എന്ന് സഞ്ജു മറുപടി പറഞ്ഞു. സഞ്ജുവിന്റെ വാക്കുകൾ: ”ഞങ്ങള്‍ക്ക് കുറച്ച് കൂടി റണ്‍സ് വേണമായിരുന്നു. 10-15 […]
ഐപിഎല്‍ സീസണില്‍ പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും തുടര്‍ച്ചയായി നാലാം തോല്‍വി വഴങ്ങി സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് അഞ്ച് വിക്കറ്റിനാണ് വിജയിച്ചത്. ഗുവാഹത്തി ബര്‍സാപര സ്റ്റേഡിയത്തില്‍ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 18.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് മാത്രമാണ് നേടാനായത്. അര്‍ദ്ധ സെഞ്ച്വറിയും രണ്ട് വിക്കറ്റുകളും നേടി ഓള്‍റൗണ്ട് മികവ് […]
ഗുവാഹത്തി: പഞ്ചാബ് കിങ്‌സിനെതിരേ നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ച് സഞ്ജു സാംസണ്‍. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങൾ തോറ്റ ക്ഷീണത്തിലെത്തിയ രാജസ്ഥാനു വേണ്ടി നായകന്‍ സഞ്ജു കസറുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കാനായത്. 15 പന്തില്‍ 18 റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്. സഞ്ജു പുറത്തായ ഷോട്ടാണ് ആരാധകരെ ഏറ്റവും നിരാശപ്പെടുത്തുന്നത്. നതാന്‍ ഇല്ലിസിന്റെ അല്‍പ്പം ബൗണ്‍സ് നിറഞ്ഞ പന്തില്‍ ബാറ്റുവെച്ച സഞ്ജുവിന് പിഴച്ചു. രാഹുല്‍ ചഹാറിന് അനായാസ ക്യാച്ച് നല്‍കി സഞ്ജു മടങ്ങുകയായിരുന്നു. ടി20 […]
വീടിന്റെ മേൽക്കൂരയിൽ തന്റെ ഭീമൻ ചിത്രം വരച്ച മലയാളി യുവാവിന് അഭിനന്ദനങ്ങൾ മറുപടിയുമായി രാജസ്ഥാന്റെ സൂപ്പർതാരം മലയാളിയായ സഞ്ജു സാംസൺ. പാലക്കാട് സ്വദേശിയായ സുജിത്ത് ആണ് തന്റെ വീടിന്റെ ടെറസിൽ സഞ്ജു സാംസന്റെ ഭീമൻ പെയിന്റിംഗ് വരച്ചത്. ഹായ് ചേട്ടാ എന്ന ക്യാപ്ഷനോട് കൂടി തന്റെ ഇൻസ്റ്റാഗ്രാം ൽ സുജിത്ത് പങ്കുവെച്ച വീഡിയോ ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തു. ‘ആവേശം എന്ന പുതിയ മലയാളം ചിത്രത്തിലെ ‘ആഹാ അർമാദം’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം […]
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കത്തിക്കയറിക്കൊണ്ടിരിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി നൽകി സൂപ്പര്‍ താരം ജോസ് ബട്‌ലര്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങി. രണ്ട് ലീഗ് മത്സരങ്ങളിലും പ്ലേ ഓഫ് മത്സരങ്ങളിലും റോയല്‍സിന് ജോസ് ബട്‌ലർ ഉണ്ടാകില്ല. ടി20 ലോകകപ്പിന്റെ ഒരുക്കങ്ങള്‍ക്ക് വേണ്ടിയാണ് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായ ബട്‌ലര്‍ നാട്ടിലേക്ക് തിരിച്ചുപോയത്. വരും ദിവസങ്ങളില്‍ കൂടുതല് ഇംഗ്ലീഷ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങും. ലോകകപ്പിന് മുന്നോടിയായി പാകിസ്താനെതിരെ നാല് ടി20 മത്സങ്ങള്‍ ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. ഇതിൽ പങ്കെടുക്കുന്നതിനായാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ബട്ലറെ […]
© Copyright News4media 2024. Designed and Developed by Horizon Digital